'പ്ലാൻ ചെയ്ത് തോറ്റ് പോയി, മകളെ എന്നിൽ നിന്നും പറിച്ചെടുത്തു, ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും'; ബാല

വല്ലപ്പോഴും മാത്രം സിനിമകൾ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ബാല. കുറച്ച് വർഷങ്ങളായി തുടരെ തുടരെ ബാല സിനിമകൾ ചെയ്യാറില്ല. മാത്രമല്ല ഹീറോയായി വന്ന താരം ഇപ്പോൾ നായകൻ റോളിലേക്ക് ശ്രദ്ധ കൊടുക്കാതെ തനിക്ക് പെർഫോം ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് ചെയ്യുന്നത്.

സിനിമകളിൽ നിരന്തരം അഭിനയിക്കുന്നില്ലെങ്കിലും ബാല അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ വഴിയും പ്രേക്ഷകർക്കിടയിൽ സജീവമാണ്.

തന്റെ എല്ലാ വിശേഷങ്ങളും ബാല ആദ്യം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. ഇടയ്ക്ക് താരം ചില വിവാ​ദങ്ങളിലും പെട്ടിരുന്നു. ഏത് വിഷയമായാലും പ്രതികരിക്കാൻ മടിയില്ലാത്ത നടൻ കൂടിയാണ് ബാല. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.

ചിത്രത്തിൽ ഉണ്ണി മുകുന്ദനായിരുന്നു നായകൻ. സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചാണ് ബാല വിവാദമുണ്ടാക്കിയത്.

പ്ലാൻ ചെയ്ത് പ്ലാൻ ചെയ്ത് തോറ്റ് പോയി

ബാലയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ താൻ സിനിമകൾ ചെയ്യുന്നതിന് ​ഗ്യാപ്പ് വരുന്നതിനെ കുറിച്ചും ഫാമിലി ഇഷ്യൂസ് കാരണം അഭിനയിക്കാനുള്ള മാനസീകാവസ്ഥ ഇല്ലാതായതിനെ കുറിച്ചും ബാല പ്രതികരിച്ചിരിക്കുകയാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ.

'ഫാമിലി ലൈഫ് കുറച്ച് ഡിസ്ടർബെൻസായി. അതിന് ശേഷം മലയാളത്തിൽ ഹിറ്റായ നിരവധി സിനിമകൾ ഞാൻ വേണ്ടായെന്ന് വെച്ചു. മാനസീകമായി എനിക്ക് അഭിനയിക്കാൻ പറ്റിയിരുന്നില്ല അതായിരുന്നു കാരണം.'

മകളെ എന്നിൽ നിന്നും പറിച്ചെടുത്തു

'എന്റെ മകളെ എന്റെ കൈയ്യിൽ നിന്നും പറിച്ചെടുത്ത് കൊണ്ടുപോയി. കാണാൻ പോലും എനിക്ക് അവസരം കിട്ടിയിട്ടില്ല. ദൈവം നോക്കിക്കോളും. സംസ്കൃതത്തിൽ‌ പടം ചെയ്തു. ലൂസിഫർ, പുലിമുരുകൻ, എ‌ന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എല്ലാം ഹിറ്റല്ലേ.'

'നമുക്കുള്ള ഫാൻസ് എന്നും നമുക്കാണ്. രണ്ട് വർഷം അഭിനയിക്കാതിരുന്നാൽ തന്നെ ആളുകൾ മറന്ന് പോകും. നിങ്ങളുടെ പേര് എന്താണെന്ന് വരെ ചോദിക്കും. ഫാൻസ് കാരണമാണ് ഞാൻ പിടിച്ച് നിൽക്കുന്നത്.'

ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും

'എന്റെ ഫേസ്ബുക്ക് എടുത്ത് നോക്ക് എത്ര മില്യൺസുണ്ടെന്ന്. ഇരുപത് സ്ക്രിപ്റ്റിന് മുകളിൽ എന്റെ അടുത്ത് വന്നു. നിർമാതാക്കളേയും കിട്ടിയിരുന്നു. പക്ഷെ ഞാൻ തൃപ്തല്ലാത്തത് കൊണ്ട് ചെയ്തില്ല. ഇനി ഞാൻ ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും.'

'ഞാൻ വെയിറ്റ് ചെയ്ത് ചെയ്താലും എന്നെ സ്നേഹിക്കുന്ന ആളുകൾ സിനിമ വന്ന് കാണും. ട്രോളന്മാരെ എനിക്ക് ഇഷ്ടമാണ്. മനസ് സങ്കടപ്പെട്ടിരിക്കുമ്പോൾ എന്റെ തന്നെ ട്രോളുകൾ എടുത്ത് കാണും. ഫാമിലിയെ അറ്റാക്ക് ചെയ്തില്ലെങ്കിൽ എനിക്ക് കുഴപ്പമില്ല.'

ഇപ്പോൾ ഒരു ഒഴുക്കിന് പോകുന്നു

'ഫ്യൂച്ചർ പ്ലാൻ ഒന്നും ഇല്ല. പ്ലാൻ ചെയ്ത് പ്ലാൻ ചെയ്ത് തോറ്റ് പോയി. ഇപ്പോൾ ഒരു ഒഴുക്കിന് പോകുന്നു. എന്നെപോലെ പ്ലാൻ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ല. കൊറോണ സമയത്ത് ലാലേട്ടൻ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു.'

'കമൽഹാസനൊപ്പം സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്' ബാല പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു ബാലയുടെ രണ്ടാം വിവാഹം. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. ബാലയുടെ ആദ്യ ഭാര്യ ​ഗായിക അമൃതയായിരുന്നു.

അമൃതയ്ക്കൊപ്പമാണ് മകൾ താമസിക്കുന്നത്

ആ ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. പണ്ട് ബാലയെ കാണാൻ മകൾ ഇടയ്ക്ക് വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ മകളെ കാണാൻ പോലും സാധിക്കുന്നില്ലെന്നാണ് ബാല പറയുന്നത്.

അമൃതയ്ക്കൊപ്പമാണ് മകൾ താമസിക്കുന്നത്. അമൃത ഇപ്പോൾ സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X