'ഒരു ദിവസം ഒരു ലക്ഷം വീതം ഉണ്ണിക്ക് ഞാൻ കൊടുത്തു, ഉണ്ണി കാരണം ഒരു പ്രൊഡ്യൂസർ ആത്മഹത്യ ചെയ്തു'; ബാല പറയുന്നു
ഉണ്ണി മുകുന്ദൻ-ബാല വിവാദം ദിവസം ചെല്ലുന്തോറും വഷളായിക്കൊണ്ടിരിക്കുകയാണ്. ഇരുവരും പ്രസ്മീറ്റ് നടത്തിയും സോഷ്യൽമീഡിയ വഴി ഓരോ പഴയ വീഡിയോകളായി പുറത്തുവിട്ടുമാണ് തങ്ങളുടെ ഭാഗത്താണ് ന്യായമെന്ന് സ്ഥാപിക്കാനായി ശ്രമിക്കുന്നത്.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ തന്നെ പ്രതിഫലം തരാതെ പറ്റിച്ചുവെന്നാണ് ബാല വെളിപ്പെടുത്തിയത്.

തനിക്ക് മാത്രമല്ല സിനിമയുടെ ഭാഗമായ പല ടെക്നീക്ഷ്യന്മാർക്കും പ്രതിഫലം ലഭിച്ചില്ലെന്നും ബാല വെളിപ്പെടുത്തിയിരുന്നു. ബാലയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായതോടെ രണ്ട് ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലമായി നൽകിയതിന്റെ വിശദാംശങ്ങളുമായി ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനം വിളിച്ചു.
ആ വാർത്താ സമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞ പല കാര്യങ്ങളും വലിയ നുണകളാണെന്നാണ് ഇപ്പോൾ ബാല പറയുന്നത്. തന്റെ സിനിമയിൽ അഭിനയിക്കാൻ വന്നതിന് ദിവസം ഒരു ലക്ഷം വീതം ഉണ്ണി മുകുന്ദന് പ്രതിഫലമായി നൽകിയെന്നും ബാല കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'ബാല വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പച്ച കള്ളമാണ്. അമ്മ പോലൊരു സംഘടനയിൽ അംഗമായിരിക്കുന്ന ഉണ്ണിയെപ്പോലൊരാൾ മറ്റൊരു നടനെ കുറിച്ച് കള്ളങ്ങൾ പറയാൻ പാടില്ല. സീരിയലിൽ അഭിനയിക്കുന്ന നടന് പ്രതിദിനം ശമ്പളം 25000 രൂപയാണ്. പക്ഷെ അവൻ എനിക്ക് തന്നുവെന്ന് പറയുന്നത് വെറും പത്തായിരം രൂപയാണ്. പച്ചക്കള്ളം.'
'പതിനായിരം തന്നാൽ ഞാൻ സ്വീകരിക്കുമോ. മേക്കപ്പ് ചെയ്യുന്നവർക്കും അസിസ്റ്റൻസിനുമായി നാൽപ്പതിനായിരം, അമ്പതിനായിരം വീതം അവൻ ഇട്ടുതന്നു. ഉണ്ണിയുടെ സിനിമയുടെ ലൈൻ പ്രൊഡ്യൂസറായ വിനോദ് എന്നയാൾ അഭിമുഖങ്ങളിൽ പറഞ്ഞതും പച്ച കള്ളമാണ്.'
'എല്ലാവർക്കും വേണ്ടിയാണ് ഞാൻ വഴക്കിട്ടത്. എന്നിട്ട് എന്നെ ഒറ്റപ്പെടുത്തിയത് ശരിയല്ലല്ലോ. എന്റെ ഏതോ സീനിൽ ഡബ്ബിങ് മിമിക്രി ആർട്ടിസ്റ്റിനെ വെച്ച് ചെയ്തുവെന്ന് ഉണ്ണി പറഞ്ഞതും കള്ളമാണ്. അവൻ ആള് ശരിയല്ല. ആക്സിഡന്റായി ആശുപത്രിയിൽ കിടന്നപ്പോൾ അഞ്ച് ലക്ഷം ചോദിച്ചിട്ട് തന്നില്ല. ഉണ്ണിയാണ് എന്നെ ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് കാസ്റ്റ് ചെയ്തത്. ആദ്യ ദിവസം ആദ്യ സീൻ എന്റേതായിരുന്നു ഷൂട്ട് ചെയ്തത്. അത് ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചിരുന്നു.'

'ഈ വിഷയം ഞാൻ മീഡിയയിൽ പറയും മുമ്പ് നേരിട്ട് സംസാരിച്ചിരുന്നു. കൊല്ലത്ത് അജയ് എന്ന് പറഞ്ഞൊരു നിർമാതാവ് തൂങ്ങി മരിച്ചു ഉണ്ണി മുകുന്ദൻ കാരണം. സത്യമാണോയെന്ന് മീഡിയ അന്വേഷിക്കൂ. ഷെഫീക്കിന്റെ സന്തോഷം പ്രമോഷന് എന്നെ വിളിച്ചില്ല. അതുകൊണ്ടാണ് ഞാൻ പോകാതിരുന്നത്.'
'മനോജ് കെ ജയൻ ചേട്ടനാണ് എന്നെ വിളിച്ച് ചോദിച്ചത് എന്താണ് പ്രമോഷന് വരാത്തതെന്ന്. മലയാളം സിനിമ സ്ത്രീകളെ ബഹുമാനിക്കണം. എന്റെ സിനിമയിൽ അഭിനയിച്ചതിന് ഉണ്ണിക്ക് ഒരു ദിവസം ഒരു ലക്ഷം വെച്ച് കൊടുത്തു.'
'അവൻ പ്രതിഫലം വാങ്ങിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ബാലൻസ് പതിനായിരത്തിന് വേണ്ടി അവൻ തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. സൂര്യയെ വെച്ചാണ് അടുത്ത സിനിമ ചെയ്യുന്നത്. ഞാൻ ആണ് സംവിധാനം.'
'ബിഗ് മാസ് സിനിമയാണ്. കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ദൈവഭക്തനാണ് ഞാൻ. ഇപ്പോൾ നടക്കുന്ന വിഷയങ്ങളൊന്നും എന്നെ ബാധിക്കില്ല. ബാലയ്ക്ക് പേടിയില്ല. ചില കാര്യങ്ങൾ ചിലർ ചെയ്തത് തെറ്റാണ് അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്' ബാല പറഞ്ഞു.


Click it and Unblock the Notifications