For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുടുംബം തകർന്നു... ബാല ഡിപ്രഷനിലാണ്...കേട്ടപ്പോൾ വിഷമമായി, ആശ്വസം കിട്ടിയത് ഷിയാസിനെ കണ്ടപ്പോൾ'; ബാല

  |

  മലയാളി അല്ലെങ്കിലും നടൻ ബാല മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇദ്ദേഹത്തിന്റെ ജീവിതവും അതുപോലെതന്നെ. ഗായിക അമൃതയുമായുള്ള വിവാഹമോചനം, ബാലക്ക് മകളോടുള്ള സ്നേഹം, അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് ഒക്കെയും പ്രേക്ഷകരും കണ്ടതാണ്. അതുപോലെ തന്നെയാണ് ഡോ. എലിസബത്ത് ഉദയനുമായുള്ള താരത്തിന്റെ രണ്ടാം വിവാഹം.

  Also Read: 'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!

  2021 അവസാനത്തോടെയാണ് ബാല രണ്ടാമതും വിവാ​ഹിതനായത്. ബാലയ്ക്കൊപ്പം പലപ്പോഴും അഭിമുഖങ്ങളിൽ എലിസബത്ത് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലെ പരിചയം പ്രണയമായും വിവാഹമായും വളർന്നാണ് എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് വന്നത്.

  ട്രോൾ ലോകത്ത് പലർക്കും എലിസബത്തിനെ അതിന് മുമ്പെ പരിചയമുണ്ട്. തീർത്തും അവിചാരിതമായ നേരത്താണ് ബാല തന്റെ പുനർവിവാഹം പ്രഖ്യാപിച്ചത്.

  Also Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

  വൈകാതെ വിവാഹ ചിത്രങ്ങളും മറ്റും വൈറലായി. അടുത്തിടെയായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാറില്ല. താരത്തിന്റെ അമ്മയാണ് ഇപ്പോൾ ബാലയ്ക്കൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്.

  സിനിമകൾ തുടരം തുടരെ ചെയ്യുന്നില്ലെങ്കിലും ട്രോളുകളിലൂടെയും സോഷ്യൽമീഡിയ വഴിയും ലൈവായി എപ്പോഴും സിനിമാപ്രേമികൾക്കിടയിലുള്ള ബാല തനിക്ക് എതിരെ പലരും എഴുതി വിടുന്ന വാർത്തകളിലുള്ള പ്രതിഷേധം ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ സ്റ്റാർ മാജിക്കിൽ പങ്കെടുത്ത് വിവരിച്ചിരിക്കുകയാണ്.

  'അടുത്തിടെയായി ഞാൻ‌ എന്നെ കുറിച്ചുള്ള പല വാർത്തകളും വായിക്കുന്നുണ്ട്. ചില പാതിരാത്രികളിലും വെളുപ്പാൻക്കാലത്തുമെല്ലാം എന്നെ കുറിച്ചുള്ള വാർത്തകൾ ഇങ്ങനെ പലരും അടിച്ചിറക്കാറുണ്ട്. ഈ അടുത്ത കാലത്ത് ഞാൻ ഭയങ്കര സങ്കടപ്പെട്ടു.'

  'അടുത്തിടെ അടുത്തിടെ മെലിഞ്ഞിരുന്നു. അതിന് ഒരുത്തൻ വാർത്തയിട്ടത് ഇങ്ങനെയാണ് നടൻ ബാലയ്ക്ക് ഡിപ്രഷനാണ്. കുടുംബം തകർന്നു എന്നൊക്കെ. തടി കുറഞ്ഞതുകൊണ്ടാണ് അങ്ങനെ അവർ വാർത്തയിട്ടത്. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. അന്നെനിക്ക് ഉറക്കം വന്നില്ല. പിറ്റേദിവസം രാവിലെ എഴുന്നേറ്റു.'

  'മനസ് മടുത്തിട്ട് വെറുതെ ഫേസ്ബുക്കും യുട്യൂബും തുറന്ന് നോക്കിയപ്പോൾ സ്റ്റാർ മാജിക്കിലെ നടൻ ഷിയാസ് കരീമിനെ കണ്ടു. അവൻ കാരണമാണ് ഇന്ന് ഞാൻ സന്തോഷമായിരിക്കുന്നത്. കാരണം സോഷ്യൽമീഡിയ അന്ന് ഞാൻ തുറന്നപ്പോൾ ആദ്യം കണ്ടത് ഷിയാസിന്റെ ഒരു വീഡിയോയാണ്.'

  'അവൻ ആ വീഡിയോയിൽ ഇരുന്ന് കരയുന്നതാണ് ഞാൻ‌ കണ്ടത്. വേറെ ഏതോ ഷിയാസിനെ മയക്ക് മരുന്ന് കേസിൽ പോലീസ് പിടിച്ചതിന് ആളുകൾ തെറ്റിദ്ധരിച്ച് ഷിയാസിനെ എയറിലാക്കിയിരിക്കുകയാണ്.'

  'അത് കണ്ട് സത്യം ആളുകളെ ബോധിപ്പിക്കാനാണ് അവൻ യുട്യൂബിൽ വീഡിയോ പങ്കുവെച്ചത്. അത്രയും ഹൈറ്റും ബോഡിയുമുള്ള ഒരാൾ വീഡിയോയിൽ വന്നിരുന്ന് കരഞ്ഞ് സംസാരിക്കുന്നത് കണ്ടാണ് ഞാൻ ഏറെ ചിരിച്ചത്. അന്നാണ് എന്റെ അവസ്ഥ എത്രയോ മെച്ചപ്പെട്ടതാണെന്ന് എനിക്ക് മനസിലായത്', ബാല പറഞ്ഞു.

  അടുത്തിടെ ബാലയെ കളിയാക്കി ടിനി ടോമും രമേഷ് പിഷാരടിയും അവതരിപ്പ സ്കിറ്റ് വളരെ വൈറലായിരുന്നു. ബാലയ്ക്കൊപ്പം ഒരു സിനിമയിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവമാണ് രമേഷും ടിനിയും അന്ന് പങ്കുവെച്ചത്.

  അതേസമയം ബാല പുതിയ സിനിമകളുമായി തിരക്കിലാണ്. കൂടാതെ ബാലയുടെ വിവാഹമോചനം സംബന്ധിച്ചും നിരവധി റൂമറുകളും റിപ്പോർട്ടുകളും വരുന്നുമുണ്ട്. ബാലയുടെ രണ്ടാം ഭാര്യ എലിസബത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും 2022 സെപ്റ്റംബറിന് ശേഷം അവരുടെ കുടുംബവുമൊത്ത് ടൂർ പോയ ചിത്രങ്ങളാണ് ഉള്ളത്.

  ഇതിലും ബാലയെ കാണുന്നില്ല എന്നത് ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഫാൻസി ഡ്രസ്സാണ് ബാല അഭിനയിച്ച് ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ മലയാളം സിനിമ. തമിഴിൽ അണ്ണാത്തയാണ് ബാലയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

  Read more about: bala
  English summary
  Actor Bala Open Up About His Depression And Media rumors, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X