തൃഷയെപ്പോലെ അതീവ സുന്ദരി, കോകിലയെ കണ്ടതും അവളുടെ മുഖം മാറി; പ്രണയം പറയാനെത്തിയ പെൺകുട്ടിയെ കുറിച്ച് ബാല!

കേസും വിവാദങ്ങളും കോകിലയുമായുള്ള നാലാം വിവാഹവുമെല്ലാമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി നടൻ ബാലയാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ചർച്ച വിഷയം. അടുത്തി‍ടെ നടന്റെ മുൻ ഭാര്യ എലിസബത്തും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്ത് എത്തിയിരുന്നു. ബാലയ്ക്കൊപ്പം കഴിഞ്ഞ നാളുകളിൽ കൊടിയ പീഡനവും ഉപദ്രവും തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയത്.

പക്ഷെ ഇതുവരെയും നടന് എതിരെ ഒരു നിയമ നടപടിയും ഉണ്ടായിട്ടില്ല. എലിസബത്തുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് ഇപ്പോഴത്തെ ഭാര്യ കോകിലയെ ബാല വിവാഹം ചെയ്തത്. ഇരുവരും അടുത്തിടെ തങ്ങളുടെ വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. തന്റെ കണ്ണിൽ കോകിലയാണ് ഏറ്റവും സുന്ദരിയെന്ന് പറയുകയാണിപ്പോൾ ബാല.

Actor Bala

ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിന് ബാല‌ നൽകിയ പുതിയ അഭിമുഖം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. തന്നോട് പ്രണയം പറയാൻ അമേരിക്കയിൽ നിന്നും എത്തിയ പെൺകുട്ടിയെ കുറിച്ചും അഭിമുഖത്തിൽ നടൻ വെളിപ്പെടുത്തി. മൂന്ന് വയസ് മുതൽ കോകില എനിക്കൊപ്പം വളരുന്നുണ്ട്. എന്നിൽ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ​ഗുണം നാല് പേർക്ക് നല്ലത് ചെയ്യുന്നുവെന്നതാണ്.

എന്നാൽ എന്റെ ഭാര്യയായശേഷം പരോപകാരം ചെയ്തതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണുമ്പോൾ ഇത് ചെയ്യണം എന്ന് നിർബന്ധമുണ്ടോയെന്നാണ് കോകില എന്നോട് ചോദിക്കുന്നത്. കാരണം ഇന്ന് ഞാൻ സഹായിക്കുന്നവർ തന്നെ നാളെ വന്ന് എന്നെ കുത്തുന്നു. അടുത്തിടെ ഒരു കാൻസർ പേഷ്യന്റിനെ സഹായിക്കാൻ‌ പോയപ്പോൾ ഒരാൾ എന്റെ 25000 രൂപ പറ്റിച്ചു.

എന്റെ ഭാര്യ സിനിമ നടിയല്ല, ​ഗായികയല്ല, ഉയരമുള്ള പെൺകുട്ടിയല്ല, തടിയുണ്ട്... പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഭാര്യയാണ് ലോകത്തിൽ തന്നെ ഏറ്റവും സുന്ദരി. ഇത് ഞാൻ ജീവിച്ച് പഠിച്ച പാഠമാണ്. ഞാൻ മരണത്തിന്റെ വക്കിൽ നിന്നപ്പോഴും എനിക്ക് മാമനെ തന്നെ മതി എന്ന നിലപാടിൽ കോകില ഉറച്ച് നിന്നിരുന്നു. ഞാൻ പക്ഷെ അന്നൊന്നും ഭാര്യയായി കോകിലയെ സങ്കൽപ്പിച്ചിരുന്നില്ല. അമ്മയോട് ഞാൻ പറയുകയും ചെയ്തു.

എന്നാൽ അമ്മ ഒരുമിച്ച് ജീവിച്ച് നോക്കാനാണ് ഉപദേശിച്ചത്. ഞാൻ നിന്റെ അച്ഛനെ ഇഷ്ടപ്പെട്ടാണ് കല്യാണം കഴിച്ചതെന്ന് നീ കരുതിയോ? എന്നിട്ടും ഞാൻ മൂന്ന് പ്രസവിച്ചില്ലേയെന്നും അമ്മ ചോദിച്ചു. കോകിലയ്ക്കൊപ്പം താമസിച്ച് തുടങ്ങിയപ്പോഴാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്. പ്രണയം, കാമം, സൗഹൃദം, ഭാര്യ എന്നതെല്ലാം ഒരാളിൽ നിന്നും ലഭിക്കുമ്പോൾ വീട് സ്വർ​ഗമാകും.

Actor Bala

ഞങ്ങൾ ഹണിമൂൺ ഇതുവരെ പോയിട്ടില്ലെന്നും ബാല പറഞ്ഞു. എന്നെ പ്രപ്പോസ് ചെയ്യാൻ അമേരിക്കയിൽ നിന്നും ഒരു പെൺകുട്ടി വന്നിരുന്നു. കാണാൻ നടി തൃഷയെപ്പോലെയിരിക്കും. അതീവ സുന്ദരിയായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന് ബാല ചേട്ടായെന്ന് വിളിച്ച് പ്രപ്പോസ് ചെയ്യാൻ‌ തുടങ്ങിയതും ഞാൻ ചിരിക്കാൻ തുടങ്ങി. അവിടേക്ക് ഉടൻ കോകില വന്നു.

റൂമിലായിരുന്നു കോകില. എന്റെ മാമന്റെ മകളാണെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി എനിക്കൊപ്പമാണ് താമസമൊന്നും ഞാൻ പരിചയപ്പെടുത്തി പറഞ്ഞു. അതോടെ ആ പെൺകുട്ടിയുടെ മുഖം മാറി. എന്തെങ്കിലും ചാൻസുണ്ടോയെന്ന് എന്നെ ഒറ്റയ്ക്ക് വിളിച്ച് ആ പെൺകുട്ടി ചോദിച്ചിരുന്നു എന്നും ബാല പറയുന്നു. ബാലയെ കുറിച്ച് പറയുമ്പോൾ കോകിലയ്ക്കും നൂറ് നാവാണ്.

പരിചയമില്ലത്തവരോട് പോലും അളവില്ലാത്ത സ്നേഹം ബാല മാമ കാണിക്കാറുണ്ട്. എന്നിൽ‌ നിന്നും മാമ ഒന്നും ഒളിപ്പിക്കാറില്ല. എന്ത് ചെയ്യുന്നതിന് മുമ്പും എന്നോട് പറയുമെന്നാണ് ബാലയെ കുറിച്ച് സംസാരിക്കവെ കോകില പറഞ്ഞത്.

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X