ഭാര്യ എലിസബത്തിന്റെ മുഖത്ത് കറുത്ത ഷേഡ് നൽകി മറച്ച് ബാല, പ്രണയത്തെ കുറിച്ച് വീഡിയോയുമായി നടൻ!

ബാലയെ കുറിച്ച് മലയാളികളോട് പറയാൻ മുഖവുരയുടെ ആവശ്യമില്ല. കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളികൾക്ക് സുപരിചിതനാണ് താരം. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന വ്യക്തിയാണെങ്കിലും മലയാളികൾക്ക് കൊടുക്കുന്ന അതേ സ്നേഹം ബാലയ്ക്കും ലഭിക്കുന്നുണ്ട്. കുറേ വർഷങ്ങളായി കൊച്ചിയിൽ സ്ഥിരതാമസക്കാരനാണ് ബാല. പല കാര്യങ്ങളിലും തീർത്തും സ്വാഭാവികമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് നടൻ ബാല. അതിനാൽ നടനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിഞ്ഞ നേരമില്ല എന്നുവേണം പറയാൻ.

അടുത്തിടെ ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്ത വിഷയം സോഷ്യൽ മീഡിയയുടെ കണ്ണിൽ പെട്ടിരുന്നു. എലിസബത്ത് മറ്റൊരു നാട്ടിൽ ജോലി ചെയ്യാൻ ആരംഭിച്ച് കഴിഞ്ഞു. ആ വിശേഷങ്ങൾ എലിസബത്ത് സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. പക്ഷെ ജോലി സ്ഥലത്ത് ‌നിന്നും ലീവിന് വന്നപ്പോൾ പോലും ബാലയെ കാണാൻ എലിസബത്ത് പോയില്ല. തൃശൂരിലെ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കുകയാണ് ചെയ്തത്.

Actor Bala

ബാലയുടെ വീഡിയോസിൽ ഒന്നിലും എലിസബത്തിനെ കാണാതായതോടെ ആരാധകർ കമന്റിലൂടെ എലിസബത്തിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇവർക്കിടയിൽ എന്തുപറ്റി എന്ന് രണ്ടുപേരുടെയും പോസ്റ്റുകളിൽ ആരാധകർ അന്വേഷിക്കുന്നുണ്ടെങ്കിലും ബാലയോ എലിസബത്തോ കാരണം വ്യക്തമാക്കി പ്രതികരിക്കാൻ തയാറായിട്ടില്ല. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ബാല.

ഭാര്യ എലിസബത്തിനൊപ്പമുള്ള പഴയ ഒരു ഫോട്ടോയെടുത്ത് അതിൽ എലിസബത്തിന്റെ മുഖം മാത്രം ബ്ലാക്ക് ഷെയ്ഡ് നൽകി മറച്ചാണ് വീഡിയോ ബാല പങ്കിട്ടിരിക്കുന്നത്. അഴകായ് മലര്‍ന്തതും എങ്കോ മുടിവതും കാതല്‍ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ. ലവ് എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്. വീഡിയോയില്‍ കാണിക്കുന്ന ഒരു ചിത്രത്തില്‍ ബാല എലിസബത്തിന്റെ തോളില്‍ ചാഞ്ഞതായി കാണാം.

അവിടെയാണ് ബാല എലിസബത്തിന്റെ മുഖം മറച്ചത്. ഈ വീഡിയോയിൽ ബാലയുടെ നിരവധി ചിത്രങ്ങളും മകളുടെ ചിത്രങ്ങളും ബാലയുടെ പിതാവിന്റെ ചിത്രങ്ങളുമെല്ലാം കാണാം. പുതിയ വീഡിയോ വൈറലായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം ആരാധകരിൽ കൂടി. എന്തിനാണ് എലിസബത്തിന്റെ മുഖം ഇരുട്ടില്‍ മറച്ചതെന്ന് ചോദിച്ചും ആളുകൾ‌ എത്തിയിട്ടുണ്ട്.

എലിസബത്തിനെ വെച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്. ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം.

Actor Bala

സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്ന് നടക്കും പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

എലിസബത്തിന് നല്ലതേ മാത്രമേ വരൂ എന്നാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് എലിസബത്തിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ബാല മറുപടിയായി പറഞ്ഞത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X