For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '14 വയസ് മുതൽ ചാരിറ്റി ചെയ്യുന്നുണ്ട്, കുറെ കുട്ടികളെ സംരക്ഷിക്കുന്നുണ്ട്, മമ്മൂട്ടി ഇല്ലെങ്കിൽ ബാലയില്ല'; ബാല

  |

  മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടനാണ് ബാല. അദ്ദേ​ഹത്തിന്റെ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും മലയാളികൾക്ക് സുപരിചിതമാണ്. തമിഴ്നാട്ടിലുള്ളതിനേക്കാൾ ഫാൻസ് ബാലയ്ക്ക് കേരളത്തിലാണുള്ളത്.

  അടുത്തിടെ ബാലയുടെ സ്വകാര്യ ജീവിതം വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. രണ്ടാം ഭാര്യ എലിസബത്തുമായി പിരിഞ്ഞതോടെയാണ് ബാല വാർത്തകളിൽ വീണ്ടും നിറഞ്ഞത്. ആദ്യ ഭാര്യ അമൃതയുമായി പിരിഞ്ഞ ശേഷം വർഷങ്ങളായി ബാല ഒറ്റയ്ക്കായിരുന്നു താമസം.

  Also Read: 'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ വേഷം ചെയ്യണമെന്നത്, നേട്ടങ്ങൾ ഭാര്യ വന്നശേഷം ഉണ്ടായത്'; ഹരിശ്രീ അശോകൻ

  ശേഷം കഴിഞ്ഞ വർഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മറ്റും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ബാല. 'അച്ഛനൊപ്പമാണ് സിനിമയിൽ പിച്ചവെച്ചത്.'

  '24 വർഷമായി സിനിമയിലുണ്ട്. നല്ല നടനാവണമെങ്കിൽ ഒരു നല്ല മലയാള സിനിമയിൽ അഭിനയിച്ചാൽ മതി. മലയാളത്തിൽ വന്ന് സിനിമകൾ ചെയ്ത് വളരെ കുറച്ച് പേർക്ക് മാത്രമെ ആ സ്വീകാര്യത പിന്നീട് കിട്ടിയിട്ടുള്ളു. ഞാൻ അക്കാര്യത്തിൽ ഭാ​ഗ്യവാനാണ്.'

  'തമിഴിൽ നിന്നും മലയാളത്തിൽ വന്ന് ഇത്ര സ്വീകാര്യത കിട്ടിയ മറ്റാരും ഉണ്ടാകില്ല. ഒരു പടത്തിൽ നടനെന്ന രീതിയിൽ നമ്മുടെ സംഭാവന എത്രയാണോ അതനുസരിച്ചായിരിക്കും സ്വീകാര്യത.'

  'കളഭം സിനിമയിലെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കരുതി ഞാൻ മലയാളിയാണെന്ന്. ഡയലോ​ഗ് കാണാപാഠം പഠിച്ച് ഞാൻ പറഞ്ഞു. ടെന്നീസ്, പവർലിഫ്റ്റ് അതൊക്കെയായി സ്പോർട്സ് വഴിയെ ഞാൻ നീങ്ങി കൊണ്ടിരിക്കുമ്പോൾ അച്ഛനാണ് പറഞ്ഞത് നീ ഒരു നടനാകണമെന്ന്.'

  'എന്റെ ബെസ്റ്റ് ഫാൻ അമ്മയാണ്. എന്റെ അമ്മ ഞാൻ അഭിനയിച്ച പാട്ടുകൾ എപ്പോൾ ടിവിയിൽ വന്നാലും വന്നിരുന്ന് കാണും. ബി​ഗ് ​ബിയിൽ മമ്മൂക്ക എനിക്കൊരു സ്പെയ്സ് തന്നിരുന്നു.'

  'അദ്ദേഹം നായകനായ പടത്തിൽ ന്യൂഫേസായ എനിക്ക് മുത്തുമഴ കൊഞ്ചൽ പോലെ എന്നൊരു പാട്ട് ചെയ്യാൻ അദ്ദേഹം അവസരം തന്നത് അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പം കൊണ്ടാണ്. അ​ങ്ങൊനൊരു അവസരം കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ല. അതുപോലെ മോഹൻലാലിനോടും നന്ദിയുണ്ട്.'

  Also Read: ഇന്നവൻ ദുശ്ശീലങ്ങൾ തുടങ്ങി, അവനൊരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണെനിക്ക്; ട്രാൻസ് യുവതി ബി​ഗ് ബോസിൽ

  'പുലിമുകരുകൻ, ലൂസിഫർ പോലുള്ള സിനിമകളിൽ റോൾ തന്നതിന്. ലൂസിഫറിൽ ഒരേയൊരു സീനാണ് ഉണ്ടായിരുന്നത്. പൃഥ്വിരാജാണ് അതിലേക്ക് എന്നെ വിളിച്ചത്. ലാലേട്ടനൊപ്പം ലൂസിഫറിലെ സീൻ ചെയ്തശേഷം പൃഥ്വിരാജ് അഭിനന്ദിച്ചു.'

  'അതിന് ശേഷം അത്തരം കഥാപാത്രങ്ങൾ നിരവ​ധി വന്നു. പക്ഷെ ഞാൻ അത് ചെയ്യാതെ കുറച്ച് നാൾ സിനിമയിൽ നിന്നും വിട്ടുനിന്നു. പേഴ്സണൽ ലൈഫിൽ പ്രശ്നം വന്നപ്പോഴും സിനിമയിൽ നി‌ന്നും വിട്ടുനിന്നു. ചേട്ടൻ സജഷൻസ് പറയാറില്ല.'

  'ലാലേട്ടൻ ഒരു അവതാരമാണ്. എനിക്ക് അവസരം കിട്ടിയാൽ ലാലേട്ടനെ വെച്ച് സിനിമ ചെയ്യും. സംവിധാനം രക്തത്തിലുണ്ട്. പിഷാരടിയെ കാണാൻ കിട്ടിയില്ല. അവൻ പേടിച്ചിട്ട് വരാത്തതാണോയെന്ന് അറിയില്ല. പതിനാല് വയസ് മുതൽ ചാരിറ്റി ചെയ്യുന്നുണ്ട്. കുറെ കുട്ടികളെ ചെന്നൈയിൽ സംരക്ഷിക്കുന്നുണ്ട്.'

  'സൗഹൃദങ്ങൾ എന്നെ കുഴപ്പത്തിലാക്കുകയും എന്റെ പണം കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഞാൻ പറയുന്നതെല്ലാം എന്റെ അനുഭവത്തിൽ നിന്നാണ്. ബിലാൽ തുടങ്ങാനിരുന്നപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും വന്നത്' ബാല പറഞ്ഞു.

  ഷെഫീക്കിന്റെ സന്തോഷമാണ് റിലീസിനൊരുങ്ങുന്ന ബാലയുടെ ഏറ്റവും പുതിയ സിനിമ. ഉണ്ണി മുകുന്ദനാണ് സിനിമയിൽ നായകൻ. ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു.

  നവംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്‍റെ സന്തോഷം.

  Read more about: bala
  English summary
  Actor Bala Open Up About Working Experience With Mammootty-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X