എലിസബത്ത് വന്നില്ല..., 'ഞാൻ എന്നോ മരിച്ചതാണ്'; 41ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് ബാല!

2023 വിവിധ കാരണങ്ങൾക്കൊണ്ട് ബാലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കരൾ രോ​ഗം മൂർച്ഛിച്ച് മരണത്തിന്റെ വക്കോളം എത്തി അവിടെ നിന്ന് ബാല തിരികെ ജീവിതത്തിലേക്ക് എത്തിയത് ഈ വർഷമാണ്. മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം ബാല കൊച്ചിയിൽ സെറ്റിൽഡാണ്. വളരെ വിരളമായി മാത്രമെ ജനിച്ച് വളർന്ന നാടായ തമിഴ്നാട്ടിലേക്ക് ബാല പോകാറുള്ളു. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.

അത്തരത്തിൽ ബാല പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ‌ ​ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയാണ് ബാല പങ്കിട്ടത്. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. ബാലയുടെ പിറന്നാളിനായി സുഹൃത്തുക്കൾ വീട് മുഴുവൻ അലങ്കരിച്ചിരുന്നു.

Bala

ഈ പിറന്നാൾ ഇത്രത്തോളം ​ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങിയത്. അർച്ചനയെന്ന ബാലയുടെ സുഹൃത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയത്. 'ജീവിതത്തിൽ ഒരേയൊരു കാര്യമെ ഞാൻ പഠിച്ചിട്ടുള്ളു.'

'ജീവിതത്തിൽ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നിൽക്കുന്ന പത്ത് പേർ മതിയെന്നതാണത്. സ്നേഹമാണ് ജീവിതത്തിൽ വലുത് കാശല്ല. ഈ നാൽപ്പത്തിയൊന്നാം വയസിൽ‌ ഇങ്ങനെ പിറന്നാൾ ആഘോഷിക്കാൻ കഴിയുന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ എന്നോ മരിച്ചതാണ്.... പതിനേഴാമത്തെ വയസിൽ മരിച്ചതാണ്.'

'ഇന്ന് ഈ പിറന്നാൾ തന്ന ദൈവത്തിന് നന്ദി പറയുന്നു. എന്റെ കമ്മിറ്റ്മെന്റ്സെല്ലാം ദൈവത്തോട് മാത്രമാണ്. എല്ലാവരും നന്നായി ഇരിക്കണം. ദൈവത്തെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നിങ്ങൾ അമ്പലത്തിൽ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയത്തിൽ ദൈവം വന്ന് നിൽക്കും നിങ്ങളെ സ്നേഹിക്കുന്നവർ‌ നിങ്ങൾക്ക് ചുറ്റും നിൽക്കും.'

'എന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളെ വൈകാതെ അറിയിക്കും', എന്നാണ് ബാല പറഞ്ഞത്. എനിക്ക് ബന്ധങ്ങളില്ലെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഇവരെല്ലാം എന്റെ ബന്ധങ്ങളാണ് എന്നാണ് പിറന്നാൾ ആഘോഷ വീഡിയോ പങ്കിട്ട് ബാല പറഞ്ഞത്. ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ബാലയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിച്ചത്.

Bala

എന്നാൽ എലിസബത്ത് എവിടെയെന്നുള്ള ചോദ്യങ്ങൾ ഇത്തവണയും ആരാധകർ‌ ചോദിച്ചിട്ടുണ്ട്. എലിസബത്തിന്റെ വക പിറന്നാൾ ആശംസകളൊന്നും ബാലയ്ക്കായി ഇതുവരെ വന്നിട്ടുമില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് ബാലയ്ക്കൊപ്പമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എവിടെയോ ഉള്ള ഒരു ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ് എലിസബത്ത്.

ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയാറുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് എലിസബത്ത് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കിടാറുണ്ട്. ബാലയും എലിസബത്തും പ്രണയിച്ച് വിവാ​ഹിതരായവരാണ്. കഴിഞ്ഞ വർഷം ബാല പിറന്നാൾ ആഘോഷിച്ചത് എലിസബത്തിന് ഒപ്പമാണ്.

അതേ സമയം ഉണ്ണിമുകുന്ദൻ നായകയായ ഷെഫിക്കിന്റെ സന്തോഷമാണ് ബാല ഒടുവിൽ അഭിനയിച്ച മലയാള സിനിമ. ചിത്രത്തിൽ സഹകരിച്ച പല സഹപ്രവർത്തകർക്കും ഉണ്ണി മുകുന്ദൻ പണം നൽകിയില്ല എന്ന ബാലയുടെ പ്രസ്ഥാവന വിവാദമായിരുന്നു. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ബാലയ്ക്ക് നടത്തിയതിനാൽ താരം ഇപ്പോഴും മരുന്നുകൾ കഴിക്കുന്നുണ്ട്.

ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന നടനായിരുന്നു ബാല. പുലിമുരുകന് ശേഷം ബാലയെ ഊർജ്വസ്വലതയോടെ കാണാൻ സാധിച്ചിട്ടില്ലെന്നത് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ്. പുതിയ മുഖത്തിലും ചെമ്പടയിലും എന്ന് നിന്റെ മൊയ്തീനിലുമുണ്ടായിരുന്ന ബാലയെ തിരികെ കിട്ടാൻ വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X