മകളെ പാപ്പുവെന്ന് വിളിച്ചത് ഞാനാണ്; അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് നടന്‍ ബാല

ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള വിവാഹവും വിവാഹമോചനവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ താരം വ്യക്തമായ മറുപടി പറയാറുമുണ്ട്. ഇടയ്ക്ക് മകള്‍ അവന്തികയ്ക്ക് അച്ഛനോട് ഇഷ്ടക്കുറവുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് ബാല പറയുന്ന മറുപടി ശ്രദ്ധേയമാവുകയാണ്.

നീല സാരിയിൽ മനോഹരിയായി പായൽ രജ്പുത്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

മകളെ പാപ്പു എന്നും അവന്തിക എന്നും പേരിട്ട് വിളിച്ചത് മുതല്‍ അവള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് പറയുകയാണ് ബാല. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് താരം വ്യക്തമാക്കിയത്.

 മകളെ കുറിച്ച് പറഞ്ഞ് ബാല

എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവാണമെന്ന് അവരാണോ പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ചിരിവരും. ഒരിക്കല്‍ ഒരു ചേച്ചി എന്നോട് പറഞ്ഞു മോള് ഹാപ്പി അല്ല. നിങ്ങള് വിട്ട് കൊടുത്തേക്ക് എന്ന്. അപ്പോള്‍ ഞാന്‍ അവരോട് നിങ്ങള്‍ക്ക് എത്ര മക്കളുണ്ടെന്ന് തിരിച്ച് ചോദിച്ചു. രണ്ട് മക്കളുണ്ടെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ എറണാകുളത്തുള്ള ഒരു അനാഥാലയത്തില്‍ അവരെ വിട്ടേക്ക്, അവിടെ നിന്ന് പഠിച്ചോട്ടെ, നിങ്ങള്‍ നോക്കെണ്ടന്ന് ഞാനും പറഞ്ഞു. എന്താ ബാല ഈ പറയുന്നേന്നായി അവര്‍. നിങ്ങള്‍ക്ക് അടുത്തുള്ളവന്റെ ജീവിതത്തില്‍ കേറി അഭിപ്രായം പറയാം. അവനന്റെ കാര്യം പറയുമ്പോള്‍ പറ്റില്ല.

  മകളെ കുറിച്ച് പറഞ്ഞ് ബാല

ഒരു അഭിപ്രായം പറയുമ്പോള്‍ എല്ലാവരും ചിന്തിക്കണം. അടുത്തവന്റെ ജീവിതം എന്താണെന്ന് പറയരുത്. ദൈവത്തോട് പോയി ആവശ്യമില്ലാത്ത പ്രാര്‍ഥന നടത്തരുത്. ദുഷ്ടന്‍ നല്ലവന്റെ ഫലം ചെയ്യും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നോക്കണം. അവള്‍ ജനിക്കുന്നതിന് മുന്‍പേ എത്ര കാര്യങ്ങളുണ്ട്. മകളെ പാപ്പു എന്ന് വീട്ടില്‍ വിളിക്കുന്നതും അവന്തിക എന്ന പേരിട്ടതും ഞാനാണ്. അടുത്തിടെ എന്റെ മകള്‍ അഞ്ച് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു. അത് അഞ്ച് ജന്മം ഉള്ളത് പോലെയാണ്. ഓരോ നിമിഷവും മറക്കാന്‍ പറ്റാത്തതാണ്. എന്നെ കുറിച്ച് നിങ്ങളെല്ലാവരും ചിന്തിക്കുന്നുണ്ട്. എനിക്കെത്രയാണ് വയസ്.

 മകളെ കുറിച്ച് പറഞ്ഞ് ബാല

ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ മകളോട് അവളുടെ ഏറ്റവും വലിയ ഫ്രണ്ട് ആരാണെന്ന് ചോദിച്ചു. ഒരു പേര് പറഞ്ഞു. കൂട്ടുകാരിയെ ഭയങ്കര ഇഷ്ടമാണോന്ന് ചോദിച്ചപ്പോള്‍ അവള്‍ക്കും അച്ഛന്‍ അടുത്തില്ലെന്നാണ് മറുപടി പറഞ്ഞത്. എന്ത് ചെയ്യാന്‍ പറ്റും. പുറത്ത് ലോകത്തോട് ഞാന്‍ എത്ര തുറന്ന് പറഞ്ഞാലും മനസിലാക്കാന്‍ പറ്റില്ല. പലര്‍ക്കും അത് മനസിലാക്കേണ്ട ആവശ്യമില്ല. എന്റെ മകളെ പറ്റി എനിക്കുറപ്പുണ്ട്. എല്ലാ ദൈവങ്ങളോടും പ്രാര്‍ഥിക്കാറുണ്ട്. ഇത്രയും അത്ഭുതങ്ങള്‍ കാണിച്ച ദൈവം എന്റെ മരണശേഷം അത് നടത്തി കൊണ്ട് പോകാന്‍ എന്റെ മകളുണ്ടാവും. എനിക്കത് മതി... എന്നുമാണ് ബാല പറയുന്നത്.

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X