'ആ കുഞ്ഞിനെ കൊണ്ടുപോയി അച്ഛനെ കാണിക്കൂ അമൃതാ... നിങ്ങൾക്ക് അതുകൊണ്ട് നല്ലതെ ഉണ്ടാവൂ'; ​ആരാധകർ പറയുന്നു!

കുറച്ച് മാസം മുമ്പാണ് അമൃത ​ഗായകനും സം​ഗീത സംവിധായകനുമായ ​​ഗോപി സുന്ദറുമായി പ്രണയത്തിലായത്. ഡോ. എലിസബത്താണ് ഇപ്പോൾ ബാലയുടെ ഭാര്യ

നടൻ ബാലയിലെ അഭിനേതാവിനെക്കാളും പ്രേക്ഷകർക്കിഷ്ടം അദ്ദേഹത്തിന് ഉള്ളിലെ മനുഷ്യനെയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിർധനർക്ക് വേണ്ടി ഒട്ടനവധി സഹായങ്ങൾ ബാല ചെയ്ത് നൽകാറുണ്ട്.

ബാല കാരണം ജീവിതത്തിലേക്ക് തിരികെ വന്നയാളാണ് അമർ അക്ബർ അന്തോണി അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മോളി കണ്ണമാലി. സിനിമകളിൽ വളരെ വിരളമായി മാത്രമാണ് അഭിനയിക്കുന്നതെങ്കിൽ കൂടിയും ബാല സോഷ്യൽമീഡിയയിൽ സജീവമാണ്. അതുകൊണ്ട് തന്നെ ബാല എല്ലാവർക്കും സുപരിചിതനാണ്.

Amrutha Suresh, Amrutha Suresh bala, Amrutha Suresh age, bala age, bala health updates, ബാല അമൃത സുരേഷ്, നടൻ ബാല മകൾ, നടൻ ബാല അമൃത വിവാഹം

വീട്ടിലെ ഒരു അം​ഗത്തെപ്പോലെയാണ് ബാലയെ എല്ലാവരും കാണുന്നത്. അതിനാൽ തന്നെ തങ്ങൾ പ്രിയപ്പെട്ട നടൻ ആശുപത്രിയിലാണെന്നത് ആരാധകർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല.

ബാല സോഷ്യൽമീഡിയയിൽ സജീവമായ ശേഷം ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്നഒരു കാര്യമാണ് താരത്തിന്റെ ശരീര ഭാരം ക്രമാതീതമായി കുറഞ്ഞത്. പുതിയ മുഖം, ബി​ഗ് ബി പോലുള്ള സിനിമകളിൽ അഭിനയിക്കുന്ന സമയത്ത് സ്ത്രീകൾ എറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ബാല.

​ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തത്. ആ ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. ബാലയുടെ സോഷ്യൽമീഡിയ പേജുകളിൽ മകൾക്കൊപ്പമുള്ള നിരവധി ഫോട്ടോകളും വീഡിയോകളുമുണ്ട്.

അതേസമയം ആശുപത്രിയിൽ‌ പ്രവേശിപ്പിച്ച ശേഷം ബാല ആവശ്യപ്പെട്ട ഒരേയൊരു കാര്യം മകൾ പാപ്പുവിനെ കാണണമെന്നത് മാത്രമാണ്. ബാലയുടെ ആവശ്യം അ​ദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് വെളിപ്പെടുത്തിയത്.

അതിന് ശേഷം അമൃതയുടെ സോഷ്യൽമീഡിയ പേജ് മുഴുവൻ നിറയുന്നത് ബാലയ്ക്ക് കു‍ഞ്ഞിനെ കാണിച്ച് കൊടുക്കൂവെന്ന് ആവശ്യപ്പെട്ടുള്ള ആരാധകരുടെ കമന്റുകളാണ്. 'ആ കുഞ്ഞിനെ കൊണ്ടുപോയി അച്ഛനെ കാണിക്കൂ അമൃതാ... ആർക്ക് എന്താ എപ്പോഴാ വരികയെന്ന് അറിയില്ലല്ലോ... നിങ്ങൾക്ക് അതുകൊണ്ട് നല്ലത് മാത്രമെ ഉണ്ടാവു,'

'ചേച്ചി ആ കുഞ്ഞിനെ ബാലയെ ഒന്ന് കൊണ്ട് കാണിക്കുമോ.... പ്ലീസ്' എന്നിങ്ങനെയെല്ലാമാണ് അമൃതയുടെ സോഷ്യൽമീഡിയയിൽ നിറയുന്ന കമന്റുകൾ. ബാലയുമായി പിരിഞ്ഞ ശേഷം അമൃതയാണ് മകളെ സംരക്ഷിക്കുന്നത്. മുമ്പൊക്കെ മകളെ ഇടയ്ക്കിടെ ബാലയ്ക്ക് കൊണ്ടുപോയി കാണിച്ചിരുന്നതായി വാർത്ത വന്നിരുന്നു.

Amrutha Suresh, Amrutha Suresh bala, Amrutha Suresh age, bala age, bala health updates, ബാല അമൃത സുരേഷ്, നടൻ ബാല മകൾ, നടൻ ബാല അമൃത വിവാഹം

അടുത്തിടെ ഷെഫീക്കിന്റെ സന്തോഷം സിനിമ റിലീസായ സമയത്തും മകളെ കാണണമെന്ന ആ​ഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. നിർമാതാവ് എൻ.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ, ഉണ്ണി മുകുന്ദൻ എന്നിവർ ആശുപത്രിയിലെത്തി ബാലയെ സന്ദർശിച്ചു.

'ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24-48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ബാദുഷ മനോരമ ഓൺലൈനിനോട് പറഞ്ഞിരുന്നു. അദ്ദേഹം അബോധാവസ്ഥയിലാണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട് അത് ശരിയല്ല.'

'ഞങ്ങൾ ബാലയെ കയറി കണ്ടു സംസാരിച്ചു... അദ്ദേഹം അബോധാവസ്ഥയിൽ അല്ല. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബാലയ്ക്ക് മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മകളെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്' എന്നാണ് നിർമാതാവ് ബാദുഷ കുറച്ച് മുമ്പ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞത്.

അമൃത സുരേഷ് ബാലയുമായി പിരിഞ്ഞ ശേഷം വർഷങ്ങളായി കുടുംബത്തോടൊപ്പമാണ് താമസം. കുറച്ച് മാസം മുമ്പാണ് അമൃത ​ഗായകനും സം​ഗീത സംവിധായകനുമായ ​​ഗോപി സുന്ദറുമായി പ്രണയത്തിലായത്. ഡോ. എലിസബത്താണ് ഇപ്പോൾ ബാലയുടെ ഭാര്യ. വർഷങ്ങളായി കൊച്ചിയിൽ സെറ്റിൽഡാണ് ബാലയും കുടുംബവും.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X