'ആദ്യ പതിനഞ്ച് മിനിറ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല, സെക്കന്റ് ഹാഫിലെ സീനുകൾ കണ്ട് രോമാഞ്ചമുണ്ടായി'; ബാല!
രണ്ടര വർഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനാണ് ഇന്ന് പുലർച്ചെ നടിപ്പിൻ നായകൻ സൂര്യയുടെ കങ്കുവ റിലീസായപ്പോൾ അവസാനമായത്. മുന്നൂറ് കോടിയോളം മുടക്കി നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് നടൻ ബാലയുടെ സഹോദരനും തമിഴിൽ പ്രശസ്തനായ സംവിധായകൻ ശിവയാണ്. എന്നാൽ സിനിമയിൽ മലയാളി പ്രേക്ഷകർ തൃപ്തരല്ല. ഏറെയും നെഗറ്റീവ് റിവ്യൂസാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
സൂര്യ ഇങ്ങനൊരു സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണോ ഇത്രയേറെ കഠിനാധ്വാനം ചെയ്തത് എന്നാണ് സിനിമ കണ്ടിറങ്ങിയവർ ചോദിക്കുന്നത്. സീനുകൾ തമ്മിൽ പലയിടത്തും ബന്ധമില്ലാത്തതുപോലെയാണ് കഥകൾ പോയതെന്നും അഭിപ്രായമുയരുന്നുണ്ട്. അതേസമയം ചേട്ടന്റെ കങ്കുവ തിയേറ്ററിലെത്താൻ ഏറ്റവും കൂടുതൽ ആവേശത്തിൽ കാത്തിരുന്നൊരാൾ ബാലയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കങ്കുവയെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകൾ ബാല പങ്കുവെയ്ക്കാറുണ്ടായിരുന്നു. ബാല ഭാര്യ കോകിലയ്ക്കൊപ്പമാണ് അതിരാവിലെ തന്നെ തിയേറ്ററിലെത്തിയത്. ആദ്യ പതിനഞ്ച് മിനിറ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ പിന്നീട് അങ്ങോട്ട് രോമാഞ്ചം വരുന്ന സീനുകൾ പലയിടത്തും ഉണ്ടായിരുന്നുവെന്നുമാണ് ബാല ജാങ്കോ സ്പോട്ടട് എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ പറഞ്ഞത്.
ആദ്യ പതിനഞ്ച് മിനിറ്റ് ഞാൻ ടെൻഷനടിച്ചു... എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ ഇന്റർവെൽ ബ്ലോക്കായപ്പോൾ ഭയങ്കര കോൺഫിഡൻസ് വന്നു. അതുപോലെ 2024 സ്റ്റാർട്ടിങ് പോഷൻ കണ്ടപ്പോൾ എന്താണ് എന്നൊന്നും മനസിലായില്ല. പിന്നീട് ഫ്ലാഷ് ബാക്ക് വന്നപ്പോൾ വലിയ സംഭവങ്ങളുണ്ടെന്ന് മനസിലായി. സെക്കന്റ് ഹാഫിലെ ചില സീനുകൾ കാണുമ്പോൾ എക്സ്ട്രാ ഓഡിനറിയായി തോന്നി. രോമാഞ്ചം ഉണ്ടായി.
അതിലൊരു സീൻ കണ്ടപ്പോൾ അറിയാതെ കയ്യടിച്ചുപോയി. 25 പെണ്ണുങ്ങൾ അറ്റാക്ക് ചെയ്യുന്ന സീനിൽ സൂര്യ പറയുന്ന ഡയലോഗൊക്കെ ഇഷ്ടപ്പെട്ടു. ആ കാലഘട്ടത്തിൽ ആണും പെണ്ണും ചേർന്നാണ് യുദ്ധം നടത്തിയത്. പിന്നെ ക്ലാമാക്സിൽ കാർത്തിയെ കൊണ്ടുവന്നിട്ടുണ്ട്. സൂര്യയ്ക്ക് രണ്ട് വേരിയേഷനുള്ള കഥാപാത്രമാണ്. ബോബി ഡിയോളും നന്നായിട്ടുണ്ട്. മുപ്പത് വർഷം മുമ്പുള്ള ഒരു ഫോട്ടോ എന്റെ കയ്യിലുണ്ട്. അതിൽ ഞാനും കാർത്തിയും സൂര്യയും എന്റെ ചേട്ടനുമാണുള്ളത്.
ഞങ്ങളുടെ സ്റ്റുഡിയോയിൽ വെച്ച് എടുത്ത ഫോട്ടോയാണ്. കങ്കുവ തുടങ്ങും മുമ്പ് ജ്ഞാനവേൽ സാർ ആദ്യം സിനിമ സംവിധാനം ചെയ്യാൻ എനിക്കാണ് അഡ്വാൻസ് തന്നത്. അരുണാചലം റോഡിൽ ഓഫീസ് ഇട്ടിരുന്നു. ഒരു വർഷം ഡിസ്കഷൻ നടന്നു. പിന്നെ ഹെൽത്ത് ഇഷ്യൂസ് വന്നു. അതുകൊണ്ട് ആദ്യം ചേട്ടൻ കങ്കുവ ചെയ്യട്ടേയെന്ന് തീരുമാനിച്ചു. ഇപ്പോൾ ആ പടം റിലീസായി. എനിക്ക് ഇഷ്ടപ്പെട്ടു. തമിഴ്നാട്ടിൽ ഹിറ്റായി എന്നാണ് റിപ്പോർട്ട്.

സിനിമയിൽ ചിലയിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന തമിഴ് മലയാളികൾക്ക് മനസിലാവില്ല. അതുകൊണ്ടാണ് ഇംഗ്ലീഷിൽ സബ്ടൈറ്റിൽസ് വെച്ചത്. ചിലർ മറ്റുള്ളവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നതെന്ന രീതിയിലാണ് റിവ്യു വീഡിയോ ചെയ്യുന്നത്. സിനിമ മാത്രമല്ല മറ്റുള്ളവരുടെ ജീവിതവും റിവ്യു ചെയ്യുന്നുണ്ട്. ചെയ്യുന്നവർ ചെയ്യട്ടേ... അവരല്ല വിധി കർത്താക്കൾ. എനിക്ക് പടം ഇഷ്ടപ്പെട്ടു. പിന്നെ ഇന്ന് രാവിലെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു അവന് ഇഷ്ടപ്പെട്ടില്ലെന്ന്.
പബ്ലിക്കലി അഭിപ്രായം പറയുന്നത് വേറെ... ഒരാളെ കൊന്ന് തിന്നുന്നത് വേറെ. ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഇഷ്ടപ്പെട്ടില്ലെന്ന് ഞാൻ തന്നെ പറഞ്ഞില്ലേ?. പിന്നെ കല്യാണം കഴിഞ്ഞു. എന്നെ നന്നായി നോക്കുന്നുണ്ട്. ഞാൻ നന്നായിട്ടുണ്ടോ?. പിന്നെ ജ്ഞാനവേലിനെ പോയി കാണണം.
ചിലപ്പോൾ ഞാനുമായി പ്ലാൻ ചെയ്ത സിനിമ തുടങ്ങുമായിരിക്കും അറിയില്ല. എന്തിനാണ് ഞങ്ങളുടെ വീഡിയോസ്. ആവശ്യമില്ലാതെ സംസാരിക്കുന്ന വേറെ വീഡിയോസ് കാണുന്നുണ്ട്. നമ്മളോട് നിർത്താൻ പറഞ്ഞിട്ട് അവർ ഇനിയും നിർത്തിയിട്ടില്ലല്ലോ. ഞങ്ങളുടെ വീഡിയോസ് വേണ്ട ഇനി അവരുടെ വീഡിയോസ് കാണു എന്നാണ് കങ്കുവ സിനിമയെ കുറിച്ചും കോകിലയുമായുള്ള വിവാഹ ജീവിതത്തെ കുറിച്ചും സംസാരിക്കവെ ബാല പറഞ്ഞത്. പടം സൂപ്പറായിട്ടുണ്ടെന്ന് കോകിലയും പറഞ്ഞു.


Click it and Unblock the Notifications