For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് വേണ്ടി ജീവന്‍ കൊടുക്കാനും അവള്‍ തയ്യാര്‍; എലിസബത്തിന്റെ പ്രണയം സ്വീകരിച്ചതിനെ പറ്റി ബാല പറഞ്ഞത്

  |

  നടന്‍ ബാലയുടെ ദാമ്പത്യ ജീവിതം വീണ്ടും പരാജയപ്പെട്ടെന്ന തരത്തിലുള്ള കഥകളാണ് സോഷ്യല്‍ മീഡിയിയലൂടെ പ്രചരിക്കുന്നത്. ആദ്യ വിവാഹത്തില്‍ സംഭവിച്ചത് പോലെ രണ്ടാമത്തേതിലും ഉണ്ടായെന്നും ഇതിത്ര കൊണ്ട് വന്നെത്തിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നുമാണ് ബാല പറഞ്ഞത്. ഇതോടെ എലിസബത്തുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്ത സത്യമാണെന്ന നിലയിലേക്കും കാര്യങ്ങളെത്തി.

  എന്നാല്‍ ഒരഭിമുഖത്തില്‍ ഭാര്യയെ നേരിട്ട് വിളിച്ച് നമ്മള്‍ തമ്മില്‍ പിണക്കത്തിലാണോന്ന് താരം ചോദിക്കുന്നുണ്ട്. എലിസബത്ത് ഇല്ലെന്ന മറുപടിയും നല്‍കിയിരുന്നു. അതേ സമയം ബാലയ്ക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഭാര്യയായി വന്നതെന്ന് മുന്‍പ് നടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഡിവോഴ്‌സ് വാര്‍ത്തകള്‍ക്കിടയില്‍ താരങ്ങളുടെ പഴയ അഭിമുഖം വൈറലാവുകയാണ്.

  Also Read: മദ്യപിച്ച് വെളിവില്ലാതെ കങ്കണ എന്റെ മുറിയിലേക്ക് വന്നു; ആ രാത്രി നടന്നത് തുറന്ന് പറഞ്ഞ് ഹൃത്വിക്‌

  കഴിഞ്ഞ വര്‍ഷമാണ് ബാലയുടെ രണ്ടാം വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞതിനുള്ളില്‍ വിവാഹമോചന വാര്‍ത്തകളും ചര്‍ച്ചയായി. ഇരുവരും ഒന്നാം വിവാഹവാര്‍ഷികത്തിന് പോസ്റ്റുകളൊന്നും ഇടാത്തതും ആശംസ അറിയിക്കാത്തതുമൊക്കെ എന്തുകൊണ്ടാണെന്ന് ചോദിച്ച് ആരാധകരെത്തി. ഒടുവില്‍ നടന്റെ വാക്കുകള്‍ കൂടി വന്നതോടെ സംഭവം സത്യമാണെന്ന അവസ്ഥയിലേക്ക് എത്തി. എന്നാല്‍ ബാലയെ ഏറെ സ്‌നേഹിക്കുന്ന ആളായിരുന്നു എലിസബത്ത്.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  ഡോക്ടറായ എലിസബത്തിനെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും നിങ്ങളുടെ പ്രണയം എപ്പോഴായിരുന്നെന്നുമൊക്കെ ചോദ്യങ്ങള്‍ക്ക് ബാല മുന്‍പ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. 'ഒന്നും നോക്കാതെ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു മനസാണ് എലിസബത്തിന്റേത്. എലിസബത്തില്‍ നിന്നും തന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ സവിശേഷതയും അതാണ്. എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായ സൗന്ദര്യമുണ്ടെന്നും അതിന് മറ്റെന്തിനെക്കാളും വിലയുണ്ടെന്നും', ബാല പറഞ്ഞിരുന്നു.

  എലിസബത്തിന് പണ്ട് മുതലേ എന്നെ ഇഷ്ടമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും അവളാണ്. ഇത് വേണോന്ന് ഞാന്‍ അവളോട് ചോദിച്ചിരുന്നു. ആളൊരു ഡോക്ടറാണെന്ന് അറിഞ്ഞപ്പോള്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളിക്കാരി അതിന് തയ്യാറായില്ല. എനിക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറായി നില്‍ക്കുന്ന തരത്തിലുള്ള സ്നേഹമാണ് എലിസബത്ത് കാണിച്ചതെന്നും അതാണ് തന്നെ അവളിലേക്ക് അടുപ്പിച്ചതെന്നുമാണ് ബാല പറഞ്ഞത്.

  വളരെ സീരിയസായി തന്നെ എലിസബത്ത് എന്നെ സ്‌നേഹിച്ചിരുന്നു. ആ ഹൃദയവിശാലതയും എന്നെ ആകര്‍ഷിച്ചു. അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും വിവാഹം ലളിതമായി മതിയെന്ന് തീരുമാനിച്ചു. രണ്ടാളുടെയും ആഗ്രഹം അങ്ങനെയായിരുന്നു. വളരെ കുറച്ച് പേരെ തങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തുള്ളുവെന്നും ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങളാണ് എലിസബത്തുമായി തന്നെ ഒരുമിപ്പിച്ചതെന്നുമൊക്കെ ബാല പറഞ്ഞിരുന്നു.

  ബാലയുടെ രണ്ടാമത്തെ വിവാഹവും പരാജയപ്പെട്ടു എന്നാണ് പ്രചരണം നടക്കുന്നതെങ്കിലും ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് സൂചനകൾ. തൻ്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആരും ചോദ്യങ്ങളുമായി വരാതിരിക്കുകയാണ് ആദ്യം വേണ്ടതെന്നാണ് ബാല പറയുന്നത്. ഞങ്ങൾ ചിലപ്പോൾ ഈ മാസമോ അടുത്ത വർഷമോ വേർപിരിയും. അതാരും ചോദിക്കാൻ വരേണ്ടതില്ലെന്നും നടൻ പറഞ്ഞിരുന്നു.

  Read more about: bala ബാല
  English summary
  Actor Bala Opens Up About When He Loves Wife Elizabath After Social Media Chating
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X