അതിനൊരു ഉത്തരം കിട്ടിയാൽ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു,സംഭവിച്ചതിനെ കുറിച്ച് ബാല

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളാണ് നടൻ ബാലയുടേയും മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിന്റേയും. ഇവരുടെ സ്വകാര്യ ഫോണിങ്ങ് സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൂടാതെ അമൃത തന്റെ മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ബാല പറഞ്ഞതും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. വാർത്ത പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ തന്റെ ഭാഗം വ്യക്തമാക്കി കൊണ്ട് അമൃത രംഗത്ത് എത്തിയിരുന്നു. ഫേസ് ബുക്കിൽ ലൈവിൽ എത്തിയാണ് അമൃത വിശദീകരണം നൽകിയത്. ഇപ്പോഴിത തന്റെ ഭാഗം വ്യക്തമാക്കി കൊണ്ട് ബാല രംഗത്ത് എത്തിയിരിക്കുകയാണ് . ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

amrutha-bala

നടന്റെ വാക്കുകൾ ഇങ്ങനെ...'എല്ലാവർക്കും നമസ്‌കാരം ആദ്യമേ വലിയൊരു നന്ദി പറയുന്നു. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അമ്മ സുഖമായി വരുന്നു. ഞാൻ ഇപ്പോൾ ചെന്നൈയിലാണ് ഉള്ളത്. ഒരു നാലഞ്ച് ദിവസമായി എന്റെ മനസ് എന്റെ കൂടെയില്ല. അമ്മയ്ക്ക് കുറച്ച് സീരിയസായിരുന്നു. ദൈവം സഹായിച്ച് ഞാൻ ഇവിടെയെത്തി. കുറച്ച് ടെൻഷനിലായിരുന്നു.

നമ്മളെ ഒരുപാട് സ്‌നേഹിക്കുന്നവർക്ക് എന്തെങ്കിലും വരുമ്പോൾ ഉണ്ടാകുന്ന വിഷമം, നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന വിഷമം. ഇത് രണ്ടും ഞാൻ അനുഭവിച്ചിരുന്നു. ഇതിന്റെയിടയിൽ കുറേ ചർച്ചകൾ ഉണ്ടായി. നിങ്ങൾ ആത്മാർത്ഥമായി ഒരുകാര്യം ചിന്തിച്ചു നോക്കൂ. നമ്മൾ വളരെ സ്‌നേഹത്തിൽ ഒരാളെ ഫോണിൽ വിളിച്ച് ചോദിക്കുമ്പോൾ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടേ. മീഡിയയിൽ സംസാരിക്കാനോ അതിലൊരു പബ്ലിസിറ്റി നേടേണ്ടആവശ്യവുമില്ല.

സ്‌നേഹം കൊണ്ട് ഒരാൾ വിളിക്കുമ്പോൾ ഇഴച്ച് ഇഴച്ച് ഉത്തരം പറയാതെ നീട്ടിക്കൊണ്ടു പോകുകയാണ്. നമ്മൾ അപ്പോൾ മറ്റൊരു മാനസിക അവസ്ഥയിലായിരിക്കും. സ്വന്തം അമ്മ അസുഖമായി കിടക്കുന്ന സാഹചര്യം, മനസ് ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അതിനൊരു ഉത്തരം കിട്ടിയാൽ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു. കൂടുതലൊന്നും ഞാൻ വെളിപ്പെടുത്തുന്നില്ല.'-ബാല ഫേസ് ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Recommended Video

Amrita Suresh comes LIVE against popular online media

വീഡിയോ കാണാം

More from Filmibeat

Read more about: bala amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X