For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം കണ്ടപ്പോൾ ദേഷ്യം തോന്നി, മമ്മൂട്ടി പിഷാരടിയെ വിളിച്ചു; 'നാന് പൃഥിരാജ്' ട്രോളിനെക്കുറിച്ച് ബാല

  |

  മലയാളത്തിന് സുപരിചിതനാണ് നടൻ ബാല. തമിഴ്നാട്ടുകാരനായ ബാല വളരെ പെട്ടെന്നാണ് മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. കളഭം, പുതിയ മുഖം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷമായിരുന്നു ബാല ചെയ്തത്. സിനിമകളേക്കാൾ കൂടുതൽ സോഷ്യൽ മീഡിയ ട്രോളുകളിലൂടെയാണ് ബാല ഇപ്പോൾ ചർച്ചയാവുന്നത്.

  അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ഇതിന് തുടക്കം കുറിച്ചത്. ബാല നിർമ്മിച്ച ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവമായിരുന്നു ടിനി ടോം പങ്കുവെച്ചത്.

  പ്രതിഫലത്തിന്റെ കാര്യം പറയുമ്പാേൾ നാന്, അനൂപ് മേനോൻ, പൃഥിരാജ് എന്നിവരൊന്നിക്കുന്ന സിനിമയാണെന്ന് ബാല പറയുകയും നല്ല സിനിമയാവുമെന്ന് കരുതി പ്രതിഫലം വീണ്ടും കുറയ്ക്കുമെന്നും ഒടുവിൽ പ്രതിഫലമില്ലാതെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായെന്നുമാണ് ടിനി ടോം പറഞ്ഞത്.

  ഇതിനിടെ ഷോയിൽ ഒപ്പമുണ്ടായിരുന്ന രമേശ് പിഷാരടിയും അന്നത്തെ കഥയെ ഒന്ന് പൊലിപ്പിച്ചു. ഇതോടെ നാന് പൃഥിരാജ് അനൂപ് മേനോൻ, എന്താ ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്നീ ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി.

  Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

  ഈ ഡയലോ​ഗ് വെച്ച് നിരവധി ട്രോളുകളും റീലുകളും പുറത്തിറങ്ങി. ബാലയെന്ന് പറഞ്ഞാൽ നാന് പൃഥിരാജ് അനൂപ് മേനോൻ എന്ന ഡയലോ​ഗ് ഓർക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ബാല. ട്രോളുകൾ ആദ്യം കണ്ടപ്പോൾ ദേഷ്യം തോന്നിയെന്നും എന്നാൽ എല്ലാത്തിനെയും പോസിറ്റീവ് ആയാണ് എടുക്കുന്നതെന്നും ബാല പറഞ്ഞു.

  Also Read: ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍

  'മാനേജരാണ് ആദ്യം വീഡിയോ കാണിച്ചത്. കോമഡി പറയുമ്പോൾ കുറച്ച് മസാല കൂട്ടിയാലല്ലേ ആളുകൾക്ക് രസിക്കാൻ പറ്റുകയുള്ളൂ. ആദ്യം ദേഷ്യം വന്നു. രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ. സൂപ്പർ ഹിറ്റ് ആവുമെന്ന്,' ബാല പറഞ്ഞു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

  അതേസമയം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ തനിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് ടിനി ടോം ആ വീഡിയോയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഡബ്ബിം​ഗിന് വരില്ലെന്ന് പറഞ്ഞപ്പോൾ മുഴുവൻ പണവും തന്നെന്നും ബാല തന്റെ നല്ല സുഹൃത്താണെന്നും ടിനി ടോം പറഞ്ഞു.

  Also Read: 'വളരെ നാളുകൾക്ക് മുമ്പ് ചെയ്യേണ്ടതായിരുന്നു, ഇപ്പോൾ അവൻ വലുതായി'; മക്കളെ കുറിച്ച് അമ്പിളി ദേവി!

  തനിക്കിതൊന്നും വലിയ തമാശയായി തോന്നുന്നില്ലെന്ന് ബാല നേരത്തെയും പറഞ്ഞിരുന്നു. സംഭവം വൈറലായതോടെ വിഷയത്തിൽ പൃഥിരാജും പ്രതികരിച്ചിരുന്നു. ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ചിക്കൻ പോക്സ് പിടിപെട്ടത് കാരണം അഭിനയിക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു പൃഥിരാജ് പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ ബാലയുടെ അഭിമുഖങ്ങളും ഇടയ്ക്ക് ട്രോളുകൾ ആവാറുണ്ട്. ഇത്തരം ട്രോളുകൾക്കെതിരെ ബാല മുമ്പ് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

  Read more about: bala mammootty
  English summary
  Actor Bala Reacts To Tini Tom's Viral Video About Him; Shares Mammootty's Reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X