'അത് അമൃതയുടെ തീരുമാനമായിരുന്നു..., എന്റെ മകൾക്ക് ഇപ്പോൾ അച്ഛനെന്ന് പറയുന്ന ആളില്ല'; ബാലയുടെ വാക്കുകൾ!

അമൃത സുരേഷും ബാലയും വേർപിരിഞ്ഞത് ആരാധകരെ സംബന്ധിച്ച് വലിയ സങ്കടകരമായ വാർത്തയായിരുന്നു. മകൾ അവന്തികയ്ക്ക് ഒരു വയസ് മാത്രം പ്രായമുള്ളപ്പോൾ അമൃതയും ബാലയും ഒരുമിച്ച് പങ്കെടുത്ത ഒന്നും ഒന്നും മൂന്ന് എന്ന ഷോയുടെ വീഡിയോ ഇപ്പോഴും വൈറലാണ്.

മകൾക്ക് വേണ്ടിയെങ്കിലും വേർപിരിയാതിരിക്കാമായിരുന്നുവെന്നും അമൃതയും ബാലയും ഒരുമിച്ച് നിൽക്കുമ്പോഴാണ് കുടുംബം എന്ന രീതിയിൽ സ്നേഹം തോന്നുന്നത് എന്നെല്ലാമാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. മകൾക്ക് ഒരു വയസ് പ്രായമുള്ളപ്പോൾ തന്നെ അമൃത ബാലയുമായി വേർപിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു.

മകൾ അമൃതയ്ക്കൊപ്പമാണ് അന്ന് മുതൽ വളരുന്നത്. കൈക്കുഞ്ഞുമായി വിവാഹജീവിതത്തിൽ നിന്നും ഇറങ്ങിപോരുമ്പോൾ താൻ സീറോയായിരുന്നുവെന്നും അവിടെ നിന്നും കുഞ്ഞിനും തനിക്കും വേണ്ടി അധ്വാനിച്ചാണ് ഇന്ന് കാണുന്ന കരിയർ ഉണ്ടാക്കിയെടുത്തതെന്നുമാണ് അമൃത മുമ്പൊരിക്കൽ പറഞ്ഞത്.

Bala

റിയാലിറ്റിഷോയിൽ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായതാണ് അമൃതയും ബാലയും. വിവാഹം ആ പ്രായത്തിലെ മകളുടെ ഒരു എടുത്ത് ചാട്ടമായിരുന്നുവെന്നാണ് അമൃതയുടെ അച്ഛൻ ഒരിക്കൽ ജെ.ബി ജം​ഗ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. അന്നും ഇന്നും അമൃതയുടെ ജീവിതം മകൾക്ക് വേണ്ടിയാണ്.

ഇരുവരും അമ്മ-മകൾ എന്നതിലുപരിയായി സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവുള്ള കൊച്ചുമിടുക്കിയാണ് അമൃതയുടെയും ബാലയുടെയും മകൾ അവന്തിക. രണ്ട് വർഷം മുമ്പ് ബാല രണ്ടാമതും വിവാഹിതനായി. എലിസബത്താണ് ഇപ്പോൾ ബാലയുടെ ഭാര്യ.

അമൃത സുരേഷ് മറ്റൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. പക്ഷെ സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്. കുറച്ച് ദിവസം മുമ്പായിരുന്നു ബാലയുടെ മകൾ പാപ്പുവിന്റെ പിറന്നാൾ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബാല പങ്കുവെച്ച വീഡിയോ ശ്രദ്ധനേടിയിരുന്നു.

മകളുടെ പിറന്നാൾ ദിനത്തിൽ മാധ്യമപ്രവർത്തകർ ആരും വിളിച്ചില്ലെന്നും തന്നെയും മകളെയും മറന്നുപോയോ എന്നും ഉള്ള ചോദ്യവുമായിട്ടാണ് ബാല എത്തിയത്. അമൃതയുമായി വേർപിരിഞ്ഞശേഷം മകളെ കാണാൻ ബാലയ്ക്ക് അവസരം ലഭിക്കാറില്ല. അവസാനമായി മകളെ ബാല കണ്ടത് ആശുപത്രികിടക്കയിൽ വെച്ചാണ്. മകളെയാണ് താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്ന് ബാല ഇടയ്ക്കിടെ പറയാറുണ്ട്.

Bala amrutha suresh

ഇപ്പോഴിതാ മകൾക്ക് പാപ്പുവെന്ന പേര് ആദ്യം നൽകിയത് താനാണെന്ന് പറയുകയാണ് ബാല. ഡെലിവറി കഴിഞ്ഞസമയം ആദ്യമായി മകളെ പാപ്പു എന്ന് വിളിക്കുന്നത് താൻ ആണെന്ന് ബാല പറയുന്ന വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്. 'എന്റെ മോളെ ആദ്യമായി പാപ്പു എന്ന പേര് നൽകി വിളിക്കുന്നത് ഞാനാണ്. അവളുടെ പേര് അവന്തികയെന്ന് വെച്ചതും ഞാനാണ്.'

'പേര് എയിൽ തുടങ്ങണം എന്ന് പറഞ്ഞത് അമൃതയായിരുന്നു. അമൃതയുടെ തീരുമാനം ആയിരുന്നു അത്. അവന്തിക എന്നാൽ ശിവനുമായി ബന്ധമുള്ളതാണ്. പ്രിൻസസാണ് അവന്തിക. എന്റെ മകൾക്ക് ഇപ്പോൾ അച്ഛൻ എന്നുപറയുന്ന ആളില്ല. ഞാൻ അകന്നാണ് നിൽക്കുന്നത്.'

'മനസ്സ് കൊണ്ട് എന്റെ മകൾ... അവൾക്കൊപ്പമാണ് ഞാൻ. ന്യായം കൊണ്ടുമാകാം. പക്ഷെ നിയമപരമായി ഞാൻ അകന്നുനിൽക്കുന്നു. എന്റെ മകൾ വളർന്നുവരുമ്പോൾ ഈ വാക്കുകൾ ഒന്നും കേൾക്കാൻ പാടില്ല. പത്തുവയസ് കഴിഞ്ഞാൽ എല്ലാവർക്കും യുട്യൂബ് തുറന്നുകഴിഞ്ഞാൽ എല്ലാ വീഡിയോസും റീൽസും കാണാൻ കഴിയും.'

'നമ്മൾക്ക് ദേഷ്യം വന്നാൽ ഉറപ്പായും ദേഷ്യപ്പെടും പക്ഷെ ചീത്തപറയുന്നത് അങ്ങനെയല്ല. ദേഷ്യം വരുന്നത് വേറെ. ചീത്ത പറയുന്നത് വേറെയാണ്. ദേഷ്യം മനുഷ്യസഹജമാണ്. ഇമോഷൻ ഒക്കെയാണ്. പക്ഷെ ചീത്ത എന്ന് പറയുന്നത് അങ്ങനെ അല്ല. ഇത് സജഷൻ ആല്ല എന്റെ തീരുമാനമാണ്', എന്നാണ് വീണ്ടും വൈറലാകുന്ന പുതിയ വീഡിയോയിൽ ബാല പറയുന്നത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X