'കഠിനവും വേ​ദനാജനകവുമാണ്.... പക്ഷെ തോൽക്കില്ല'; സർജറി കഴിഞ്ഞ് 57ആം ദിവസം മുതൽ വർക്കൗട്ട്, ബാലയുടെ വീഡിയോ!

നടൻ ബാലയുടെ തിരിച്ചുവരവ് മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒന്നാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ബാല. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നുള്ള ചികിത്സയും സർജറിയും കഴിഞ്ഞ് ജീവിതത്തിലേക്ക് ബാല തിരികെ വന്ന് കഴിഞ്ഞു. ഇനി പഴയതിലും ശക്തമായി സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നതാണ് ബാലയുടെ ആ​ഗ്രഹം.

അതിന്റെ കഠിനപരിശ്രമം ആശുപത്രിവാസം കഴിഞ്ഞപ്പോൾ മുതൽ ആരംഭിച്ചിരുന്നു. ബി​ഗ് ബി, ചെമ്പട, എന്ന് നിന്റെ മൊയ്തീൻ പോലുള്ള സിനിമകളിലെ ബാലയെ മലയാളികൾക്ക് കാണാൻ കിട്ടാതെയായിട്ട് നാളുകളേറെയായി.

വല്ലാതെ മെലിഞ്ഞ് ശാരീരികമായും തളർന്ന അവസ്ഥയിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ബാല. ഇപ്പോൾ സർജറിയൊക്കെ കഴിഞ്ഞ് അസുഖം ബേധമായതിനാൽ ബാല വീണ്ടും പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ്.

സർജറിക്ക് മുമ്പുള്ള ബാല നിരന്തരമായി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അപ്പോഴെല്ലാം ശരീരം മെലിഞ്ഞിരിക്കുന്നതിനെ കുറിച്ച് ബാലയോട് ആളുകൾ തിരക്കാറുണ്ടായിരുന്നു. പക്ഷെ അപ്പോഴൊന്നും അസുഖത്തെ കുറിച്ച് പറയാൻ നടൻ തയ്യാറായിരുന്നില്ല.

bala

ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ തമാശയായി എന്തെങ്കിലും പറഞ്ഞ് തള്ളികളയുകയാണ് ബാല ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ ബാലയെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വാർത്ത വന്നപ്പോൾ‌ ആരാധകർ അടക്കം എല്ലാവരും ഭയന്നു.

തന്റെ അവസ്ഥ ​ഗുരുതരമായിരുന്നുവെന്നും മര​ണം എപ്പോൾ വേണമെങ്കിൽ തന്നെ കൂട്ടികൊണ്ടുപോകുമെന്ന അവസ്ഥയുണ്ടായിരുന്നുവെന്നും സർജറിക്ക് ശേഷം ബാല വെളിപ്പെടുത്തിയിരുന്നു. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ബാലയ്ക്ക് ജീവനും ജീവിതവും തിരിച്ച് കിട്ടിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വളരെ വേ​ഗത്തിൽ ബാലയ്ക്ക് സുഖം പ്രാപിച്ചു.

ഇത്തരം മേജർ സർജറികൾ കഴിഞ്ഞാൽ ആശുപത്രിയിൽ തന്നെ വളരെ നാളുകൾ ആളുകൾ ചിലവഴിക്കും. പക്ഷെ തന്റെ കാര്യത്തിൽ ശരീരം വേ​ഗത്തിൽ സുഖം പ്രാപിച്ചതിനാൽ പത്താം ദിവസം ആശുപത്രി വിടാനായി എന്നാണ് ബാല പറ‍ഞ്ഞത്.

അമ്പത്തിയേഴാം ദിവസം മുതൽ വർക്കൗട്ടും ഫിറ്റ്നസിന് വേണ്ട കാര്യങ്ങളും ബാല ആരംഭിച്ചു. താൻ മേജർ സർജറിക്ക് ശേഷം ചെയ്യുന്ന വർക്കൗട്ടിന്റെ വീ‍ഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല ഇപ്പോൾ‌. 'വളരെ കാഠിന്യമേറിയ പ്രക്രിയയാണെങ്കിൽ കൂടിയും തോറ്റ് കൊടുക്കാതെ ഓരോന്നും ചെയ്ത് മുന്നോട്ട് വരാൻ ശ്രമിക്കുകയാണ്', ബാല വർക്കൗട്ട് വീഡിയോ പങ്കുവെച്ച് കുറിച്ചു. ഒരു ട്രെയിനറുടെ സ​ഹായത്തോടെയാണ് ബാല ഫിറ്റ്നസിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നത്.

bala

'ഇത് കഠിനമാണ്... അസാധ്യമാണ്... വളരെ വേദനാജനകമാണ്. പക്ഷെ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റ് കൊടുക്കില്ല. പ്രധാന ശസ്ത്രക്രിയ കഴിഞ്ഞുള്ള അമ്പത്തിയേഴാം ദിവസം മുതൽ വർക്കൗട്ട് ചെയ്യുന്നു', എന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. വീഡിയോ ‍ഞൊടിയിടയിൽ വൈറലായി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

'ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം, ഇത്ര പെട്ടന്ന് വർക്കൗട്ട് വേണ്ടായിരുന്നു പേടിയാകുന്നു കാണുമ്പോൾ, ബാല നിങ്ങൾ നിങ്ങളുടെ മകൾക്കും മറ്റുള്ളവർക്കുമെല്ലാം ഒരു പ്രചോദനമാണ്', എന്നെല്ലാമാണ് കമന്റുകൾ വന്നത്. തന്റെ ഏത് സന്തോഷവും ദുഖവും ബാല ആദ്യം സോഷ്യൽമീഡിയയിൽ പങ്കുവെക്കും. ഭാര്യ എലിസബത്താണ് ബാലയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളത്.

ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ വളരെ ​ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നും വെന്റിലേറ്റർ സപ്പോർട്ടിലാണ് ജീവിച്ചിരുന്നതെന്നും ബാല തന്നെ വെളിപ്പെടുത്തിയിരുന്നു. ദൈവത്തിന്റേയും തന്നെ സ്നേഹിക്കുന്നവരുടേയും പ്രാർഥനയാണ് ജീവൻ തിരിച്ച് കിട്ടാൻ കാരണമെന്നും ബാല പറഞ്ഞിരുന്നു. വളരെ നാളുകൾക്ക് ശേഷം മകൾ പാപ്പുവിനെ ബാല കണ്ടതും ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ കിടന്നപ്പോഴാണ്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X