ആ നടിമാർ കുടുംബത്തിൽ കലഹമുണ്ടാക്കും, വിവാഹിതനായിരുന്നപ്പോൾ അവരുടെ മെസേജ് ഞാനും കണ്ടു; ബാല

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രം​ഗത്ത് വൻ ചർച്ചകളാണ് നടക്കുന്നത്. സിനിമാ ലോകത്തെ പല രഹസ്യങ്ങളും മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കാസ്റ്റിം​ഗ് കൗച്ച്, അനധികൃത വിലക്കുകൾ, പവർ ​ഗ്രൂപ്പ് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പതിനഞ്ചം​ഗ സംഘം മലയാള സിനിമയിലെ പ്രബലരാണെന്നും ഇവർ സിനിമാ മേഖലയെ നിയന്ത്രിക്കുന്നെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടൻ ബാല. മലയാള സിനിമയിൽ ഒരു കൂട്ടം നടിമാരുടെ ​ഗ്രൂപ്പ് ഉണ്ടായിരുന്നെന്ന് ബാല പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. പവർ​ഗ്രൂപ്പ് എന്ന് പറയുന്നുണ്ടല്ലോ. ഇൻഡസ്ട്രിയിൽ വേറൊരു ന്യൂസ് ഉണ്ട്. ഞാൻ കുറച്ച് കണ്ടിട്ടുണ്ട്. അഞ്ചാറ് നടിമാർ നല്ല കുടുംബമുണ്ടെങ്കിൽ അതിൽ പോയി കലഹമുണ്ടാക്കും. ഇത് എല്ലാവർക്കും അറിയുന്ന പേരുകളാണ്.

Actor Bala

വർഷങ്ങളായി ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോയെന്ന് എനിക്കറിയില്ല. കാരണം ഇപ്പോൾ എനിക്ക് കുടുംബമില്ല. അവർ ഭയങ്കര ഫ്രണ്ട്സാവും. പതുക്കെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങും. ഭർത്താവ് മണ്ടനാണെങ്കിൽ ഭർത്താവിനെ പിടിക്കും. ഭാര്യ മണ്ടിയാണെങ്കിൽ അവരെ പിടിക്കും. അവരുടെ കുടംബത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് പറഞ്ഞ് കൊടുക്കും. അവർ പിരിയും.

വേറെ നടൻമാരുടെ ചോദിച്ച് നോക്ക്. ഞാനായത് കൊണ്ട് ധൈര്യമായി പറഞ്ഞതാണ്. ഞാൻ നേരിട്ട് മെസേജ് കണ്ടു. രണ്ട് വരികളല്ല. ഇതെന്താ ലൗവർ ആണോ അയച്ചതെന്ന് ഞാൻ ചോദിച്ചു. ആ നടിയാണ് അയച്ചതെന്ന് പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയാെക്കെ ആളുകളുണ്ടെന്ന് ഞാൻ അറിയുന്നത്. ദയവ് ചെയ്ത് ഇവരെ കുടുംബത്തിൽ അടുപ്പിക്കരുതെന്ന് തനിക്ക് ഉപദേശം ലഭിച്ചെന്നും ബാല വ്യക്തമാക്കി. സത്യം പുറത്ത് വരികയാണെങ്കിൽ എല്ലാ സത്യവും പുറത്ത് വരണമെന്ന് ബാല വ്യക്തമാക്കി.

Actor Bala

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ബാല പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് നടൻ പ്രതികരിക്കുകയുണ്ടായി. ന്യായം എവിടെയാണോ ആ പക്ഷത്താണ് ഞാൻ. സ്ത്രീകളുടെ ഭാ​ഗത്താണ് ന്യായമെങ്കിൽ അവരുടെ കൂടെ ഞാനുണ്ടാകും. അത് പോലെ പുരുഷനെ പെണ്ണ് അപമാനിച്ചാലും ശിക്ഷ കിട്ടണം. ഒരാളുടെ വളർച്ചയെ മറ്റൊരാൾക്ക് തടയാനാകില്ല. അവസരം ഇല്ലാതാക്കാൻ പവർ ​ഗ്രൂപ്പ് വേണമെന്നില്ല.

ഒരു നടൻ വിചാരിച്ചാൽ മതി. ഇഷ്ടപ്പെടാത്ത നടനെ തന്റെ സിനിമയിൽ വേണ്ടെന്ന് പറയാം. അവസാന നിമിഷം പുറത്താക്കും. പക്ഷെ ലൈം​ഗിക അതിക്രമം നടന്നിട്ടുണ്ടെങ്കിൽ കേസ് എടുത്ത് ശിക്ഷ കൊടുക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് മീഡിയക്ക് ചർച്ച ചെയ്യാനുള്ള വിഷയം മാത്രമാകരുതെന്നും ബാല വ്യക്തമാക്കി. ബാലയെ പോലെ നിരവധി പേർ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരെ നടിമാർ ആരോപണവുമായി രം​ഗത്ത് വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X