ഐ ലവ് യു ബാല എന്ന് പറഞ്ഞ് എനിക്ക് തന്ന സമ്മാനമാണ്! അവരെന്റെ കവിളില്‍ വന്ന് കടിക്കും- സ്‌നേഹത്തെ കുറിച്ച് ബാല
തമിഴില്‍ നിന്നും മലയാളത്തില്‍ സജീവമായ നടനാണ് ബാല. കേരളത്തില്‍ നിന്നും രണ്ട് തവണ വിവാഹിതനായെങ്കിലും രണ്ടും വലിയ പരാജയമായി. എന്നാല്‍ ആദ്യബന്ധത്തിലുള്ള മകളുടെ പേരില്‍ വലിയ വിവാദങ്ങളാണ് നടന്‍ ബാല ഉയര്‍ത്തിയിരുന്നത്. ഗായികയും മുന്‍ഭാര്യയുമായ അമൃത സുരേഷിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി നടന്‍ എത്താറുള്ളത്.
അടുത്തിടെ ബാല നടത്തിയ അത്തരം പരാമര്‍ശങ്ങള്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ വിളിച്ച് വരുത്തുകയും ചെയ്തു. ഇപ്പോഴിതാ തന്നെ സ്‌നേഹിക്കാന്‍ ചിലരൊക്കെ ഉള്ളതിന്റെ സന്തോഷമാണ് മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എല്ലായിപ്പോഴും തന്നെ സ്‌നേഹിക്കാന്‍ ഒരാളുണ്ടെന്നും അത് ഞാന്‍ തന്നെയാണെന്നുമാണ് ബാല പറയുന്നത്. മാത്രമല്ല തനിക്ക് വിലമതിക്കാനാവാത്ത സമ്മാനം വാങ്ങി തന്നതിനെ കുറിച്ചും അഭിമുഖത്തില്‍ നടന്‍ സംസാരിച്ചു.
'ഈ വാച്ച് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട് കിട്ടിയതാണ്. ഇത് എനിക്ക് പിറന്നാളിന് സമ്മാനമായി കിട്ടിയതാണെന്നാണ് ബാല പറയുന്നത്. അത്ര വലിയ വിലയൊന്നുമില്ല. എന്നിരുന്നാലും ഇതെനിക്ക് ഭയങ്കരമായി വിലപ്പെട്ടൊരു മനുഷ്യന്‍ സമ്മാനമായി തന്നതാണ്. അതാരാണെന്ന് ചോദിച്ചാല്‍ അത് ഞാന്‍ തന്നെയാണെന്നാണ് നടന്‍ പറയുന്നത്. എനിക്ക് വേറാരും വാങ്ങി തരാനില്ലാത്തത് കൊണ്ട് ഞാന്‍ എനിക്ക് വേണ്ടി വാങ്ങി', ബാല പറയുന്നു.
തന്റെ പിറന്നാളിന് സമ്മാനം ആരും വാങ്ങി തരാനില്ലാത്തപ്പോള്‍ 'ഹാപ്പി ബെര്‍ത്ത് ഡേ ചെല്ലം, ഐ ലവ് യു ബാല', എന്ന് പറഞ്ഞ് ഞാന്‍ എനിക്കായി വാങ്ങിയതാണിത്. നമുക്ക് ഇഷ്ടപ്പെട്ടു, അങ്ങ് വാങ്ങി. അല്ലാതെ വേറെന്ത് ചെയ്യാനാണെന്ന് തമാശരൂപേണ ബാല ചോഗിക്കുന്നു.
ഇന്നലെ രാത്രി വന്നിരുന്നെങ്കില്‍ ശരിക്കും ബാല എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകുമായിരുന്നു എന്നാണ് അവതാരകനോട് ബാല പറയുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ കൂടെ ഉണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തായ ബേസില്‍ സൂപ്പര്‍ കുടുംബമുള്ള ആളാണ്. അവന് നാല് പിള്ളേരാണ്. എല്ലാവരും കുഞ്ഞുമക്കളാണ്. പിള്ളേരെ എന്റെ അടുത്ത് വിട്ടിട്ട് അവനും ഭാര്യയും സിനിമയ്ക്ക് പോയി. വീട് നിറച്ചും ഇന്നലെ പിള്ളേരായിരുന്നു.

അവന്മാരെല്ലാവരും ഭാര്യയുടെ കൂടെ റൊമാന്‍സുമായി പോയി. ഇപ്പോള്‍ തന്നെ നാല് പിള്ളേരുണ്ട്. ഇനി പോയിട്ട് തിരിച്ച് വരുമ്പോള്‍ അഞ്ചാമത്തെ ആളെയും കൊണ്ട് വാ എന്ന് അവരോട് ഞാന്‍ പറഞ്ഞിരുന്നു. ഇവന്‍ മാത്രമല്ല ബാക്കിയുള്ള കൂട്ടുകാരും കുട്ടികളെ എന്നെ ഏല്‍പ്പിക്കും. മക്കള്‍ക്ക് അറിയാം ആരാണ് നല്ലതെന്നും ആരാണ് ചീത്തയെന്നും.
എന്നെ കെട്ടിപ്പിടിച്ച് എല്ലാവരും കളിക്കുകയായിരുന്നു. ചിലര്‍ ഓടി വന്ന് എന്റെ കവിളില്‍ കടിക്കും. അവര്‍ക്ക് അറിയാം. ആ ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നെ സ്‌നേഹിക്കുന്നവരുണ്ട്. ആ വിഷയത്തില്‍ ഞാന്‍ ഭാഗ്യവാന്‍ തന്നെയാണെന്നും നടന്‍ വ്യക്തമാക്കുന്നു.
അതേ സമയം മകളുടെ കാര്യത്തില്‍ ബാലയുടെ ഉള്ളില്‍ എത്രത്തോളം നീറ്റലുണ്ടെന്ന് ആ വാക്കുകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. കുട്ടികളെ അത്രത്തോളം സ്‌നേഹിക്കുന്നത് കൊണ്ടാണ് മകളുടെ കാര്യത്തില്‍ ബാല ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അമൃതയ്ക്ക് ചെറിയൊരു വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ മകള്‍ പാപ്പുവും അച്ഛന്റെ കൂടെ ഉണ്ടാവുമായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
പാവം ബാലയെ ചതിച്ച അമൃത, സ്വന്തം മോളെ പോലും ഒന്ന് കാണിക്കാന്‍ മനസ്സു കാണിക്കുന്നില്ല. ശരിക്കും ദുഷ്ടത്തിയാണെന്ന് പറയാം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് മക്കളില്‍ ഉള്ളത്. ബാലയുടെ സ്വത്ത് മുഴുവനും തട്ടിയെടുത്തു. എന്നിട്ട് ആ കുഞ്ഞിനെ പോലും ഒന്ന് കാണിക്കാതെ മറ്റുള്ള പുരുഷന്മാരുടെ കൂടെ അവരെ അച്ഛാ എന്ന് വിളിപ്പിക്കുന്നു. ബാലയുടെയും മകളുടെയും കഷ്ടകാലമാണ് അമൃതയെ കല്യാണം കഴിച്ചതിലൂടെ സംഭവിച്ചതെന്നാണ് ചിലര്‍ പറയുന്നത്.


Click it and Unblock the Notifications