സ്വർണ്ണത്തിൽ തീർത്ത കാപ്പ് അണിഞ്ഞ് ബാല, ചെന്നൈയിലെ ബിസിനസ് വൻ വിജയം, സിനിമയിലേക്ക് തിരിച്ച് വരുമെന്ന് നടൻ!

ഒരിടവേളയ്ക്കുശേഷം ഭാര്യ കോകിലയ്ക്കൊപ്പം മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടൻ ബാല. മുൻ ഭാര്യ എലിസബത്ത് ​ഗുരുതര ആരോപണങ്ങൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് നടനെ എതിരെ ആരോപിച്ചിരുന്നു. അതിനുശേഷം വളരെ വിരളമായി മാത്രമെ ബാല മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. എലിസബത്ത് ഉന്നയിച്ച ആരോപണങ്ങൾ ബാലയും ഭാര്യയും തള്ളി കളയുകയാണ് ചെയ്തത്. നടന് എതിരെ നിയമ വഴിയിലൂടെയാണ് ഇപ്പോൾ എലിസബത്ത് നീങ്ങുന്നത്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമ ആഭ്യന്തര കുറ്റവാളി കാണാനായി തിയേറ്ററിൽ എത്തിയപ്പോഴാണ് ജീവിതത്തിലെ പുതിയ വിശേഷങ്ങളെ കുറിച്ച് നടൻ വാചാലനായത്. കയ്യിൽ വലിയൊരു സ്വർണ്ണ കാപ്പ് നടൻ അണിഞ്ഞിരുന്നു. അമ്മയും ഭാര്യയും ചേർന്ന് തനിക്ക് തന്ന ​സമ്മാനമാണെന്നാണ് സ്വർണ്ണ കാപ്പിനെ കുറിച്ച് സംസാരിക്കവെ നടൻ പറഞ്ഞത്. സ്വർണ്ണ വള തന്നെയാണ്. എന്റെ അമ്മ തന്ന ​ഗിഫ്റ്റാണ്.

Actor Bala
Photo Credit: Indian Cinema Gallery / instagram

നല്ല വെയിറ്റുണ്ട്. ഇത് പിടിക്കണമെങ്കിൽ തന്നെ നല്ല വെയിറ്റ് വേണം. അമ്മയും കോകിലയും ചേർന്ന് തന്ന സർപ്രൈസാണെന്നും ബാല പറ‍ഞ്ഞു. ഇപ്പോഴത്തെ തന്റെ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാണെന്നും സിനിമയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണെന്നും നടൻ ഇന്ത്യൻ സിനിമ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ റേപ്പ് ചെയ്തു, തട്ടിപ്പ് നടത്തി എന്നിങ്ങനെ തുടർച്ചയായി പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഡിപ്രഷനിലേക്കും പ്രശ്നത്തിലേക്കും പോകുമെന്ന് വിചാരിക്കും. എന്നാൽ അങ്ങനെയില്ല. ഞാനും കോകിലയും ഞങ്ങളുടേതായ ലോകത്ത് ഏറ്റവും സന്തോഷിച്ച് ജീവിക്കുന്നവരാണ്. ഞങ്ങളുടെ ലൈഫിൽ മനോഹരമായ ഒരുപാട് നിമിഷങ്ങളുണ്ട്. ഞങ്ങൾ ഞങ്ങളെ മാത്രമെ ശ്രദ്ധിക്കുന്നുള്ളു. സന്തോഷത്തോടെ ജീവിക്കുന്നതുകൊണ്ടാകും തടി കൂടിയത്.

ആദ്യമൊക്കെ കുറ്റപ്പെടുത്തൽ കേൾക്കുമ്പോൾ ദേഷ്യം വരുമായിരുന്നു. എന്നെ കുറിച്ച് എന്താണ് ഇത്രത്തോളം കള്ളത്തരം പ്രചരിക്കുന്നതെന്ന തോന്നലായിരുന്നു. ദിവസവും കേൾക്കാൻ തുടങ്ങിയപ്പോൾ അതൊരു എന്റർടെയ്ൻമെന്റായി മാറിയെന്നും നടൻ പറഞ്ഞു. സിനിമ പ്രോജക്ടുകൾ തുടങ്ങാൻ പോകുന്നു. ചെന്നൈയിലെ എന്റെ ബിസിനസ് പ്രോജക്ടുകൾ എല്ലാം വൻ വിജയമായി. അതിന്റെ സന്തോഷത്തിൽ നന്നായി ഭക്ഷണം കഴിച്ചു.

തടികൂടി. പുതിയ പ്രോജക്ടിനുവേണ്ടി ഒരാഴ്ചയായി ട്രെയിനിങ് എടുക്കുന്നുണ്ട്. തീർച്ചയായും സിനിമയിൽ തിരിച്ച് വരും. എത്ര പൈസ ഉണ്ടാക്കിയാലും ബിസിനസ് ചെയ്താലും എന്റെ രക്തം സിനിമയാണ്. മലയാളത്തിലാണ് ഞാൻ നല്ല നല്ല പടങ്ങൾ ചെയ്തിരിക്കുന്നത്. ഇനി അടുത്ത സിനിമ തമിഴിലാണോ വരാൻ പോകുന്നതെന്ന് പറയില്ല.

Actor Bala
Photo Credit: bala / facebook

പറഞ്ഞ് പറഞ്ഞ് ഒന്നും നടക്കുന്നില്ല. വിജയിയുടെ കൂടെ അഭിനയിക്കുന്നുവെന്ന റൂമറുകളോട് പ്രതികരിക്കാനില്ല. ഒന്നും ഇപ്പോൾ പറയുന്നില്ല. നടക്കുമ്പോൾ നടക്കട്ടെ കാര്യങ്ങൾ. നമ്മൾ നല്ല കാര്യങ്ങൾ പറയുമ്പോൾ എത്ര പേർ അത് നല്ല മനസോടെ എടുക്കുമെന്ന് നമുക്ക് അറിയില്ല. അസൂയയുണ്ടാകും. മാത്രമല്ല അറ്റാക്കിങും നടക്കുന്നുണ്ട്.

അതൊക്കെ കൊണ്ട് മിണ്ടാതിരിക്കുകയാണ് നമ്മൾ. എന്റെ മേലിൽ ആരോപിച്ച എല്ലാ ആരോപണങ്ങളും തീർത്ത് കാണിച്ച് നിങ്ങളുടെ മുന്നിൽ ഞാൻ വന്നിരിക്കും. അത് എത്രയും പെട്ടന്ന് നടക്കും. എന്നിട്ട് സിനിമയിൽ ഹിറ്റും കൊടുക്കും. ആളുകളുടെ സ്നേഹം തിരികെ വാങ്ങിയിരിക്കും. അത് എന്റെ അവകാശം. എനിക്ക് വേണം എന്നും ബാല കൂട്ടച്ചേർത്തു. മാമ ഭയങ്കര സോഫ്റ്റാണെന്നും കുട്ടികളെപ്പോലെയാണെന്നുമാണ് ബാലയെ കുറിച്ച് ഭാര്യ കോകില പറഞ്ഞത്.

ബാലയുടെ നാലാം വിവാഹമായിരുന്നു കോകിലയുമായി നടന്നത്. അടുത്തിടെ കോകിലയുടെ പിറന്നാളിന്റെ ഭാ​ഗമായി തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ബാല അന്നദാനം നടത്തിയിരുന്നു. അവസാനമായി നടൻ അഭിനയിച്ച മലയാള സിനിമ ബാഡ് ബോയ്സാണ്.

More from Filmibeat

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X