'എലിസബത്തിനെ കൂട്ടുന്നില്ലേ പാവം കൊച്ചല്ലേ അത്... ഈശ്വരൻ തന്ന പുനർജന്മമാണ്....'; വീക്കെന്റ് ആഘോഷിച്ച് ബാല!
ഒരു തുറന്ന പുസ്തകം പോലെ ജീവിക്കുന്ന നടന്മാരിൽ ഒരാളാണ് ബാല. ജന്മം കൊണ്ട് തമിഴനാണെങ്കിലും കേരളത്തിന്റെ വളർത്തുപുത്രനാണ് താരം. മലയാള സിനിമയിൽ ശോഭിച്ച അത്രത്തോളമൊന്നും തമിഴിൽ ബാലയ്ക്ക് ശോഭിക്കാനായിട്ടില്ല. പ്രണയനായകൻ, വില്ലൻ, സഹനടൻ, സംവിധായകൻ തുടങ്ങി മലയാളത്തിൽ ബാല ചെയ്യാത്ത വേഷങ്ങൾ ഇല്ല.
ഷഫീഖിന്റെ സന്തോഷമെന്ന ഉണ്ണി മുകുന്ദൻ സിനിമയിലാണ് ഏറ്റവും അവസാനം ബാല അഭിനയിച്ചത്. അതിനുശേഷം കരൾരോഗം ബാധിച്ച് ഏറെനാൾ ചികിത്സയിലായിരുന്നു ബാല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പതിയെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ് താരം.
പഴയ ബാലയിലേക്ക് താരം തിരികെ വരുന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ടെന്നാണ് നടന്റെ വീഡിയോയും ഫോട്ടോയും എല്ലാം പുറത്ത് വരുമ്പോൾ ആരാധകരും സിനിമാപ്രേമികളും പറയാറുള്ളത്. കൊച്ചിയിൽ ഒരു ഫ്ലാറ്റിലാണ് ബാലയുടെ താമസം. ഭാര്യ എലിസബത്തും ചില സഹായികളുമാണ് എപ്പോഴും ബാലയ്ക്കൊപ്പം കൊച്ചിയിലെ വീട്ടിലുള്ളത്.

എന്നാൽ എലിസബത്തിനെ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പം കാണാൻ ഇല്ല. ഇരുവരും വേർപിരിഞ്ഞ് താമസിക്കുന്നത് അധികം കണ്ടിട്ടില്ലാത്തതുകൊണ്ട് തന്നെ എലിസബത്ത് എവിടെ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് നാളുകളായി ബാല എപ്പോഴും നേരിടുന്നുണ്ട്.
കേരളത്തിന് പുറത്ത് ഏതോ ഒരു ആശുപത്രിയിൽ ഡോക്ടറായി എലിസബത്ത് ജോലിയിൽ പ്രവേശിച്ചു എന്നാണ് എലിസബത്ത് പങ്കുവെക്കുന്ന വീഡിയോകളിൽ നിന്നും മനസിലാകുന്നത്. എന്നാൽ എലിസബത്ത് ഇത്തരത്തിൽ ജോലി ചെയ്യാനായി പോകുന്ന കാര്യമൊന്നും ബാല ആരാധകരെ അറിയിച്ചതുമില്ല.
എല്ലാ വിശേഷങ്ങളും വിടാതെ പങ്കുവെക്കാറുള്ള ബാല എന്തുകൊണ്ടാണ് എലിസബത്തിനെ കുറിച്ച് സംസാരിക്കാൻ തയ്യാറാവാത്തതെന്ന സംശയം ആരാധകർക്കുണ്ട്. കഴിഞ്ഞ ദിവസം മുതൽ പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാണെന്ന് വെളിപ്പെടുത്തി ഇന്നലെ എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
കയ്യിൽ പണം ഇല്ലായിരുന്നുവെന്നും റൂം എടുക്കാൻ പണം തന്ന് സഹായിച്ചത് ആശുപത്രിയിലെ മറ്റ് സഹപ്രവർത്തകരാണെന്നും എലിസബത്ത് വീഡിയോയിൽ പറഞ്ഞിരുന്നു. എലിസബത്ത് വിശേഷങ്ങൾ പങ്കിട്ട് എത്തുമ്പോഴും എന്തുകൊണ്ടാണ് ബാലയുടെ അടുത്തേക്ക് പോകാത്തതെന്ന ചോദ്യവുമായി ആരാധകർ എത്താറുണ്ട്. എന്നാൽ താരപത്നിയും കൃത്യമായി മറുപടി നൽകാറില്ല.

ഇപ്പോഴിതാ ബാല വീക്കെന്റ് ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതും വീട്ടിലേക്ക് അതിഥികളായി വന്ന മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് കാൻഡികൾ വിതരണം ചെയ്യുന്നതിന്റെയും വീഡിയോയാണ് സോഷ്യൽമീഡിയിൽ ബാല പങ്കിട്ടിരിക്കുന്നത്.
സ്നേഹിക്കുന്നവർക്കൊപ്പം ജീവിതം ആഘോഷിക്കാനും നല്ല ഭക്ഷണം കഴിക്കാനും വീഡിയോയിലൂടെ ബാല പറഞ്ഞു. നിരവധി പേരാണ് ബാലയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. ഹോട്ടൽ ഭക്ഷണം കഴിക്കുന്നതിൽ ബാലയെ സ്നേഹത്തോടെ ശാസിച്ചുള്ളതായിരുന്നു അവയിൽ ചില കമന്റുകൾ. ഈശ്വരൻ തന്ന പുനർജന്മമാണ്. കൂടുതൽ ഭക്ഷണം കഴിക്കുന്നതും ജങ്ക് ഫുഡ് ഒഴിവാക്കാനും ശ്രമിക്കുക. ശരീരം ശ്രദ്ധിക്കൂ...
ഞങ്ങൾ പഴയ ബാല തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഒരാൾ കുറിച്ചത്. എലിസബത്തിനെ ഒപ്പം കൂട്ടുന്നില്ലേ... കഷ്ടമാണ്.. പാവം കൊച്ച് എന്നായിരുന്നു എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാത്തതിലെ പരിഭവം പങ്കുവെച്ച് ഒരു ആരാധകന്റെ കമന്റ്. ബാലയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുള്ള കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
അടുത്തിടെയായി വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് ബാല. അടുത്തിടെ വീൽചെയറുകൾ ബാല വിതരണം ചെയ്തിരുന്നു. അതേസമയം ചെറിയ രീതിയിൽ മറ്റുള്ളവരെ സഹായിച്ചാൽ പോലും അതും വീഡിയോയാക്കി ബാല പരസ്യപ്പെടുത്തുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം താരത്തിന്റെ ആശയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കാറുമുണ്ട്.


Click it and Unblock the Notifications