'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല

നടൻ ഉണ്ണി മുകുന്ദനും മാളികപ്പുറം സിനിമയുമാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ ചർച്ചാ വിഷയം. മാളികപ്പുറം സിനിമയെ പറ്റി നെഗറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയ യുട്യൂബറെ തെറി വിളിച്ച ഉണ്ണി മുകുന്ദന്റെ വീഡിയോ വൈറലായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ പിന്നീട് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

യുട്യൂബർ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെയാണ് താൻ ദേഷ്യപ്പെട്ടതെന്നും അയ്യപ്പനെ വിറ്റു എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് തന്റെ പ്രതികരണമുണ്ടായതെന്നുമാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞത്.

Actor Bala, Unni Mukundan, Unni Mukundan news, Unni Mukundan films, Malikappuram movie, നടൻ ബാല, ഉണ്ണി മുകുന്ദൻ, ഉണ്ണി മുകുന്ദൻ വാർത്തകൾ, ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ, മാളികപ്പുറം സിനിമ

അതേസമയം തന്റെ പ്രതികരണം മോശമായ രീതിയിലാണെന്ന് സ്വയം മനസിലാക്കിയപ്പോൾ യുട്യൂബറെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞുയെന്നും നടൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണി മുകുന്ദൻ ഫോണിലൂടെ തെറി വിളിച്ചത്. യുട്യൂബറിന്റെ വീഡിയോയിലൂടെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു എന്നാരോപിച്ചുകൊണ്ടാണ് നടൻ ഫോണിലൂടെ തെറിവിളിച്ചത്.

ഉണ്ണി മുകുന്ദൻ തന്നെ തെറിവിളിക്കുന്ന ഫോൺ സംഭാഷണം യുട്യൂബർ തന്റെ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറത്ത് വിട്ടു. ഇപ്പോഴിത വിഷയത്തിൽ നടൻ ബാല പ്രതികരിച്ച് രം​​ഗത്തെത്തിയിരിക്കുകയാണ്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന പേരിൽ ബാല ഉണ്ണിയ്ക്കെതിരെ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.

ആ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാ​ദം ഉണ്ണിയുടെ പേരിൽ വരുന്നത്. ബാല ഉണ്ണി മുകുന്ദൻ തെറി വിളിച്ച സംഭവത്തിൽ പ്രതികരിച്ച് പറഞ്ഞ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.

'പനി പിടിച്ച് ഉറങ്ങുകയായിരുന്നു. ഉണ്ണി അമ്മയുടെ മെമ്പറാണ്. അമ്മയുടെ ഇലക്ടഡ് മെമ്പേഴ്സിൽ ഉണ്ണിയുണ്ട്. ഇപ്പോൾ നടക്കുന്ന വിവാദത്തിൽ അതുകൊണ്ട് തന്നെ അമ്മയുടെ ഭാരവാഹികൾ‌ സംസാരിക്കുന്നതായിരിക്കും നല്ലത്. അടുത്തിടെ ഉണ്ണി ഒരു അഭിമുഖത്തിൽ പറ‍‍ഞ്ഞു ബാലയ്ക്ക് ഓക്കെയാണെങ്കിൽ ഒപ്പം അഭിനയിക്കുമെന്ന്.'

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സിനിമയുടെ കാര്യം വരുമ്പോൾ എല്ലാ സീനും പെർഫെക്ടായിരിക്കണം രാജമൗലി പടം പോലെ ഇരിക്കണം എന്ന ആവശ്യമില്ല. ചില മിസ്റ്റേക്സ് വരും. മീഡിയയും ഒരുപാട് കുത്തിപൊളിക്കാൻ പാടില്ല. അതിന് റിയാക്ഷനായി ഒരുപാട് ദേഷ്യപ്പെടാനും പാടില്ല.'

Actor Bala, Unni Mukundan, Unni Mukundan news, Unni Mukundan films, Malikappuram movie, നടൻ ബാല, ഉണ്ണി മുകുന്ദൻ, ഉണ്ണി മുകുന്ദൻ വാർത്തകൾ, ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ, മാളികപ്പുറം സിനിമ

'രണ്ടും ബാലൻസ്ഡായി പോകണം. നമ്മളെല്ലാം ഒരു ഫാമിലി അല്ലേ... മീഡിയ ഇല്ലെങ്കിൽ സിനിമാ നടന്മാരുണ്ടോ. സിനിമാ നടന്മാരില്ലെങ്കിൽ മീഡിയയുണ്ടോ. അതുകൊണ്ട് ഒരു ഫാമിലിയായി ട്രവൽ ചെയ്യുന്നത് എന്നും നല്ലതാണ്. അല്ലാതെ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എനിക്കും ഉണ്ണി മുകുന്ദനും ഒരുമിച്ച് പടം വന്നാൽ ഉറപ്പായും ഞാൻ അഭിനയിക്കും.'

'അത് പ്രൊഫഷനല്ലേ. പക്ഷെ കൺട്രോൾ മനുഷ്യർക്ക് നഷ്ടപ്പെടാൻ പാടില്ല. അത് പിന്നെ പ്രശ്നമാകും. മാളികപ്പുറം സിനിമ ഞാൻ കണ്ടില്ല. എന്താ... ഏതാന്ന് കണ്ടാൽ അല്ലേ പറയാൻ പറ്റു. കാണാതെ പറയാൻ പറ്റില്ലല്ലോ. എല്ലാവർക്കും എന്റെ ആശംസകൾ. പടങ്ങൾ ഓടട്ടെ.'

'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ. ആ യുട്യൂബ് വ്ലോ​ഗറും നല്ല മനുഷ്യനാണ്. എനിക്ക് പേഴ്സണലി അറിയാം. ഫോണിൽ സംസാരിച്ചിട്ടുണ്ട്. വളരെ മാന്യമായാണ് സംസാരിച്ചത്. ഞാനൊക്കെ പൊട്ടിതെറിക്കേണ്ട സിറ്റുവേഷൻ വന്നിട്ടുണ്ട്. ഇപ്പോഴും അങ്ങനൊരു മാനസീകാവസ്ഥയുണ്ട്. പക്ഷെ ഒരു നടനാകുമ്പോൾ ഞാൻ ഈ സമൂഹത്തിന് ഒരു എക്സാംബിളാണ്.'

'എന്നെ കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണുന്നതാണ്. അതുകൊണ്ട് നമ്മൾ പറയുന്ന വാക്കുകൾ എക്സാംബിൾ ആയിരിക്കണം. കുറ്റമായി പറയുന്നതല്ല എന്റെ ആ​ഗ്രഹമാണ്. ചിലപ്പോൾ ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം. എന്ത് സിറ്റുവേഷൻ ആണെങ്കിലും കൺട്രോൾ പോകാൻ പാടില്ല' ബാല പറഞ്ഞു.

Read more about: bala unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X