For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '90 വയസുള്ള അമ്മയെ നോക്കാൻ ഷൂട്ടിങ്ങുകളെല്ലാം കാൻസൽ ചെയ്ത് ലാൽ സാർ ഹോസ്പിറ്റലിൽ നിന്നു'; അനുഭവം പറഞ്ഞ് ബാല

  |

  നടൻ ബാല ഇന്ന് മലയാളികൾക്ക് പ്രിയങ്കരനായ നടനാണ്. അഭിനേതാവ് എന്നതിലുപരി ബാലയിലെ മനുഷ്യസ്നേഹിക്കാണ് ആരാധകർ കൂടുതൽ. തന്റെ സമ്പാദ്യത്തിൽ‌ നല്ലൊരു തുക പാവങ്ങളുടേയും നിർധനരുടേയും ചികിത്സയ്ക്കും പഠനത്തിനും മറ്റുമായി ബാല നിരന്തരം നൽകാറുണ്ട്.

  തുടരെ തുടരെ സിനിമ ചെയ്യുന്ന താരമൊന്നുമല്ല ബാല. വല്ലപ്പോഴുമാണ് ബാല സിനിമകൾ ചെയ്യുന്നത്. വലിച്ച് വാരി സിനിമ ചെയ്യാറുമില്ല. തമിഴിൽ നിന്നും മലയാളത്തിൽ എത്തിയ നടനാണെങ്കിലും തമിഴിനേക്കാളും ആരാധകർ ബാലയ്ക്ക് കേരളത്തിലാണുള്ളത്. ‌

  Actor Bala, Actor Bala Mohanlal, Mohanlal news, Mohanlal films, Mohanlal mother, മോഹൻലാൽ ബാല, നടൻ ബാല മോഹ​ൻലാൽ സിനിമകൾ, മോഹൻലാൽ അമ്മ

  ബാലയുടെ ഏറ്റവും പുതിയ റിലീസ് ഷെഫീക്കിന്റെ സന്തോഷമാണ്. ഉണ്ണി മുകുന്ദൻ നായകനായി വേഷം ചെയ്ത സിനിമയിൽ ബാലയ്ക്ക് പുറമെ നിരവധി താരങ്ങൾ പ്രധാന വേഷം ചെയ്തിരുന്നു. അനീഷ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത്.

  സിനിമയിൽ തമിഴനായ മുസ്ലീം യുവാവായിട്ടാണ് ബാല അഭിനയിച്ചിരിക്കുന്നത്. ബാല ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തതും ഷെഫീക്കിന്റെ സന്തോഷത്തിലാണ്. സോഷ്യൽമീഡിയയിലും സജീവമാണ് ബാല.

  Also Read: 'നസ്രിയയായി പലരും തെറ്റി​ദ്ധരിച്ചിട്ടുണ്ട്, ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവാണ് സ്ട്രസ് കുറയ്ക്കുന്നത്'; ശാലിൻ സോയ

  അടുത്തിടെയാണ് കുറച്ച് നാളുകളായി അകന്ന് കഴിയുകയായിരുന്ന ബാലയുടെ ഭാര്യ എലിസബത്ത് തിരിച്ചുവന്നത്. ഡോക്ടറായ എലിസബത്തിനൊപ്പമാണ് ബാല ഷെഫീക്കിന്റെ സന്തോഷം തിയേറ്ററിൽ കാണാനെത്തിയതും. അഭിമുഖങ്ങളിലെ സ്ഥിര സാന്നിധ്യമായ ബാല അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  തനിക്ക് എന്തുകൊണ്ടാണ് മോഹൻലാൽ എന്ന നടനെ ഇത്രയേറെ ഇഷ്‍ടമെന്നാണ് വീഡിയോയിൽ ബാല പറയുന്നത്.

  ഏത് അഭിമുഖത്തിലും മോഹൻലാലിനെ കുറിച്ച് ചോദ്യം വന്നാൽ‌ വാതോരാതെ ബാല സംസാരിക്കും. പുലിമുരുകൻ അടക്കമുള്ള സിനിമകളിൽ മോഹൻലാലിനൊപ്പം ബാല അഭിനയിച്ചിട്ടുണ്ട്. താൻ പല കാര്യങ്ങളിലും മോഹൻലാലിനെയാണ് അനുകരിക്കാറെന്നും മുമ്പ് ബാല പറഞ്ഞിട്ടുണ്ട്.

  മോഹൻലാലിനൊപ്പമുള്ള ഓർമ പങ്കുവെക്കാമോയെന്ന് ചോദിച്ചപ്പോഴാണ് താൻ നേരിട്ട് അനുഭവിച്ചിട്ടുള്ള മോഹൻലാലിന്റെ ഒരു സ്വഭാവത്തെ കുറിച്ച് ബാല വെളിപ്പെടുത്തിയത്. 'മോഹൻലാൽ‌ സാറിനോട് എനിക്ക് ഇത്രത്തോളം ഇഷ്ടം തോന്നാൻ ഒരു കാരണമുണ്ട്.'

  Actor Bala, Actor Bala Mohanlal, Mohanlal news, Mohanlal films, Mohanlal mother, മോഹൻലാൽ ബാല, നടൻ ബാല മോഹ​ൻലാൽ സിനിമകൾ, മോഹൻലാൽ അമ്മ

  'വളരെ ബിസിയായിട്ടുള്ള നടനാണ് മോഹൻലാൽ സാർ. പക്ഷെ 90 വയസുള്ള അമ്മയ്ക്ക് വയ്യാതെയായപ്പോൾ എല്ലാ ഷൂട്ടിങും കാൻസൽ ചെയ്ത് ഒരു മകനായി അമ്മയെ നോക്കാൻ ഹോസ്പിറ്റലിൽ അദ്ദേഹം നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.'

  'അദ്ദേഹം കാണിച്ച ആ സ്നേഹമാണ് മോഹൻലാൽ സാറിനോട് എനിക്ക് ബ​ഹുമാനവും സ്നേഹവും തോന്നാൻ കാരണം' ബാല പറഞ്ഞു. ഇപ്പോൾ അമ്മ മാത്രമാണ് മോഹൻലാലിനുള്ളത്. ചേട്ടനേയും അച്ഛനേയും മോഹൻലാലിന് നേരത്തെ നഷ്ടപ്പെട്ടതാണ്.

  Also Read: 'ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയക്കും, സംവിധാനം ചെയ്യാൻ ആ​ഗ്രഹമുണ്ട്'; അമല പോൾ

  ഷൂട്ടിങിനിടയിലും സമയം കണ്ടെത്തി അമ്മയ്ക്കൊപ്പം വന്ന് നിൽക്കാൻ മോഹൻലാൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വർധക്യ സഹജമായ അവശതകൾ മൂലം വിശ്രമത്തിലാണ് മോഹൻ‌ലാലിന്റെ അമ്മ ശാന്തകുമാരി. 'അവൻ ഒരു പാവമാ അവന് വില്ലനാകാനൊന്നും കഴിയില്ല... ചെറുപ്പം മുതൽ ലാലിന് സിനിമ തന്നെയാണ് പ്രിയം.'

  'ഡാൻസും പാട്ടും അനുകരണവുമെല്ലാം അത്യാവശ്യം വശമുണ്ട്. മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് നേരെ അവൻ വന്നത് ആശുപത്രിയിലേക്കാണ്.'

  'ദേഹത്ത് ചുവന്ന പാടുകൾ കണ്ടു. അത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്ന. ഞാൻ കരുതിയത് പെയിന്റ് വല്ലതും ദേഹത്ത് തേച്ചതോമറ്റോ ആണെന്നാണ്. പിന്നെയാണ് അവൻ പറഞ്ഞത് സിനിമ അല്ലേ അമ്മേ ഇതൊക്കെ കാണുമെന്ന്' വളരെ വർഷങ്ങൾക്ക് മുമ്പ് കൈരളിന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി മകനെ കുറിച്ച് വാചാലയായത്.

  Read more about: mohanlal bala
  English summary
  Actor Bala Open Up About Mohanlal Attachment With Mother, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X