കൂട്ടുകാരന്റെ ഗേള്‍ഫ്രണ്ടും ബാലയെ ഇഷ്ടമാണെന്ന് പറഞ്ഞു; ഒത്തിരി ഗേള്‍ഫ്രണ്ട്‌സ് തനിക്കുണ്ടെന്ന് നടന്‍ ബാല

സിനിമാ നടിയായ അവളുടെ കാമുകനോട് എൻ്റെ സുഹൃത്തിനോട് ബാലയെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയായിരുന്നു നടന്‍ ബാല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരന്തരം ബാലയെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്.

സുഹൃത്തുക്കളായിരുന്ന ഉണ്ണി മുകുന്ദനുമായി വാക്ക് തര്‍ക്കം വന്നതടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണമാണ് ഉണ്ടായത്. ഇതെല്ലാം ഏകദേശം അവസാനിക്കുമ്പോഴാണ് നടന്‍ അസുഖബാധിതനാവുന്നത്.

ഗുരുതര കരള്‍ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിയുകയായിരുന്നു ബാല. എന്നാല്‍ നടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിവരമുണ്ട്.

ഇതിനിടയില്‍ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത ബാലയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറാലാവുന്നത്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന ഷോ ആണിത്.

ജീവിതത്തില്‍ എത്ര ഗേള്‍ ഫ്രണ്ട്‌സ് ഉണ്ടെന്ന ചോദ്യത്തിന് എക്‌സ്, സെഡ്, ഈ രണ്ട് അക്ഷരം ഒഴികെ എബിസിഡിയിലെ എല്ലാ അക്ഷരങ്ങളിലും പേര് തുടങ്ങുന്ന ഗേള്‍ഫ്രണ്ട്‌സ് എനിക്കുണ്ടെന്ന് ബാല പറയുന്നു.

തമിഴ്‌നാട്ടിലെ നടിമാരുമായി ഇഷ്ടമില്ലായിരുന്നോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തിന്റെ പ്രണയകഥയാണ് ബാല പറഞ്ഞത്.

 bala

എന്റെ കൂട്ടുകാരന്‍ ഒരു ഹീറോയിനുമായി ഭയങ്കര പ്രണയത്തിലായിരുന്നു. എന്നും എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്താണവന്‍. രണ്ട് പേരും പരസ്പരം നല്ല ഇഷ്ടത്തിലാണ്.

ഒരു ദിവസം അവന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനോട് സംസാരിച്ച് ഇരിക്കുകയാണ്. സംസാരത്തിനിടയില്‍ നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോന്ന് ചോദിച്ചു. ഉണ്ടെന്ന് നടി മറുപടി പറയുകയും ചെയ്തു.

അതരാണെന്ന ചോദ്യത്തിന് ബാലയെ ആണെന്ന് പറഞ്ഞു. അവന്‍ ശരിക്കും തകര്‍ന്ന് പോയി. ഇതേ പറ്റി അവന്‍ പറയുന്നത് കേട്ടിട്ട് എന്റെ ഹൃദയം കിടുകിടാ മിടിക്കുകയാണ് ചെയ്തതെന്ന് ബാല കൂട്ടിച്ചേര്‍ത്തു.

ഇതേ ചോദ്യം തിരിച്ച് ചോദിച്ചാല്‍ തനിക്ക് ഇഷ്ടം പോലെ സുഹൃത്തുക്കളുണ്ടായിരുന്നു. അത് പറയാന്‍ മടിയില്ലെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

ഇതൊക്കെ ഒരു സുഖമുള്ള കാര്യമാണ്. പുറകലേക്ക് നോക്കുമ്പോള്‍ ചെറിയ പ്രായത്തിലെ പ്രണയങ്ങളും പൊട്ടിത്തെറികളുമൊക്കെ മനോഹരമാണെന്നും ഗായകന്‍ പറയുന്നു.

 bala

അതേ സമയം സ്വന്തം അച്ഛന്‍ തനിക്ക് തന്ന പണിയെ കുറിച്ചും ബാല പറഞ്ഞു. 'അന്ന് ഞാനൊരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അച്ഛന് പാലക്കാടേക്ക് പോകണം. അത് പറഞ്ഞ് എന്നെ വിളിച്ചെങ്കിലും തിരക്ക് കാരണം പറ്റില്ലെന്ന് പറഞ്ഞു.

അതേ സിനിമയിലെ നായിക അച്ഛനോട് പാലക്കാടേക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. അങ്ങനെ അവരൊന്നിച്ച് പോയി. പോകുന്ന വഴിയിലെല്ലാം അച്ഛന്‍ എന്നെ കുറിച്ച് അവളോട് കുറ്റം പറഞ്ഞ് കൊടുത്തു.

'ബാല എല്ലാവരെയും വിശ്വസിക്കും, ഒരു ഉത്തരവാദിത്തമില്ലാത്തവനാണ്', എന്നൊക്കെ പറഞ്ഞു. ഇത് കേട്ടതോടെ ബാല ഇത്രയും ഇന്നസെന്റ് ആണോ അങ്കിള്‍ എന്നായിരുന്നു അവളുടെ മറുപടി.

നീ അവന് ഇതൊക്കെ ഒന്ന് പറഞ്ഞ് കൊടുക്കണമെന്ന് അച്ഛന്‍ അവളെ പറഞ്ഞ് ഏല്‍പ്പിച്ചു. അച്ഛന്റെ നമ്പറൊക്കെ അവള്‍ വാങ്ങിക്കുകയും അവര്‍ സംസാരിക്കുകയും ചെയ്യാറുണ്ട്.

ഒരീസം നോക്കുമ്പോള്‍ അവളുടെ കോള്‍ വരുന്നു. ഇതെങ്ങനെയാണ് പരിചയമെന്ന് ചോദിച്ചപ്പോള്‍ പാലക്കാട് പോയപ്പെഴാണെന്ന് അച്ഛന്‍ പറഞ്ഞു.

നിങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും അവള്‍ക്ക് നിന്നെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് നടക്കുകയാണെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു. എന്റെ അടുത്ത് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബാല പറയുന്നു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയായിരുന്നു ബാല. ഷെഫിക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് നടന്‍ അവസാനമായി അഭിനയിച്ചത്.

ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഈ സിനിമയുടെ പേരിലാണ് താരങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാവുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ താരങ്ങള്‍ തെറ്റിയെങ്കിലും പിന്നീട് ഒന്നായി.

More from Filmibeat

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X