For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് ഭാര്യയില്ല, കുട്ടിയില്ല എന്നുള്ളതാണ് പലരുടേയും ഇപ്പോഴെത്ത വിഷമം, എന്റെ കാര്യം ഞാൻ നോക്കിക്കോളം'; ബാല

  |

  ഒട്ടനവധി സിനിമകളിലൂടെ മലയാള സിനിമയുടെ ഭാ​ഗമായി മാറിയ നടനാണ് ബാല. തമിഴിൽ നിന്നും മലയാളത്തിലേക്ക് വന്ന നടനായിട്ട് കൂടി തമിഴിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹവും സ്വീകാര്യതയും ബാലയ്ക്ക് ലഭിക്കുന്നത് മലയാളത്തിൽ നിന്നാണ്.

  ഒരു മലയാളി നടനോട് കാണിക്കുന്ന അതെ സ്നേഹമാണ് ബാലയോട് കേരളത്തിലുള്ളവർ കാണിക്കുന്നത്. പുതിയ മുഖം, എന്ന് നിന്റെ മൊയ്തീൻ, ബി​ഗ് ബി തുടങ്ങി ഒട്ടനവധി മലയാള സിനിമയുടെ ഭാ​ഗമായ ബാല അടുത്തിടെയായി എപ്പോഴും വാർത്തകളിൽ നിറയുന്നുണ്ട്.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നത് രണ്ടാം വിവാഹ ബന്ധവും തകർന്നതിന്റെ പേരിലാണ്. ​ഗായിക അമ‍ൃതയുമായിട്ടായിരുന്നു ബാലയുടെ ആദ്യ വിവാഹം നടന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരുമെങ്കിലും അത് വിവാഹത്തിലേക്ക് എത്തിയപ്പോൾ തകർന്നു.

  ഒരു കുഞ്ഞ് പിറന്നശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. അവന്തിക എന്നൊരു മകളാണ് ബാലയ്ക്ക് അമൃതയുമായുള്ള ബന്ധത്തിലുള്ളത്. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ബാല സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  അതിനാലാണ് ബാലയുടെ സ്വകാര്യ ജീവിതം എപ്പോഴും വാർത്തകളിൽ നിറയുന്നത്. അമൃതയുമായി വേർ‌പിരിഞ്ഞ ശേഷം ഷൂട്ടിങും മറ്റുമായി തിരക്കിലായിരുന്നു ബാല. വർഷങ്ങളോളം ഒറ്റയ്ക്കുള്ള ജീവിതം നയിച്ച ശേഷമാണ് ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തത്.

  കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബാലയുടെ രണ്ടാം വിവാഹം ആർഭാടമായി നടന്നത്. ഉണ്ണി മുകുന്ദൻ അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. രണ്ടാം വിവാഹശേഷം ബാലയ്ക്കൊപ്പം അഭിമുഖങ്ങളിൽ എലിസബത്തും സ്ഥിരം സാന്നിധ്യമായിരുന്നു.

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  അതിനാലാണ് ബാലയുടെ രണ്ടാം വിവാഹമോചനം പലർക്കും വിശ്വസിക്കാൻ കഴിയാതെ പോയത്. കാരണം അത്രത്തോളം മെയ്ഡ് ഫോർ ഈച്ച് അദർ ജോഡിയായിരുന്നു ബാലയും ഭാര്യ എലിസബത്തും. കുറച്ച് ദിവസങ്ങളായി ബാലയ്ക്കൊപ്പം അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

  അത് മനസിലാക്കി പാപ്പരാസികൾ ബാലയുടെ രണ്ടാം വിവാഹ ബന്ധവും പ്രശ്നത്തിലാണെന്ന് വാർത്തകൾ എഴുതി. വിവാഹമോചനം സംബന്ധിച്ച് റൂമറുകൾ വരികയും പലരും എലിസബത്തിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തതോടെയാണ് തങ്ങൾ പിരിഞ്ഞുവെന്ന് ബാല വെളിപ്പെടുത്തിയത്.

  ഇപ്പോഴിത തന്റെ കാര്യങ്ങളെ കുറിച്ച് അറിയാൻ തന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് നടൻ. ഫിലിമിഹുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിമർശിക്കുന്നവർക്കുള്ള വായടിപ്പിക്കുന്ന മറുപടി ബാല നൽകിയത്.

  'ഞാൻ എപ്പോഴും ചുള്ളൻ തന്നെയാണ്. എന്നെ സ്നേഹിക്കുന്നകൊണ്ടാണ് എല്ലാവരും എന്നെ കളിയാക്കുന്നത്. അങ്ങനെ എന്നെ സ്നേഹിക്കുന്ന ആളുകൾ ഉള്ളതുകൊണ്ടാണ് ഞാൻ സുന്ദരനായി ഇരിക്കുന്നത്. അല്ലെങ്കിൽ ഇല്ല. സൂര്യയ്ക്കൊപ്പം ഇപ്പോൾ ഒരു സിനിമ ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ‍ഞാൻ ശരീരഭാരം കുറച്ചത്.'

  'പൃഥ്വിരാജും മോഹൻലാൽ സാറുമൊക്കെ ശരീര ഭാരം കുറയ്ക്കുകയും കൂട്ടുകയും ചെയ്യാറില്ല? കഥാപാത്രങ്ങൾ വേണ്ടി... അതുപോലെയെയുള്ളൂ. എനിക്ക് ഭാര്യയില്ല... കുട്ടിയില്ല എന്നുള്ളതാണ് പലരുടേയും ഇപ്പോഴെത്ത വിഷമം. എന്റെ കാര്യം ഞാൻ നോക്കിക്കോളം' ബാല പറഞ്ഞു.

  ബാല-എലിസബത്ത് വേർപിരിയൽ പ്രശ്നങ്ങൾ ചർച്ചയാക്കപ്പെടുമ്പോഴും എലിസബത്ത് ഇത് വരെയും പ്രതികരണം നടത്തിയിട്ടില്ല. മാത്രമല്ല ഡാഡിയുടേയും മമ്മിയുടേയും വിവാഹ വാർ‌ഷിക ദിനത്തിന്റെ ആഘോഷത്തിൽ കൂടിയാണ് എലിസബത്ത്.

  സ്ട്രോങ്ങായി മുമ്പോട്ട് പോകാൻ ആ കുട്ടിയ്ക്ക് കഴിയട്ടെയെന്നും ആരാധകർ ആശംസിക്കുന്നു. ബാലയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം അമൃത ഇപ്പോൾ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ബാലയുടെ മകൾ അവന്തിക അമൃതയ്ക്കും കുടുംബത്തിനുമൊപ്പമാണ് കഴിയുന്നത്. ഷഫീക്കിന്റെ സന്തോഷമാണ് ഇനി പുറത്തിറങ്ങാനുള്ള ബാലയുടെ സിനിമ.

  Read more about: bala
  English summary
  Actor Bala Reacted To His Health And Family Related Gossips, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X