For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പെണ്ണുങ്ങൾ പൊട്ടിത്തെറിക്കും ഓപ്പണായി കരയും, പക്ഷെ ആണുങ്ങൾ കരയില്ല, ആണുങ്ങളുടെ തീരുമാനം മാറില്ല'; ബാല

  |

  വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തി ജീവിതം എങ്ങും ചർച്ചയായി.

  മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്. ശേഷം ബാല വിവാഹം ചെയ്തത് മലയാളി ഡോക്ടർ എലിസബത്ത് ഉദയനെയാണ്. മലയാളി അല്ലാഞ്ഞിട്ടു കൂടി ബാല വളരെ ബുദ്ധിമുട്ടി മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്.

  Also Read: ദീപിക അവിഹിത ബന്ധം പ്രോത്സാഹിപ്പിക്കുന്നു! താരത്തിനെതിരെ അസഭ്യവര്‍ഷം; മറുപടി നല്‍കി ദീപിക

  ബാല വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ഉണ്ണി മുകുന്ദൻ നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ഷെഫീക്കിന്റെ സന്തോഷമാണ്. സിനിമ വലിയ വിജയമായിരുന്നു. പക്ഷെ സിനിമയിൽ അഭിനയിയച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന് ബാല പറഞ്ഞത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

  സംഭവം ചർച്ചയായതോടെ ഉണ്ണി മുകുന്ദൻ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരുന്നു. അമൃതയുമായുള്ള ബന്ധം പിരിഞ്ഞശേഷം മകൾ അവന്തികയും അമൃതയ്ക്കൊപ്പമാണ് താമസം.

  ഇപ്പോഴിത ഒരു യുട്യൂബ് ചാനലിന് ക്രിസ്മസ് വിശേഷങ്ങൾ പങ്കിട്ട് ബാല നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ബാല പറഞ്ഞ വാക്കുകളിലേക്ക്... 'എനിക്കെന്നും ക്രിസ്മസാണ്. ഇത്രയും വർഷം ബാച്ചിലർ ആയിരുന്നു. ഇപ്പോൾ ഭാര്യ കൂടെയുണ്ട്.'

  'അതുകൊണ്ട് ക്രിസ്മസ് നന്നായി ഇപ്രാവശ്യം ആഘോഷിക്കും. ക്രിസ്മസിന് ഷൂട്ടിന് പോയാൽ ഭാര്യ എന്നെ ഷൂട്ട് ചെയ്യും. ഞാൻ ഹിന്ദുവാണ്. എലിസബത്ത് ക്രിസ്ത്യനാണ്. എന്റെ മുത്തച്ഛൻ ബൈബിൾ മുഴുവൻ വായിച്ച് ക്രിസ്ത്യാനിക്ക് വേണ്ടി നിറയെ കാര്യങ്ങൾ ചെയ്ത മനുഷ്യനാണ്.'

  'ഞാനും ബൈബിൾ വായിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ ഡയറ്റീഷനുണ്ട്. അവരാണ് കേക്ക് ബേക്ക് ചെയ്ത് തരുന്നത്. പെണ്ണുങ്ങളെ ചില കാര്യങ്ങളിൽ വിശ്വസിക്കാൻ പറ്റില്ല. അവർക്ക് രണ്ട് മനസുണ്ടാകും. തീരുമാനങ്ങൾ ചെയ്‍ഞ്ച് ചെയ്തുകൊണ്ടിരിക്കും.'

  'പക്ഷെ ആണുങ്ങൾ അങ്ങനെയല്ല. ഒന്നിൽ ഫിക്സായിരിക്കും. കണ്ണിനുള്ള പ്രശ്നങ്ങൾ തൊണ്ണൂറ് ശതമാനം പരിഹ​രിക്കപ്പെട്ടു. ഒരു ഓപ്പറേഷൻ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാൽ ശരിയാകും. അതിന് മുമ്പ് അധികം ലൈറ്റൊന്നും കണ്ണിൽ അടിക്കാൻ പാടില്ല.'

  Also Read: ചിക്കന്‍പോക്‌സ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ പകര്‍ന്ന വൈറസ്; രമയുടെ രോഗത്തെക്കുറിച്ച് ജഗദീഷ്

  'അതുകൊണ്ടാണ് കൂളിങ് ​​ഗ്ലാസ് ധരിക്കുന്നത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നതാണ് എല്ലാത്തിനുമുള്ള മരുന്ന്. പെണ്ണുങ്ങൾ പൊട്ടിത്തെറിക്കും ഓപ്പണായി കരയും പക്ഷെ ആണുങ്ങൾ കരയില്ല. ആണുങ്ങൾ ആരും കാണാതെയാണ് കരയുന്നത്. അതാണ് സത്യം.'

  'ആണുങ്ങളെക്കാൾ പെണ്ണുങ്ങൾക്കാണ് ബലം കൂടുതൽ. ഇല്ലെങ്കിൽ പ്രസവ വേദന സ്ത്രീകൾക്ക് ​ദൈവം നൽകില്ലായിരുന്നു. ആണുങ്ങൾക്ക് പത്ത് പേരെ അടിക്കാൻ പറ്റും. പെണ്ണുങ്ങൾക്ക് പത്ത് പേര് അടിച്ചാലും താങ്ങാൻ പറ്റും. അതാണ് സ്ട്രങ്ത്ത്.'

  'എനിക്ക് മുമ്പൊരിക്കൽ ഷൂട്ടിങിനിടെ ആക്സിഡന്റായി. വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ വയറും തടിയും വെച്ചു. അതുകണ്ട് എന്റെ ചേട്ടൻ സിരുത്തെ ശിവ എന്നോട് പറഞ്ഞു... ഇനി നിനക്ക് അഭിനയിക്കാൻ പറ്റില്ല കഴിഞ്ഞുവെന്ന്.'

  'അതുകേട്ടതോടെ ഞാൻ വർക്കൗട്ട് ആരംഭിച്ചു. പതിനാല് ദിവസം കൊണ്ട് ഞാൻ പത്ത് കിലോ കുറച്ചു. ശേഷം ഫോട്ടോഷൂട്ടും നടത്തി. പൃഥ്വിരാജ് അടുത്തിടെ ജന​ഗണമനയിൽ ഓൾഡായി വക്കീലായി അഭിനയിച്ചു. അതിൽ‌ പൃഥ്വിരാജിന് ​ഗ്ലാമറൊന്നും ഇല്ല.'

  'പക്ഷെ ആ കഥാപാത്രത്തിന് പ്രത്യേകതരം ഒരു ​ഗ്ലാമറുണ്ടായിരുന്നു. അതുപോലുള്ളത് ചെയ്യാനാണ് ഞാനും ആ​ഗ്രഹിക്കുന്നത്. എന്റെ ഒരു ലവ് ഫിലിം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിലെ ലുക്ക് എല്ലാവരേയും അത്ഭുതപ്പെടുത്തും.'

  'സംവിധാനവും നിർമ്മാണവുമെല്ലാം ഇനി ചെയ്യാൻ പോവുകയാണ്. ഒരു ഇഷ്യുവും എന്നെ വിഷമിപ്പിക്കാറില്ല. എന്റെ കമ്മിറ്റ്മെന്റ് എപ്പോഴും ദൈവത്തോട് മാത്രമാണ്. ദൈവത്തെ കാണാൻ അവസരം കിട്ടിയാൽ ഞാൻ അദ്ദേഹത്തെ കെട്ടിപിടിക്കും' ബാല പറഞ്ഞു.

  Read more about: bala
  English summary
  Actor Bala Open Up About His And Wife Elizabeth Christmas Celebration-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X