ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന്‍ ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
നടന്‍ ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്‌നം തുടങ്ങിയിട്ട് മാസങ്ങളായി. ഉണ്ണിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് ബാല എത്തുന്നത്. ഇതില്‍ വിശദീകരണം നല്‍കി ഉണ്ണിയുമെത്തി. അടുത്തിടെ ഉണ്ണി മുകുന്ദന്‍ വ്‌ളോഗറായ സായി കൃഷ്ണയുമായി നടത്തിയ ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഇതെല്ലാം കരുതിക്കൂട്ടി തന്നെ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഉണ്ണി ആരോപിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഉണ്ണിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയുമായി ബാല എത്തിയത് വീണ്ടും പ്രശ്‌നമായി. ഇതും മറ്റൊരു തരത്തില്‍ വളച്ചൊടിക്കപ്പെട്ടതോടെ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല. തന്റെ വീട്ടിലേക്ക് അവര്‍ വന്നതെങ്ങനെയാണെന്നുള്ള കാര്യങ്ങളാണ് പുതിയൊരു വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നത്.

'എപ്പോഴും പറയുന്ന കാര്യം തന്നെ എനിക്ക് വീണ്ടും പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങുന്നത്. ഒരു റോഡിലൂടെ പോകുമ്പോള്‍ സഹായിക്കേണ്ടതായി പത്ത് പേരെങ്കിലും ഉണ്ടാകും. അതേ റോഡില്‍ ഒരു അടിപിടിയോ അപകടമോ ഉണ്ടായാല്‍ കാണാന്‍ പത്ത് മുന്നൂറ് പേരെങ്കിലും ഉണ്ടാവും. ഇത് ഹ്യൂമന്‍ സൈക്കോളജിയാണ്.

ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ, കൊന്നിട്ടുണ്ടോ, അടിയുണ്ടാക്കിയിട്ടുണ്ടോ? ഞാനെന്താണ് തീവ്രവാദിയാണോന്ന് ബാല ചോദിക്കുന്നു. അവരെന്റെ വീട്ടില്‍ വന്നിട്ട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് എടുത്തിട്ട് പോയതാണ്. ഇതിന്റെ പുറകിലുള്ള പൊളിറ്റിക്‌സ് എന്താണെന്ന് സത്യമായിട്ടും എനിക്കറിയില്ല. അങ്ങനെ ചെയ്യുന്ന മനുഷ്യനല്ല ഞാന്‍. നല്ലത് ചെയ്യുമ്പോള്‍ അതാരും ശ്രദ്ധിക്കാറില്ല.

വിവാദങ്ങളുണ്ടാക്കി ഒരു മനുഷ്യനെ കൊല്ലണമെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അങ്ങ് കൊല്ല്. എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത്. ഞാന്‍ ആരെയെങ്കിലും കാണാന്‍ പോയതാണോ? എന്നെ കാണാന്‍ വേണ്ടി ഇങ്ങോട്ട് വിളിച്ചിട്ട് വന്നതാണ്.
മുന്‍പ് പറഞ്ഞത് പോലെ എട്ട് ഓപ്പറേഷന്‍ കഴിഞ്ഞു. ഒന്‍പതാമത് ഒന്നൂടി ഉണ്ട്. അത് ചെയ്യുമെന്ന് പറഞ്ഞ് ടെസ്റ്റിന് പോയതറിഞ്ഞ് എന്നെ കണ്ട് സുഖമാണോന്ന് ചോദിക്കാന്‍ വേണ്ടി വന്നവരാണ് അവര്‍. പോകാന്‍ നേരത്ത് ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിച്ചു, എടുത്തു. ഇതേ എനിക്ക് അറിയുകയുള്ളു.

ഉണ്ണി മുകുന്ദന്‍ എന്റെ സുഹൃത്താണെന്നേ ഞാനിപ്പോഴും പറയുകയുള്ളു. എന്റെ സഹോദരന്‍ തന്നെയാണ്. അവന്റെ വിജയം മുന്നോട്ട് തന്നെ വരട്ടെ. ഞാന്‍ സിനിമയില്‍ എത്ര കാലം ഉണ്ടായിരുന്നു. എന്നിട്ടും അതിന്റെ എത്തിക്‌സ് എന്താണെന്ന് എനിക്കറിയില്ലെന്നാണോ പറയുന്നത്.
ആരെങ്കിലും അങ്ങനെ ചെയ്യുമോ? 25 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പറയുന്നവര്‍ക്ക് എന്തും പറയാമെന്നാണോ? ഇതൊക്കെ എത്ര പേര്‍ കേള്‍ക്കുമെന്നും സ്വീകരിക്കുമെന്നും അറിയില്ല. എങ്കിലും കുഴപ്പമില്ലെന്ന് ബാല പറയുന്നു.

താന്‍ ട്രൈബല്‍ ആളുകളെ സഹായിച്ചതിനെ പറ്റിയും നടന്‍ പറഞ്ഞു. എത്രപേര്‍ അവരുടെ പെണ്‍കുട്ടികളെ അടിവസ്ത്രമില്ലാതെ സ്‌കൂളില്‍ പറഞ്ഞ് അയക്കും. അതിന് പോലും നിവൃത്തി ഇല്ലാത്ത കുറേ ട്രൈബല്‍ ആളുകള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ദൈവം സഹായിച്ച് അടിവസ്ത്രം എത്തിച്ച് കൊടുത്ത് സഹായിക്കാന്‍ തനിക്ക് സാധിച്ചു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിങ്ങളെന്നെ പിന്തുണയ്ക്കൂ. ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് പോകരുത്.


Click it and Unblock the Notifications