For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങൾ പരസ്പരം കള്ളം പറയാറില്ല, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ വഴക്കുണ്ടാക്കുമായിരുന്നില്ല'; നടൻ ബാല

  |

  തമിഴ്, മലയാളം സിനിമകളിൽ സജീവമായിട്ടുള്ള നടനും സംവിധായകനുമെല്ലാമാണ് നടൻ ബാല. 2003ൽ അൻപ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകൾ കൂടി ചെയ്ത് 2006ൽ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി.

  ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകൾ ബാലയ്ക്ക് ലഭിച്ചു. വില്ലനായും നായകനായും സ്വഭാവ നടനായുെമല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വർഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

  Also Read: 'ഇനി മുതൽ റോബിന്റെ കപ്പിൽ ചായ തന്നാൽ മതി', പൊരുതാനൊരുങ്ങി ദിൽഷ, പ്രേക്ഷക പിന്തുണ ദിൽഷയ്ക്ക് കൂടുന്നു!

  ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബസു​ഹൃത്ത് കൂടിയാണ്. ഇടവേള ബാബു, മുന്ന സൈമൺ‌, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ബാല എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

  ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2010ൽ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹമോചിതരായത്.

  വിവാഹത്തോടെ പിന്നണി ​ഗാനരംത്ത് നിന്നും മാറി നിന്ന അമൃ വളരെ കുറച്ച് നാളുകൾ മാത്രമാണ് ബാലയ്ക്ക് ഒപ്പം കഴിഞ്ഞത്. ബാലയുമായുള്ള വിവാ​ഹ ജീവിതത്തിൽ അമൃതയ്ക്ക് ഒരു മകളുണ്ട്.

  Also Read: 'കല്യാണം വീട്ടുകരോട് ആലോചിച്ച് നമുക്ക് നടത്താം'; കളിയാക്കിയ റിയാസിന്റെ മുമ്പിൽ വെച്ച് റോബിനോട് ദിൽഷ!

  ഇപ്പോൾ തന്റെ പുതിയ വിവാഹ ജീവിതത്തിൽ സന്തോഷവാനായി കഴിയുന്ന താനും ഭാര്യയും പരസ്പരം കള്ളം പറയാറില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ തങ്ങൾ പരസ്പരം വഴക്കിടുമായിരുന്നില്ലെന്നുമാണ് ബാല പറയുന്നത്.

  ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലയും ഭാര്യ എലിസബത്തും മറുപടി നൽകിയത്. 'ട്രോളുകൾ കാണുമ്പോൾ അതുണ്ടാക്കിയവരെ പിടിച്ച് ഇടിക്കാനും കൊല്ലാനും തോന്നാറുണ്ട്.'

  'എലിസബത്തിന് പക്ഷെ അത് വിഷയമല്ല. ഞങ്ങൾ രണ്ടുപേരും പരസ്പരം കള്ളം പറയാറില്ല. പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ നിരന്തരം അടിയുണ്ടാക്കേണ്ടി വരുമായിരുന്നില്ല.'

  'ഉപദേശങ്ങൾ കേട്ട് ഓരോന്ന് ചെയ്ത ശേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പ​ക്ഷെ എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേൾക്കുന്ന വ്യക്തിയല്ല' ബാല പറഞ്ഞു.

  കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം ട്രോൾ ചെയ്യപ്പെട്ടിരുന്ന നടനായിരുന്നു ബാല. ചില വിവാദ കേസുകളുമായി ബന്ധപ്പെട്ട് ബാലയുടെ പേരും വാർത്തയായതോടെയാണ് ട്രോളുകൾ വന്നത്.

  2021 ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രം അണ്ണാത്തയാണ് അവസാനമായി ബാല അഭിനയിച്ച് പുറത്ത് വന്ന സിനിമ. ബാലയുടെ സഹോദരനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

  അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃതയും ​ഗോപി സുന്ദറും തമ്മിലുള്ള പ്രണയത്തിന്റെ വാർത്തകൾ പുറത്ത് വന്നപ്പോഴും ബാല പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

  ഔദ്യോഗിക ഫേസ്ബുക്ക് പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരാധകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകിയത്. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

  താൻ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിത പങ്കാളിയുടെ തീരുമാനങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടതില്ലെന്നും വീഡിയോയിൽ ബാല പറഞ്ഞത്.

  അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസ അറിയിക്കുകയും ചെയ്തിരുന്നു. ഒരു ചെറിയ കാര്യം പറയാനുണ്ട്.

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  'അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയെ കിട്ടുകയുള്ളൂ. കുറച്ചുപേർ വിളിക്കുകയും പല കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അതെന്റെ ലൈഫ് അല്ല.'

  'ഇതെന്റെ വൈഫാണ്. ഞാൻ ഇപ്പോൾ നന്നായി ജീവിക്കുന്നു. അവർ അങ്ങനെ പോകുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം' എന്നായിരുന്നു ബാല പറഞ്ഞത്.

  Read more about: bala
  English summary
  actor bala open about his wife Elizabeth Udayan's character and their bonding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X