എനിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു, ഫ്രോഡ് ആരാണെന്ന് മനസിലായോ? മകളെ വിടാതെ എന്നെ പറ്റിച്ചതാണെന്ന് നടന്‍ ബാല

നടന്‍ ബാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമ കാണാന്‍ ഭാര്യ എലിസബത്തിന്റെ കൂടെയാണ് ബാല തിയറ്ററിലേക്ക് എത്തിയത്. ഭാര്യ മാത്രമല്ല കൂടെ മകള്‍ പാപ്പുവും ഉണ്ടാവണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബാല പറഞ്ഞു.

എന്നാല്‍ മനഃപൂര്‍വ്വം എന്നെ പറ്റിക്കുകയായിരുന്നുവെന്നും ചില ഫ്രോഡുകളെ ഒരിക്കലും വിശ്വസിക്കരുതെന്നും നടന്‍ പറയുന്നു. ഇടയില്‍ ആദ്യ ഭാര്യ അമൃതയുടെ പങ്കാളി കൂടിയായ ഗോപി സുന്ദറിനെ അധിഷേപിച്ചും ബാല സംസാരിച്ചിരുന്നു. വിശദമായി വായിക്കാം..

മകൾ പാപ്പുവിനെ വിട്ട് തരാതെ അവർ മനഃപൂർവ്വം പറ്റിച്ചെന്ന് ബാല

എന്റെ ജീവിതമേ ഒരു കോമഡിയാണ്. നിങ്ങള്‍ എല്ലാവരും സ്‌നേഹിക്കുന്നത് കൊണ്ടാണ് ഞാനിങ്ങനെയുള്ളത്. തിരിച്ചും ആ സ്‌നേഹം ഉണ്ടാവും. ഇനി ഞാന്‍ പറയുന്ന കാര്യം എഡിറ്റ് ചെയ്യാതെ നിങ്ങള്‍ ഇടണമെന്ന് ബാല മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സത്യത്തില്‍ ഈ സിനിമ കാണാന്‍ മകള്‍ പാപ്പുവും വരുമെന്നാണ് കരുതിയത്. അത് നടന്നില്ലെന്നാണ് ബാല പറയുന്നത്.

ഗോപി സുന്ദർ ഫ്രോഡാണെന്ന് മനസിലായില്ലെന്ന് ബാല

ഓരോ നടന്മാരുടെ ഉള്ളിലും ഒത്തിരി സങ്കടമുണ്ട്. മകള്‍ എന്റെ കൂടെ ഇന്ന് ഉണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. മനഃപൂര്‍വ്വം എന്നെ പറ്റിച്ചതാണ്. എന്റെ ഭാര്യ എലിസബത്തും ആഗ്രഹിച്ചിരുന്നു. മകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് എന്നെ പറ്റിച്ചത് ആരാണെന്ന് മനസിലായില്ലേ, ഗോപി മഞ്ജൂരിയനോ, ആരൊക്കെയാണ് ഫ്രോഡ് എന്ന് മനസിലായോ? എന്നും ബാല ചോദിക്കുന്നു.

എനിക്ക് സ്‌നേഹം മാത്രമേയുള്ളു. ആരോടും പ്രതികാരമോ ദേഷ്യമോ ഇല്ല

ഈ മറുപടികളൊക്കെ ബാല ഒരു പ്രതികാരമായി കൊടുത്തതാണോ എന്ന ചോദ്യത്തിന് അത് ന്യായത്തിന് വേണ്ടിയാണെന്നാണ് ബാലയുടെ മറുപടി. എനിക്ക് സ്‌നേഹം മാത്രമേയുള്ളു. ആരോടും പ്രതികാരമോ ദേഷ്യമോ ഇല്ല. കള്ളം പറയുന്നവരെയും ഫ്രോഡ് കളിക്കുന്നവരെയും എനിക്കിഷ്ടമല്ല. അഭിമുഖങ്ങളില്‍ വന്ന് കരഞ്ഞ് സംസാരിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

ഒരുപാട് പേര്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു. ഒത്തിരി ഗോസിപ്പുകളും വന്നിരുന്നു. എന്നെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷന്‍ ടീമിനെ വരെ ഇറക്കിയിട്ടുണ്ട്. പക്ഷേ ഞാന്‍ പോവത്തില്ല. കുറച്ച് സമയമെടുക്കും. അത് റോങ് ആയ കാര്യമാണെന്നും ഉടനെയൊന്നും ഞാന്‍ പോവില്ലെന്നുമൊക്കെ ബാല പറയുന്നു.

മമ്മൂക്കയോട് എനിക്ക് പിണക്കമാണെന്നാണ് ബാല

ബിഗ് ബി 2 എപ്പോള്‍ വരുമെന്ന ചോദ്യത്തിന് മമ്മൂക്കയോട് എനിക്ക് പിണക്കമാണെന്നാണ് ബാല പറയുന്നത്. അദ്ദേഹത്തോട് എനിക്ക് ദേഷ്യവും പിണക്കവുമൊക്കെ ഉണ്ട്. ഞാനൊരു മമ്മൂട്ടി ആരാധകനാണ്. ബിഗ് ബി 2 വരണമെങ്കില്‍ അതിന് മുന്‍കൈ എടുക്കേണ്ടത് മമ്മൂക്കയാണ്. ബിഗ് ബി 2 വൈകാതെ ചെയ്യണമെന്ന് ഞാനും അദ്ദേഹത്തോട് പറയാം. ആ സിനിമ വരണമെന്ന് എല്ലാവരുടെയും ആഗ്രഹമാണ്. അത് നടത്തി കൊടുക്കേണ്ടത് മമ്മൂക്കയുടെ കടമയാണ്. എന്നെ വിളിച്ചാല്‍ ഞാനും അഭിനയിക്കാം.

 പത്ത് ദിവസത്തിനുള്ളില്‍ ഒരു പ്രഖ്യാപനം കൂടി ഉണ്ടാവും

ഒരു കാര്യം കൂടി പറയാനുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ ഒരു പ്രഖ്യാപനം കൂടി ഉണ്ടാവും. വിജയ് സാറിനെ കൊണ്ട് ഞാനൊരു സിനിമ ചെയ്യാന്‍ പോവുകയാണ്. വിജയ് ഇതുവരെ ഒരു എഗ്രിമെന്റും ചെയ്തിട്ടില്ല. അതിന് ശേഷം പറയുന്നതല്ലേ ന്യായം. ഞാന്‍ ആകാംഷയില്‍ പറഞ്ഞതാണ്. പിന്നെ ഞാന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ സൂര്യയും ജ്ഞാനവേല്‍ സാറുമുണ്ട്. ആ സിനിമയുടെ പേര് 'നാന്‍ വീഴ്‌വേന്‍ എന്‍ട്ര് നിനത്തായോ' എന്നാണെന്നും ബാല വ്യക്തമാക്കുന്നു.

ബാലയുടെ വീഡിയോ കാണാം

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X