For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് ജോലി മെന്റൽ ഡിപ്പാർട്ട്മെന്റിലാണ്, നിങ്ങൾ പ്രതീക്ഷിക്കുന്നതൊന്നും കിട്ടിയെന്ന് വരില്ല'; എലിസബത്ത്

  |

  നടൻ ബാലയെ വിവാഹം ചെയ്തതോടെയാണ് ഡോ. എലിസബത്ത് വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. ബാലയുടെ രണ്ടാം വിവാഹമായിരുന്നു എലിസബത്തുമായി നടന്നത്. ബാലയുടെ രണ്ടാം വിവാഹവും ആഘോഷപൂർവമാണ് നടന്നത്.

  സിനിമാ ലോകത്ത് നിന്നും നിരവധി സെലിബ്രിറ്റികൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കുറച്ച് നാൾ പ്രണയിച്ച ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്.

  Also Read: 'രണ്ട് കുടുംബമായിട്ടല്ല.. ഒറ്റ കുടുംബം എന്നേ തോന്നിയുള്ളൂ...'; തന്റെ മകനെ ആരാധകരെ കാണിച്ച് ടോഷ് ക്രിസ്റ്റി!

  പക്ഷെ വിവാഹ​ത്തിന് ഒരു വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു ഇരുവരും വേർപിരിഞ്ഞു. ബാല തന്നെയാണ് അടുത്തിടെ സോഷ്യൽമീഡിയ വഴി താനും എലിസബത്തും വേർപിരിഞ്ഞുവെന്ന് അറിയിച്ചത്. എപ്പോഴും ബാലയ്ക്കൊപ്പം എലിസബത്തുണ്ടാകാറുണ്ടായിരുന്നു.

  അത് യാത്രയായാലും അഭിമുഖമായാലും. പക്ഷെ കുറച്ച് നാളുകളായി എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതായതോടെയാണ് പാപ്പരാസികൾ ഇരുവരേയും കുറിച്ച് വാർത്തകൾ അച്ചടിച്ച് തുടങ്ങിയത്.

  Also Read: എന്റെ പേര് നായകനൊപ്പം വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; പ്രശ്‌നമുണ്ടാക്കാനല്ല ഇത് പറയുന്നതെന്ന് ഐശ്വര്യ ലക്ഷ്മി

  ബാലയുടെ രണ്ടാം വിവാഹമോചനം വാർത്തകളിൽ നിറഞ്ഞതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ബാലയും രം​ഗത്തെത്തി. തങ്ങൾ വേർപിരിഞ്ഞുവെന്നാണ് ബാല സോഷ്യൽമീഡിയയിൽ വന്ന് പറഞ്ഞത്. ‍

  ഡോക്ടറായ എലിസബത്തിന് ഒരു യുട്യൂബ് ചാനലും സ്വന്തമായിട്ടുണ്ട്. ഇപ്പോഴിത ബാലയിൽ നിന്നും വേർപിരിഞ്ഞ ശേഷം എലിസബത്ത് തന്റെ യുട്യൂബ് ചാനലിൽ‌ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  Also Read: നാണം കാരണം ചുംബിച്ചില്ല, കൈ പിടിച്ചില്ല; അക്ഷയ് കുമാറിനെ ഉപേക്ഷിച്ച് കാമുകി!

  'ഞാൻ ഡോ. എലിസബത്ത് മെന്റൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടറായി ജോലി നോക്കുകയാണ് ഇപ്പോൾ. ഞാൻ ഭയങ്കര സീരിയസ് ആയിട്ട് ഒന്നും ആയിട്ടല്ല യുട്യൂബിൽ സജീവം ആയത്. സുഹൃത്തുക്കൾക്ക് ഒപ്പം തമാശയ്ക്ക് തുടങ്ങിയതാണ്.'

  'എന്നാൽ നിങ്ങൾ എന്നെ അംഗീകരിച്ചതിൽ സന്തോഷമെന്ന്' പറഞ്ഞാണ് എലിസബത്തിന്റെ വീഡിയോ തുടങ്ങുന്നത്.'ചില ആളുകൾ മെഡിക്കൽ ടോപ്പിക്കുകളാണ് ചോദിക്കുക. അതിനൊക്കെ മറുപടി പറയാം എന്നാണ് കരുതിയത്. ഞാൻ നോർമൽ ആളുകൾ സംസാരിക്കുന്ന രീതിയിലാകും സംസാരിക്കുക.'

  'നിങ്ങൾ കരുതും പോലെയുള്ള വിഷയങ്ങൾ ആകില്ല ചിലപ്പോൾ ഞാൻ പറഞ്ഞെന്ന് വരിക. വലിയൊരു മോട്ടിവേഷണൽ സ്പീക്കർ ഒന്നുമല്ല ഞാൻ. പക്ഷെ പറയുന്നത് കാര്യങ്ങൾ ആയിരിക്കും', എലിസബത്ത് പറഞ്ഞു.

  'നിങ്ങൾ കരുതും പോലെ പ്രൊഫഷണൽ സ്‌പീച്ചും പ്രൊഫഷണൽ ടോപ്പിക്കുമായി ഒന്നും ആകില്ല ഞാൻ സംസാരിക്കുക. കാര്യങ്ങൾ പറയും ഇതൊക്കെയാണ് കാര്യങ്ങളെന്ന്. പിന്നെ എഡിറ്റിങ്ങും എല്ലാം ഞാൻ തന്നെയാകും. ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്', എന്നും എലിസബത്ത് പുത്തൻ വീഡിയോയിലൂടെ പറയുന്നു.

  എലിസബത്തിന്റെ വീഡിയോ കണ്ടതോടെ ഇപ്പോൾ കുറച്ചും കൂടി കോൺഫിഡൻസ് കിട്ടിയല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഫേസ്ബുക്കിലും കഴിഞ്ഞദിവസം എലിസബത്ത് പോസ്റ്റുകൾ പങ്കിട്ടിരുന്നു.

  'എന്റെ ഫേസ്ബുക്ക് പണ്ടത്തെ പോലെ ആക്ടീവ് അല്ല അല്ലേ...? പെട്ടെന്ന് തന്നെ എന്റെ പണ്ടത്തെപ്പോലെയുള്ള വെറുപ്പീരുക്കൾ തുടങ്ങുന്നത് ആയിരിക്കും. എന്തെങ്കിലും വിഷയത്തെപ്പറ്റി ഞാൻ ക്ലാസ് എടുക്കണമെന്ന് ഉണ്ടെങ്കിൽ പറയണം' എന്നാണ് എലിസബത്ത് സോഷ്യൽമീഡിയയിൽ കുറിച്ചത്.

  ബാലയുടെ ആദ്യ വിവാഹം ​ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. മകൾ ജനിച്ച് വൈകാതെ ഇരുവരും വേർപിരിഞ്ഞു. ശേഷം വർഷങ്ങളോളം ബാല ബാച്ചിലറായി ജീവിക്കുകയായിരുന്നു. അമൃത അടുത്തിടെ ​ഗോപി സുന്ദറുമായി പ്രണയത്തിലായി. ഇരുവരും ഇപ്പോൾ ഒരുമിച്ചാണ് കഴിയുന്നത്.

  ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അമൃതയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ​ഗോപി സുന്ദറും നേരത്തെ വിവാഹിതനായ വ്യക്തിയാണ്. ആ ബന്ധത്തിൽ‌ രണ്ട് ആൺമക്കളും ​ഗോപി സുന്ദറിനുണ്ട്. ആ വിവാഹ ബന്ധത്തിൽ നിന്നും മാറിയ ശേഷം ​ഗോപി സുന്ദർ ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു. പത്ത് വർഷത്തോളം ഇരുവരും ലിവിങ് ടു​​ഗെതർ ജീവിതമായിരുന്നു നയിച്ചത്.

  Read more about: bala
  English summary
  Actor Bala Ex Wife Elizabeth Latest Social Media Post About Her Job And Life Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X