For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഒറ്റ കാരണം കൊണ്ടാണ് എലിസബത്ത് എന്നെ ഇഷ്ടപ്പെട്ടത്, തുറന്ന് പറഞ്ഞ് ബാല, നല്ലൊരു മനസ് വേണം

  |

  നടൻ ബാലയ്ക്കും എലിസബത്തിനും വിവാഹാശാംസകൾ നേർന്നു കൊണ്ട് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിരിക്കുകയാണ്. സെപ്റ്റംബർ 5 ന് ആയിരുന്നു വിവാഹസൽക്കാരം സംഘടിപ്പിച്ചത്. ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിങ്ങന പ്രമുഖർ പങ്കെടുത്തിരുന്നു, നേരത്തെ തന്നെ വിവാഹത്തെ കുറച്ച് താരം വെളിപ്പെടുത്തിയിരുന്നു. ശ്രീശാന്താണ് ബാലയുടെ ഭാര്യയെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. അന്ന് നെഗറ്റീവും പോസിറ്റീവുമായ പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

  bala

  സാമന്ത- നാഗ ചൈതന്യ വേർപിരിയൽ, ഒക്ടോബർ 6ന് അറിയാം, കാത്തിരിക്കുന്നു എന്ന് ആരാധകർ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് വിവാഹത്തിന് ശേഷമുളള ബാലയുടേയും എലിസബത്തിന്റേയും അഭിമുഖമാണ്. നടനോട് ഇഷ്ടം തോന്നാനുള്ള കാരണം വെളിപ്പെടുത്തുകയാണ്. എലിസബത്ത് അന്ന് പറഞ്ഞത് ബാലയാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ജിഞ്ചർ വീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മകളോടുള്ള എന്റെ സ്നേഹമാണ് എലിസബത്തിന് തന്നോട് ഇഷ്ടം തോന്നാൻ കാരണമെന്നാണ്ബാല പറയുന്നത്.

  ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെയല്ലേ, മമ്മൂട്ടിയോട് അന്ന് ബാപ്പ പറഞ്ഞത്, ആ സംഭവത്തെ കുറിച്ച് ലാൽ

  നടന്റെ വാക്കുകൾ ഇങ്ങനെ... ''ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇവിടെ ഇരിക്കുകയാണ്. ഇവളോട് ഞാൻ പറഞ്ഞു, എനിക്ക് നിന്നെക്കാളും എന്റെ മകളെയാണ് ഇഷ്ടമെന്ന്. അപ്പോൾ അവൾ എന്നോട് പറഞ്ഞു. അതുകെണ്ടാണ് എനിക്ക് നിങ്ങളെ എനിക്ക് ഇഷ്ടമെന്ന്. നമ്മളെ മനസ്സിലാക്കുന്ന ഒരു വിശാലമായ ഒരു മനസ് വേണമെന്നും'' ബാല അഭിമുഖത്തിൽ പറയുന്നുണ്ട്.

  വിവാഹത്തിന് ശേഷം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മകളോടുള്ള സ്നേഹത്തെ കുറുച്ച് ബാല പറഞ്ഞിരുന്നു. രണ്ടാമതും വിവാഹിതനാവുന്നു എന്നുള്ള വാർത്ത പ്രചരിച്ചപ്പോൾ മകളുടെ പേരിനെ ചൊല്ലി നടനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു ഇതിനുള്ള മറുപടി കൂടുയാണ് ബാലയുടെ ഈ വാക്കുകൾ. ''നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിൻ്റെ മുന്നിൽ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും.മറ്റുള്ളവരുടെ കാര്യത്തിൽ കമൻറടിക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകൻറെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം എന്നായിരുന്നു ബാലയുടെ മറുപടി.

  വിവാഹത്തിന് മുൻപ് ഒരുപാട് പേടികളുണ്ടായിരുന്നുവെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. വിവാഹം കഴിക്കാൻ പോവുന്ന കാര്യം ബാല ആദ്യം അമ്മയോടായിരുന്നു പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടാരോടും പറഞ്ഞിരുന്നില്ലെന്നും നടൻ പറയുന്നു. ''നേരേ ചെന്നൈയിൽ പോയി അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാൻ തീരുമാനിച്ച വിവരം പറഞ്ഞപ്പോഴേ അമ്മ ദൈവത്തിന് നന്ദി പറയുകയായിരുന്നു. പിന്നെ ഒട്ടും വൈകാതെ അമ്മ താലിയെടുത്ത് തരികയായിരുന്നു ചെയ്തത്. മനസ് മാറുന്നതിന് മുൻപ് കെട്ടട്ടെ എന്ന് കരുതുകയായിരുന്നുവെന്നും ബാല ചിരിച്ചുകൊണ്ട് പറഞ്ഞു. എലിസബത്തിന്റെ അമ്മ തമിഴ്നാട്ടിലായിരുന്നതിനാൽ കൾച്ചറൽ ഡിഫറൻസ് ഫീൽ ചെയ്യില്ലെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു. ബാലയുടെ അമ്മയ്ക്ക് വിവാഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അടുത്ത ഇടയ്ക്കായിരുന്നു പിതാവിന്റെ വിയോഗം

  ഗായികയും ബിഗ് ബോസ് മത്സരാർത്ഥിയുമായ അമൃത സുരേഷുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ബാല വീണ്ടും വിവാഹിതനാവുന്നത്.
  2010 ൽ ആയിരുന്നു ബാലയും അമൃതയും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. ബാലയ്ക്കും അമൃതയ്ക്കും അവന്തിക എന്നൊരു മകളുണ്ട്. അമ്മ അമൃതയ്ക്കൊപ്പം മകൾ കഴിയുന്നത്. അമ്മ അമൃതയ്ക്കൊപ്പവും ചെറിയമ്മ അഭിരാമിക്കൊപ്പവും പാപ്പു സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അവന്തിക എന്ന പാപ്പു,

  നിങ്ങൾക്ക് എന്തോ തകരാറുണ്ട്. പറഞ്ഞയാൾക്ക് ബാല കൊടുത്ത മറുപടി

  വീഡിയോ; കടപ്പാട്, ജിഞ്ചർ മീഡിയ

  Read more about: bala
  English summary
  Actor Bala Opens Up About Why Elizabeth Loves Him, video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X