എല്ലാ അവയവങ്ങളും നിലച്ചതോടെ വെന്റിലേറ്റര്‍ ഓഫാക്കാന്‍ വരെ തീരുമാനിച്ചു! മരണത്തെ മുഖാമുഖം കണ്ടതിനെ പറ്റി ബാല

നടന്‍ ബാലയും അദ്ദേഹത്തിന്റെ വിവാദങ്ങളുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷം ബാല മരിക്കാറായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കരള്‍ രോഗം ഗുരുതരമായ നടന് അത് മാറ്റി വെച്ചതിന് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചിരുന്നത്. ശരിക്കും താന്‍ മരണത്തെ മുഖാമുഖം കണ്ടിരുന്നുവെന്ന് പറയുകയാണ് ബാലയിപ്പോള്‍.

ഇത് ആദ്യമായിട്ടല്ല, എട്ട് തവണയാണ് മരണത്തിന്റെ മുന്നില്‍ നിന്നും ജീവിതത്തിലേക്ക് വന്നത്. ഏറ്റവുമൊടുവില്‍ ഒരു സാധ്യത പോലുമില്ലാത്ത അവസ്ഥയായിരുന്നു. മരിച്ചുവെന്ന് കരുതി വെന്റിലേറ്റര്‍ ഓഫാക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.

 bala

ഇപ്പോള്‍ എനിക്ക് ഓപ്പറേഷന്‍ നടത്തിയത് മാത്രമാണ് എല്ലാവരും അറിഞ്ഞത്. എന്റെ ജാതകം പ്രകാരവും ഞാന്‍ വളര്‍ന്ന് വന്ന രീതിയിലും എട്ട് തവണ ഞാന്‍ മരണത്തെ കണ്ടിട്ടുണ്ട്. ശരിക്കും പതിനേഴാമത്തെ വയസില്‍ ഞാന്‍ മരിച്ച് പോവേണ്ടതായിരുന്നു. അന്ന് ആക്‌സിഡന്റ് ഉണ്ടായി. അതൊരു മേജര്‍ ആക്‌സിഡന്റായിരുന്നു. ഇതിപ്പോ എട്ടാമത്തെ തവണയാണ്. ഇത്തവണ ജീവിതത്തിലേക്ക് വരാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു.

ഇതിപ്പോള്‍ പറയുന്നതിന് എനിക്ക് കുഴപ്പമൊന്നുമില്ല. അതുകൊണ്ട് പറയാം. അന്ന് ആശുപത്രിയില്‍ നിന്നും ഫോര്‍മാലിറ്റികളെല്ലാം നോക്കാനാണ് ഡോക്ടര്‍മാര്‍ എന്റെ ചേച്ചിയോട് പറഞ്ഞത്. വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയാണ്. ലിവറിന് മാത്രമല്ല മള്‍ട്ടി ഓര്‍ഗന്‍സ് ഡിസോര്‍ഡറായിരുന്നു. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം നിലച്ചത് പോലെയായി. ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നതും നിന്നു. ഹൃദയം മാത്രമാണ് മിടിച്ച് കൊണ്ടിരുന്നത്.

 bala

അമ്മയ്ക്ക് പ്രായമായത് കൊണ്ട് അവരോട് പറഞ്ഞ് മനസിലാക്കണം. ഒരു മണിക്കൂര്‍ സമയം തരാം. അതിന് ശേഷം വെന്റിലേറ്റര്‍ ഓഫാക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സപ്പോര്‍ട്ട് എടുത്താല്‍ എന്റെ കാര്യം തീര്‍ന്നു. അതിന്റെ സപ്പോര്‍ട്ടിലായിരുന്നു ജീവിച്ചിരുന്നത്. ഏകദേശം ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ശരീരം പ്രതികരിച്ച് തുടങ്ങി. എനിക്കിനിയും ജീവനുണ്ടെന്നുള്ള സിഗ്നലുകള്‍ വന്നു.

ഇതോടെ പത്ത് മണിക്കൂര്‍ കാത്തിരുന്നിട്ട് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. ആ മണിക്കൂറുകളില്‍ എന്റെ ബിപി ഉയരുകയും താഴുകയും ചെയ്ത് കൊണ്ടേയിരുന്നു. ബിപി മുപ്പതിന് താഴെ വരെ പോയിരുന്നു. ശരീരത്തിന്റെ എല്ലാ ഫങ്ക്ഷനും അവസാനിച്ചത് പോലെയുള്ള നിമിഷങ്ങളും കടന്ന് പോയി. എന്തായാലും കരള്‍ മാറ്റി വെക്കാമെന്ന തീരുമാനത്തിലേക്ക് എത്തി.

എനിക്ക് കരള്‍ തന്ന ജോസഫ് എന്നയാളോടും ഡോക്ടര്‍മാര്‍ സംസാരിച്ചിരുന്നു. ഇതില്‍ റിസ്‌ക് ഉണ്ട്, അതിന് തയ്യാറാണോ എന്നാണ് പുള്ളിയോട് ചോദിച്ചത്. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് പേര്‍ക്ക് ഉപകാരമുണ്ട്. അതുകൊണ്ട് എന്റെ ജീവന്‍ പോയാലും കുഴപ്പമില്ലെന്ന് പറഞ്ഞാണ് പുള്ളി കരള്‍ തന്നത്. ഇപ്പോള്‍ ഞാനും ജോസഫും സുഖമായിരിക്കുന്നു. പിന്നെ അങ്ങനെ എങ്ങനെയോ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുകയാണെന്നും ബാല പറയുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X