മരിക്കാൻ കിടന്നവനെ രക്ഷിച്ച് കൊണ്ടുവന്ന് കൊലപ്പെടുത്തുന്നു, ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല; ബാല!

നടൻ ബാലയും മുൻ ഭാര്യ എലിസബത്തും തമ്മിലുള്ള സോഷ്യൽമീഡിയ വാറാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് താൻ ബാലയുമായുമൊത്തുള്ള ജീവിതത്തിൽ നിന്നും പിന്മാറി എന്നതാണ് അടുത്തിടെയായി പങ്കുവെക്കുന്ന വീഡിയോകളിലൂടെയും പോസ്റ്റിലൂടെയും എലിസബത്ത് വ്യക്തമാക്കുന്നത്. ബാലയിൽ നിന്നും പീഡനവും മാനസീകവും ശാരീരികവുമായ ഉപദ്രവങ്ങളും അനുഭവിച്ചുവെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് വീട് വിട്ട് ഇറങ്ങിപ്പോന്നതെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.

എന്നാൽ എലിസബത്ത് പറയുന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും അതിലൊന്നും സത്യമില്ലെന്നുമാണ് ബാലയുടെ വാദം. കഴിഞ്ഞ കുറച്ച് ദിവങ്ങളായി ബാലയും ഇപ്പോഴത്തെ ഭാര്യ കോകിലയും ജന്മനാടായ ചെന്നൈയിലാണുള്ളത്. ഇപ്പോഴിതാ തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയാണ് ബാല.

Actor Bala Elizabeth Udayan

ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സഹോദരനും സംവിധായകനുമായ സിരുത്തെ ശിവയെ കുറിച്ചും നടൻ മനസ് തുറന്നു. കങ്കുവ പരാജയത്തിനുശേഷം വലിയ രീതിയിൽ സൈബർ ആക്രമണം ചേട്ടന് നേരെ ഉണ്ടായിയെന്നും അതൊന്നും അദ്ദേഹം അർഹിക്കുന്നില്ലെന്നും ബാല പറഞ്ഞു. ചേട്ടനുമായി ഞാൻ‌ വിഡ്ഢിത്തം നിറഞ്ഞ വിവാദങ്ങളെ പറ്റി ചർച്ച ചെയ്യാറില്ല.

ചേട്ടനും കുടുംബവും എന്റെ അപ്പാർട്ട്മെന്റിന് ഒരു ഡോർ അപ്പുറമാണ് താമസിക്കുന്നത്. സന്തോഷം നിറഞ്ഞ കാര്യങ്ങൾ മാത്രമെ ഞങ്ങളുടെ സംസാര വിഷയമായി വരാറുള്ളു. റേപ്പ് ചെയ്തു, അത് ചെയ്തു ഇത് ചെയ്തു എന്നുള്ള വിഷയങ്ങളെ കുറിച്ചൊക്കെ ആരെങ്കിലും സംസാരിക്കുമോ?. എനിക്ക് ബലമായി എല്ലാവരും ഒപ്പമുണ്ട്. നെ​​ഗറ്റിവിറ്റി സംസാരിക്കാൻ താൽപര്യമില്ലാത്തയാളാണ് ചേട്ടൻ.

കങ്കുവ റിലീസിനുശേഷം ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായത് എന്റെ അണ്ണന് നേരെയാണ്. ഒന്നിനോടും പ്രതികരിക്കാൻ പോകാതെ ആ സമയത്ത് അദ്ദേ​ഹം നിശബ്ദത പാലിച്ചു. അദ്ദേഹം ഒരു മോശം മനുഷ്യനാണോ?. രണ്ട് രണ്ടര വർഷത്തെ അ​ധ്വാനമാണ്. ചില കണക്ക് കൂട്ടലുകൾ തെറ്റിപ്പോകും. അദ്ദേഹം നല്ലൊരു സംവിധായകനാണ്. അത് തെളിയിക്കപ്പെട്ടതാണ്. ഒരു കലാകാരനെ ഇത്രത്തോളം അപമാനിക്കേണ്ടതുണ്ടോ?.

Take a Poll

ഞങ്ങൾ പിറന്നത് തന്നെ ഷൂട്ടിങ് സ്റ്റുഡിയോയിലാണ്. വളരെ മോശമായ പദപ്രയോ​ഗം വരെ അണ്ണനെതിരെ പലരും ഉപയോ​ഗിച്ചു. അപ്പോഴും അണ്ണൻ നിശബ്ദനായിരുന്നു. സായ് ബാവ ഭക്തനാണ് അണ്ണൻ. നെ​ഗറ്റീവ് വിഷയങ്ങൾ ഞാനും അണ്ണനും വീട്ടിലേക്ക് കൊണ്ടുവരാറില്ല. ചേട്ടന്റെ അടുത്ത പടം സൂപ്പർ ഹിറ്റായിരിക്കും. അന്ന് ആളുകൾ അദ്ദേഹത്തെ പ്രശംസിച്ച് പറയുമെന്നുമാണ് ബാല പറഞ്ഞത്.

Actor Bala Elizabeth Udayan

വിവാദങ്ങളെ കുറിച്ചാണ് പിന്നീട് നടൻ സംസാരിച്ചത്. നാല് മാസം മുമ്പ് എന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അത് എനിക്ക് ജീവിതത്തിലുണ്ടായ ആദ്യത്തെ അനുഭവമാണ്. ഉച്ചയായപ്പോഴേക്കും എന്നെ റിലീസ് ചെയ്തു. പക്ഷെ അറസ്റ്റ് നടന്ന ആ സമയത്ത് ഞാൻ തകർന്നുപോയിരുന്നു. ഇതുവരെ എല്ലാവർക്കും നല്ലത് മാത്രമെ ചെയ്തിട്ടുള്ളു. പക്ഷെ ഒരു ദിവസം കൊണ്ട് ഞാൻ എല്ലാവർക്കും അന്യനെപ്പോലെയായി. ഏലിയനെപ്പോലെയായിരുന്നു എല്ലാവരും ട്രീറ്റ് ചെയ്തത്.

മരണത്തെ നേരിട്ട് കണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നതുകൊണ്ട് ഒരു ഫെയറി ടെയ്ൽ ചിന്താ​ഗതിയായിരുന്നു എനിക്ക്. കാരണം എല്ലാവരും എന്നോട് അതിയായ സ്നേഹം കാണിക്കുന്നുണ്ട്. ഇനി അങ്ങോട്ട് ജീവിതം വളരെ മനോഹരമായിരിക്കുമെന്ന് കരുതി. പക്ഷെ ഇപ്പോൾ ഞാൻ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ കണ്ട് നോക്കൂ.

മരിക്കാൻ കിടന്നവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നശേഷം കൊല്ലുന്നത് പോലെയുണ്ട്. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അന്ന് ഞാൻ മരിച്ചേനെ. ദൈവ കൃപകൊണ്ടാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. എന്തൊക്കെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. പക്ഷെ ലൈഫ് ഇങ്ങനെയാണ്. എന്റെ സ്വർ​ഗം കോകിലയാണെന്നുമാണ് ബാല പറഞ്ഞത്.

FAQs
സുഹൃത്തുക്കളായിരുന്ന നടൻ ബാലയും ഉണ്ണി മുകുന്ദനും വേർപിരിയാനുള്ള കാരണം?

ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദനെതിരെ നടൻ ബാല ഉയർത്തിയ ആരോപണങ്ങൾ വിവാദമായിരുന്നു. ഉണ്ണി മുകുന്ദന്‍ താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ പേര്‍ക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല ആരോപിച്ചത്. പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചതെന്നും പിന്നീട് താൻ ബാലക്ക് രണ്ടരലക്ഷം നൽകിയിരുന്നുവെന്നും ഉണ്ണി വിശദീകരിച്ചു. ഈ സംഭവത്തിനുശേഷം ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണു.

Filmibeat Entertainment

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X