For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലിസബത്തിനെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി; തനിക്ക് വേണ്ടി ജീവൻ കൊടുക്കാൻ വരെ തയ്യാറായെന്ന് ബാല

  |

  മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ നടന്‍ ബാലയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഈ വര്‍ഷമാണ് നടന്‍ രണ്ടാമതും വിവാഹിതനാവുന്നത്. ഡോക്ടറായ എലിസബത്തുമായിട്ടുള്ള വിവാഹം താരം രഹസ്യമാക്കി വെച്ചിരുന്നു. ഒടുവില്‍ സെപ്റ്റംബറില്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. അന്ന് മുതലിങ്ങോട്ട് താരകുടുംബത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരുന്നത്.

  രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

  ഇപ്പോഴിതാ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഭാര്യ എലിസബത്തിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്ന് പറയുകയാണ് താരം. നേരത്തെ മുതല്‍ തന്നെ സ്‌നേഹിച്ചിരുന്ന ആളാണ് എലിസബത്തെന്നും ആ ബന്ധം വിവാഹം വരെ എത്തിയതിനെ കുറിച്ചും ബാല പറയുകയാണ്. അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ വായിക്കാം...

  'എലിസബത്തുമായി എങ്ങനെയാണ് പ്രണയത്തിലായതെന്ന അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 'മറ്റൊന്നും നോക്കാതെ എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു മനസ്. അതാണ് എലിസബത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ സവിശേഷത എന്നാണ് ബാല പറയുന്നത്. സ്‌നേഹിക്കുക എന്ന് പറയുന്നത് പോലെ സ്‌നേഹിക്കപ്പെടുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എലിസബത്തിന്റെ സ്‌നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്. അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്.

  പൊതുവേ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവമാണ് എലിസബത്തിന്റേത്. പിന്നെയും കുറച്ചെങ്കിലും സംസാരിക്കുന്നത് എന്നോടാണ്. ആഗ്രചിച്ചിരുന്ന പ്രൊഫഷനായ എംബിബിഎസ് എലിസബത്ത് പൂര്‍ത്തിയാക്കി. പണ്ട് മുതലേ എന്നോട് അവള്‍ക്ക് ഇഷ്ടമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെയാണ്. ഇത് വേണോ എന്ന് ആ സമയത്ത് ഞാന്‍ ചോദിച്ചിരുന്നു. ആള്‍ ഒരു ഡോക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. പക്ഷേ അവള്‍ തയ്യാറായില്ല.

  എനിക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന തരത്തിലുള്ള സ്‌നേഹം. അങ്ങനെയാണ് ഞാന്‍ എലിസബത്തിലേക്ക് കൂടുതല്‍ അടുത്തത്. അവളുടെ പ്രണയം വളരെ സീരിയസ് ആയിരുന്നു. ആ പ്രണയം തിരിച്ചറിഞ്ഞപ്പോള്‍ എലിസബത്തിന്റെ ഹൃദയവിശാലത എന്ന ആകര്‍ഷിച്ചെന്ന് പറയാമെന്നും നടന്‍ സൂചിപ്പിച്ചു. ഞാന്‍ വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്നാണ് ബാല വ്യക്തമാക്കുന്നത്. അതേ സമയം കൊവിഡ് കാലത്തെ വിവാഹത്തെ കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു.

  എനിക്കൊരു മോളുണ്ട്, അവളുടെ വിവാഹം കഴിഞ്ഞു; 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിനെ കുറിച്ച് എംജിയും ഭാര്യ ലേഖയും

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  വിവാഹം വളരെ ലളിതമായ രീതിയില്‍ നടത്തണം എന്നായിരുന്നു ആഗ്രഹം. ആ കാര്യത്തില്‍ മാത്രം നിര്‍ബന്ധവും ഉണ്ടായിരുന്നു. വളരെ കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. എന്നാല്‍ എന്നെ സ്‌നേഹിക്കുന്നവര്‍ വിളിക്കാതെ തന്നെ ചടങ്ങിന് സാക്ഷിയാകാനെത്തി. അവര്‍ മനസ് കൊണ്ട് അനുഗ്രഹിച്ചാണ് പോയതെന്നും ബാല വ്യക്തമാക്കുന്നു. സിനിമയാണ് ഇനി തന്റെ മനസിലുള്ളത്. മലയാളത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുന്നതിന്റെ സന്തോഷം കൂടി നടന്‍ പങ്കുവെച്ചു.

  മനസില്‍ ഉറച്ച തീരുമാനവും ചില ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ? തന്നെ പോലെയാവാമെന്ന് നടി അശ്വതി

  Read more about: bala ബാല
  English summary
  Actor Bala Opens Up About Second Wife Elizabeth, Reveals She Is Ready To Give Her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X