For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  |

  മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ബാല. ബാലയുടെ രണ്ട വിവാഹവും മലയാളികളെ ആയിരുന്നു. 2006ൽ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് എത്തിയത്. കൂടുതലായും വില്ലൻ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്.

  കളഭത്തിന് ശേഷം ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്. ബി​ഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്സാണ്ടർ ദി ​ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയവയാണ് ബാലയുടേതായി റിലീസിനെത്തിയ പ്രധാന സിനിമകൾ.

  Also Read: ഇഷ്ടാനിഷ്ടങ്ങൾ ഒരുപോലെ, ‌നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലെന്ന് ആരാധകർ, ശോഭിതയുടെ മറുപടി ഇങ്ങനെ!

  ​​ഗായിക അമൃതയെ വിവാഹം ചെയ്ത ശേഷം ബാല വൈകാതെ വിവാഹമോചിതനായിരുന്നു. ആ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകളുണ്ട്. ആ മകൾ ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് താമസിക്കുന്നത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല അടുത്തിടെയാണ് രണ്ടാമതും വിവാഹിതനായത്.

  ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ജീവിതവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

  Also Read: 'മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു, ബി​ഗ് ബോസ് ഷോയെ കുറിച്ച് ഇനി സംസാരിക്കില്ല, പ്രണയിക്കാൻ സമയമില്ല'; റോബിൻ

  വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചനം നേടിയത് 2019ൽ ആണ്. ഇപ്പോൾ‌ ബാല മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിനേയും മമ്മൂട്ടിയേയും കുറിച്ചും തനിക്ക് സിനിമാ മേഖലയിൽ നിന്ന് ഉണ്ടായ ചതിയെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

  ഫിലിമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലയുടെ വെളിപ്പെടുത്തൽ. 'ഞാൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഫാനാണ്.'

  'പക്ഷെ മോഹൻലാൽ‌ സാറിനെപ്പോലെ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.'

  Also Read: 'നഷ്ടങ്ങൾ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും, എനിക്കും ഫീലിങ്സുണ്ട്, ഫോട്ടോയെടുത്താൻ പ്രേമമാകുമോ?'; റോബിൻ

  'ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹൻലാൽ സാറിന് റിഹേഴ്സലിന്റെ ആവശ്യമില്ല. പക്ഷെ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകാൻ വേണ്ടി റിഹേഴ്സൽ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയ്യിൽ നിന്ന് ഡിസിപ്ലിൻ എന്ന കാര്യമാണ് ഞാൻ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്.'

  'ഹാപ്പിനസ് നമ്മൾ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.'

  'ജീവിതത്തിൽ എന്നെ തകർത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ആരാണ് അതിൽ ഉൾപ്പെട്ട വ്യക്തിയെന്ന് പറയാൻ ഞാൻ ആ​ഗ്രിഹക്കുന്നില്ല.'

  'ഒരു പടത്തിന് വേണ്ടി ഒരാൾക്ക് ഞാൻ അഡ്വാൻസ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയിൽ ചതിച്ചു. അഡ്വാൻസ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്' ബാല പറഞ്ഞു.

  ബാലയുടെ മുൻ ഭാര്യ അമൃത സുരേഷ് ഇപ്പോൾ സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്. അമൃത ​ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

  'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുകയുള്ളു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്.'

  'ഞാൻ ഇപ്പോൾ നന്നായി ജീവിക്കുന്നു. അവർ അങ്ങനെ പോകുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം...' എന്നാണ് അമൃത-​ഗോപിസുന്ദർ പ്രണയത്തെ കുറിച്ച് ബാല പറഞ്ഞത്.

  Read more about: bala
  English summary
  actor Bala opens up about being cheated by famous person in Malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X