'എലിസബത്തിന് നന്ദി.... പഴയ ബാലയെ തിരികെ തന്നതിന്..., ബാലയെ ഇങ്ങനെ കാണാനാണ് ആ​ഗ്രഹിച്ചത്'; വൈറലായി വീഡിയോ!

വാരിവലിച്ച് സിനിമകൾ ചെയ്തില്ലെങ്കിലും ജനങ്ങളുടെ മനസിൽ എപ്പോഴും സ്ഥാനമുള്ള നടനാണ് ബാല. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ബാല. ശേഷ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായി താരമിപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. ജനപ്രിയനായ നടനായതുകൊണ്ട് തന്നെ ബാല ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് വാർത്ത പുറത്ത് വന്നപ്പോൾ മുതൽ നിരവധി ആരാധകരാണ് ബാലയുടെ വിവരങ്ങൾ അന്വേഷിക്കുകയും താരത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്തത്.

ഇപ്പോഴിത സുഖം പ്രാപിച്ച് വരുന്ന സാ​ഹചര്യത്തിൽ തന്റെ ഏറ്റവും മോശമായ സമയത്ത് തനിക്ക് വേണ്ടി പ്രാർഥിച്ച് കൂടെ നിന്ന ആരാധകർക്കും പ്രിയപ്പെട്ടവർക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ബാല. തന്റെ ആരോ​ഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നും രണ്ട് മാസങ്ങൾക്ക് ശേഷമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെന്നും ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും പുതിയ സിനിമകൾ വരുമെന്നും ബാല പറഞ്ഞു.

Actor Bala

ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം പങ്കുവെച്ച വീഡിയോയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. 'ഏകദേശം രണ്ട് മാസമായി. രണ്ട് മാസമായി നിങ്ങൾക്ക് മുന്നിൽ വന്നിട്ട്... സംസാരിച്ചിട്ട്. നേരിട്ട് വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. നിങ്ങളുടെ എല്ലാവരുടേയും സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനു​ഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം മുന്നോട്ട് പോകുന്നു.'

'എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യമെ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് സ്നേഹമാണ്. എന്നെ ഇത്രയും പേർ സ്നേഹിക്കുന്ന കാര്യം നാലാം തീയതി എന്ന ദിവസമാണ് ഞാൻ മനസിലാക്കിയത്. ആ സ്നേഹത്തിന് എല്ലാവരോടും ഞാൻ നന്ദി പറയുന്നു. സമയം എന്നത് വലിയൊരു യാഥാർത്ഥ്യമാണ്.'

Actor Bala

'ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്റ് മതി എല്ലാം മാറ്റി മറിച്ച് പോകാൻ. അതിന്റെ മേൽ ദൈവത്തിന്റെ അനു​ഗ്രഹമുണ്ട്. അവിടെ മതം ഇല്ല ജാതി ഇല്ല. പ്രാർത്ഥനകൾക്ക് നന്ദി. എങ്ങനെ നന്ദി പറയണമെന്നറിയില്ല. വീഡിയോയിലൂടെ എന്റെ സ്നേഹം അറിയിക്കുന്നു. എല്ലാവരോടും നന്ദി. ഇനി നല്ല രീതിയിൽ മുന്നോട്ട് പോണം. സിനിമകൾ ചെയ്യണം.'

'സർപ്രൈസുകളുണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം' ബാല വീഡിയോയിൽ പറഞ്ഞു. മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുമ്പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു.

ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിക്കുകയും ആയിരുന്നു. വളരെ സന്തോഷവാനായി ആരോ​ഗ്യവാനായി ബാല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ‌ ആരാധകരും അതിലേറെ ഹാപ്പിയായി. പഴയ ബാലയെ കാണാൻ സാധിക്കുന്നുവെന്നാണ് കൂടുതൽ പേരും ബാലയുടെ പുതിയ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.

ഞങ്ങൾ കാണാൻ ആഗ്രഹിച്ച ബാല ഇതാണ് കേറി വാ ബ്രോ....., എലിസബത്തിന് നന്ദി.... പഴയ ബാലയെ തിരികെ തന്നതിന്... എന്നെല്ലാമാണ് കമന്റുകൾ വന്നിരിക്കുന്നത്. വളരെ നാളുകളായി ബാലയുടെ ശരീരം വരെ വല്ലാതെ മെലിഞ്ഞിരുന്നു. അന്ന് അതിന്റെ കാരണത്തെ കുറിച്ച് പലരും ചോദിച്ചെങ്കിലും ബാല പറഞ്ഞിരുന്നില്ല. പിന്നീടാണ് നടൻ ആശുപത്രിയിൽ അഡ്മിറ്റായത്. ഏറ്റവും അവസാനം ബാല അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X