For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ എന്നോട് മിണ്ടിയിട്ട് മൂന്ന് ദിവസം ആയി; അവരെ ഞാൻ വെറുതെ വിടില്ല; ബാല പറയുന്നു

  |

  നിരന്തരം പ്രശ്നങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ നിറയുകയാണ് നടൻ ബാല. ഷെഫീഫിന്റെ സന്തോഷം എന്ന സിനിമയിലെ പ്രതിഫല തർക്കത്തിന് പിന്നാലെ പുതിയ പ്രശ്നം വന്നിരിക്കുകയാണ്. തന്റെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് നടൻ കഴിഞ്ഞ ദിവസം പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ബാല പൊലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് ബാല. തന്റെ വീട്ടിലേക്ക് നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും പിന്നിൽ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ പറയുന്നില്ലെന്നും ബാല വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

  Also Read: 'സുവർണയെ ഒഴിവാക്കാൻ വരെ തുടങ്ങിയതാണ്, ഷൂട്ടിങ് സമയത്ത് ഒരുപാട് അപകടങ്ങൾ ഉണ്ടായി'; പത്മരാജന്റെ ഭാര്യ!

  'പ്രശസ്തിക്ക് വേണ്ടി ആണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നവരോട് പോയി പണി നോക്കാൻ പറയും. സംഭവത്തിന്റെ വിഷ്വൽസ് കണ്ടില്ലേ. പൊലീസ് വന്നില്ലേ. നിങ്ങളാണോ എനിക്ക് പ്രശസ്തി തരുന്നത്. പ്രശസ്തി കൂടുമ്പോൾ പ്രശ്നങ്ങളും കൂടും'

  'ഭാര്യയെ ഇനിയും ആക്രമിക്കാൻ സാധ്യത ഉണ്ട്. നീ ആണാണെങ്കിൽ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നതൊന്നും ആണത്തമല്ല. വരുമ്പോൾ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. പത്ത് പേരെയും ഞാൻ ഒറ്റയ്ക്ക് അടിക്കും'

  Also Read: 'ആകാശദൂതിലെ ആ സീനിൽ മാധവിയുടെ മടിയിൽ കിടന്ന് രണ്ട് മണിക്കൂർ ഉറങ്ങിപ്പോയി'; റോണിയായി അഭിനയിച്ച മാർട്ടിൻ!

  'എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഐ വിൽ ഹണ്ട് യു ഡൗൺ, എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവൾക്ക് ട്രോമയായി. രണ്ട് ദിവസം ആശുപത്രിയിൽ പോയില്ല. അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആണ്. എത്ര രോ​ഗികൾ അവളെ കാത്തിരിക്കുന്നുണ്ടാവും. അവർക്കെല്ലാവർക്കും ബുദ്ധിമുട്ടായി. എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത്'

  'കുറേ കള്ളൻമാർ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാൻ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാൽ മോശം ആവില്ലേ. വളരെ മോശമാണ്. ​ഗൃഹനാഥൻ ഇല്ലാത്ത സമയം വീട്ടിൽ ഒരു സ്ത്രീയെ ആക്രമിക്കാൻ കത്തിയുമായി വന്നവനൊക്കെ ആണാണോ'

  'ആരാണെന്ന് പൊലീസ് കണ്ട് പിടിക്കട്ടെ. ലഹരികൾ ഓരോ മനുഷ്യനിലും ഓരോ തരത്തിലാണ് പ്രവർത്തിക്കുക. ഇപ്പോഴും ഞാൻ പ്രേക്ഷകരോട് കൈ കൂപ്പി പറയുന്നു ഡ്ര​ഗ്സ് ഉപയോ​ഗിക്കരുത്'

  ഇത് നിങ്ങളുടെ ഭാവി മാത്രമല്ല കുടുംബത്തിന്റെ അഭിമാനവും കളയും. എനിക്ക് ഇങ്ങനെ ഒരു ​ഗതികേട് ആണെങ്കിൽ നാളെ നിങ്ങളുടെ സ്ഥിതി എന്താണെന്നും ബാല ചോദിച്ചു. ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാൻ തന്നെ പേടിയാണെന്നും ഇവിടെ നിന്ന് പോവാമെന്നാണ് പറയുന്നതെന്നും ബാല നേരത്തെ വ്യക്തമാക്കിയിരുന്നു.

  ബാലയുടെ അഭിമുഖങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ബാലയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും നിരന്തരം പ്രശ്നങ്ങൾ ആണല്ലോ എന്നുമാണ് ഇവർ ചോദിക്കുന്നത്.

  ചിലർ നടനെ പിന്തുണയ്ക്കുമ്പോൾ ചിലർ നടൻ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അടുത്തിടെ ആണ് നടൻ ഉണ്ണി മുകുന്ദനെതിരെ ബാല രം​ഗത്ത് വന്നത്. നടൻ നിർമ്മിച്ച ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ തനിക്ക് പ്രതിഫലം തന്നില്ലെന്നായിരുന്നു ബാലയുടെ ആരോപണം. ഇപ്പോഴും ഈ വിവാ​ദം അവസാനിച്ചിട്ടില്ല.

  Read more about: bala
  English summary
  Actor Bala Open Up About The Trauma Which His Wife Elizbath Going Through; Says She Didn't Speak To Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X