For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പിറന്നാൾ ആശംസിക്കാൻ സണ്ണി ലിയോണി വിളിച്ചു'; പാതിരാത്രി ബെർത്ത് ഡെ വിഷ് ചെയ്തവരെ കുറിച്ച് ബാല പറഞ്ഞത്!

  |

  സോഷ്യൽമീഡിയിൽ ഏറ്റവും സജീവമായിട്ടുള്ള നടനാണ് ബാല. ഫേസ്ബുക്ക് വഴിയാണ് പ്രേക്ഷരുമായി ബാല ഏറെയും സംവദിക്കുന്നത്. ഇന്ന് നാൽപ്പതാം പിറന്നാൾ‌ ആ​ഘോഷിക്കുകയാണ് താരം. അർജന്റീന ലോകകപ്പ് അടിച്ചപ്പോൾ മുതൽ പിറന്നാൾ ആഘോഷവും അർജന്റീനയുടെ വിജയവും ബാലയും ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിച്ചിരുന്നു.

  ആരാധകൻ കൊണ്ടുവന്ന പിറന്നാൾ കേക്ക് അർധരാത്രി തന്നെ ഭാര്യ എലിസബത്തിനൊപ്പം ബാല മുറിച്ചിരുന്നു. ബാലയുടെ വീടിന് മുന്നിലും നിരവധി പേർ പിറന്നാൾ ആശംസിക്കാൻ എത്തിയിരുന്നു.

  Also Read: 'മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മാറ്റാൻ ആറ് ലക്ഷം രൂപയുടെ ​ഗ്രാഫിക്സ്; തലയിൽ പാച്ച്; ആർക്കാണ് അറിയാത്തത്?'

  പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ എലിസബത്ത് സ്വന്തം യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടിട്ടിട്ടുണ്ട്. താൻ തേക്ക് മരം പോലെയാണെന്നും പ്രായം കൂടുന്തോറും ബലം കൂടുമെന്നും പിറന്നാൾ കേക്ക് മുറിച്ച ശേഷം ബാല പറഞ്ഞു.

  രാവിലെ മാധ്യമങ്ങൾക്കൊപ്പവും ബാല പിറന്നാൾ ആഘോഷിച്ചു. സ്യൂട്ട് അണിഞ്ഞാണ് പിറന്നാൾ കേക്ക് മുറിക്കാൻ ബാല എത്തിയത്. ബാലയുടെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഭിന്നശേഷിക്കാരായ നിരവ​ധി ആളുകളും താരത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

  ഇപ്പോഴിത പിറന്നാൾ കേക്ക് മുറിച്ച ശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'എന്റെ ജന്മദിനത്തിൽ ഞാനൊരു കാര്യം പറയാം.... ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാൻ ചെയ്യും.'

  'പ്രോത്സാഹിപ്പിക്കുക. എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ...? ഞാൻ‌ ന്യായത്തിന്റെ ഭാ​ഗത്താണ് നിന്നത്. എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാൻ വോയ്സ് ഉയർത്തിയത്.'

  'ഒരുപാട് പേർക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. പക്ഷെ ഞാൻ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാൻ പ്ലാൻ ചെയ്തിട്ടില്ല. എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം' ബാല പറഞ്ഞു.

  പിറന്നാൾ ആശംസിക്കാൻ ആരൊക്കെ വിളിച്ചുവെന്ന് ചോദിച്ചപ്പോൾ ബാല നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു.... ഒന്ന് പോടോ... ചുമ്മ പറഞ്ഞതാണ് ആരും വിളിച്ചിട്ടില്ല. വഴക്കെല്ലാം മറ്റിവെച്ചാണ് ഞാൻ സംസാരിക്കുന്നത്.'

  Also Read: ആവേശം അതിരുവിട്ടു, ഐശ്വര്യയെ പരസ്യമായി അപമാനിച്ച് അഭിഷേക്! താരത്തിനെതിരെ ആരാധകര്‍

  'പിറന്നാൾ ദിവസമായ ഇന്നെങ്കിലും വിളിക്കാമായിരുന്നു അസോസിയേഷനിൽ നിന്ന്. അത്രയും പാപമൊന്നും ‍ഞാൻ ചെയ്തിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. എനിക്ക് ആയിരം പേർ വേണ്ട. എന്നെ സ്നേഹിക്കുന്ന ഒരാൾ മതി. എന്റെ വീട്ടിലുള്ള സ്ത്രീകളെ ചിലർ കളിയാക്കുന്നുണ്ട്.'

  'ആ രീതി ശരിയല്ല. അത് നിർത്തിക്കോണം' ബാല പറഞ്ഞു. ഷെഫീക്കിന്റെ സന്തോഷമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബാലയുടെ സിനിമ. ചിത്രത്തിൽ ഉണ്ണി മുകുന്ദനായിരുന്നു നായകൻ.

  തനിക്ക് ചുറ്റുമുള്ളവർക്ക് നന്മവരണമെന്ന് ആ​ഗ്രഹിക്കുന്ന എല്ലാവരേയും ജീവന് തുല്യം സ്നേഹിക്കുന്ന സുഹൃത്തുക്കളെ പൊന്നുപോലെ കൊണ്ട് നടക്കുന്ന ഒത്തിരി സ്വപ്നങ്ങൾ ഉള്ളയാളാണ് ഷെഫീക്ക്. ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനായി.

  നടൻ ബാല അവതരിപ്പിച്ച അമീർ എന്ന കഥാപാത്രവും ചിത്രത്തിൽ പ്രധാന പങ്കുവെഹിക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം ബാല മനോഹരമാക്കിയ കഥാപാത്രമാണ് അമീറെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം പറഞ്ഞത്.

  സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുമ്പ് വലിയ വിവാ​ദങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ അഭിനയിച്ചതിന് ശേഷം ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞാണ് ബാല വിവാ​​ദം ആരംഭിച്ചത്.

  പിന്നീട് വാർത്താസമ്മേളനം നടത്തി താൻ രണ്ട് ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലം നൽകിയെന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി.

  Read more about: bala
  English summary
  Actor Bala Open Up About Those Who Made Birthday Wishes At Midnight, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X