'അനു​ഗ്രഹിക്കപ്പെട്ടു, ആദ്യമായി സന്തോഷവതിയായ ഭാര്യയെ ബാലയ്ക്കൊപ്പം കണ്ടു'; കോകില വന്നശേഷം നടനെന്നും ആഘോഷം!

കൈവിട്ട് പോയിയെന്ന് കരുതിയ ജീവിതമാണ് ബാലയ്ക്ക് ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നിമിഷം മുതൽ ബാലയുടേത് ഒരു രണ്ടാം ജന്മമാണ്. താരവും അത് പലപ്പോഴും സമ്മതിക്കാറുണ്ട്. ആരോ​ഗ്യം തിരികെ പിടിച്ച ബാല അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. മാമന്റെ മകളായ കോകിലയെ എറണാകുളത്തെ പ്രശസ്തമായ ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ടി ബാല ഭാര്യയായി സ്വീകരിച്ചത്.

നടന്റെ നാലാം വിവാഹമായിരുന്നു കോകിലയുമായി നടന്നതെന്ന് പറയപ്പെടുന്നു. കാരണം അമൃത സുരേഷിനെ വിവാഹം ചെയ്യും മുമ്പ് ബാല ഒരു കന്നഡക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ടത്രെ. അത് അമൃത അറിഞ്ഞത് ബാലയുമായുള്ള വിവാഹം നിശ്ചയിച്ചശേഷമാണ്. കുടുംബാം​ഗങ്ങൾ അടക്കം പലരും ബാലയുമായുള്ള വിവാഹത്തിൽ നിന്നും അമൃതയെ പിൻതിരിപ്പിക്കാനും ശ്രമിച്ചിരുന്നു.

Actor Bala kokila

എന്നാൽ ബാലയോടുള്ള പ്രണയം കാരണം അമൃത വിവാഹം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അമൃതയിൽ മകൾ പിറന്നശേഷമാണ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞത്. ശേഷം പത്ത് വർഷത്തോളം ബാലയുടേത് ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. പിന്നീട് ‍‍ഡോക്ടർ എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് വന്നു.

ഇരുവരും ആഘോഷപൂർവം വിവാഹം ചെയ്തവരാണെങ്കിലും അത് ഔദ്യോ​ഗിക രേഖകളിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. എലിസബത്ത് ഒരു വർഷം മുമ്പാണ് ബാലയുടെ ജീവിതത്തിൽ നിന്നും പോയത്. ശേഷമാണ് കോകിലയുമായി ബാല പ്രണയത്തിലാകുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. കോകിലയ്ക്ക് ചെറുപ്പം മുതൽ ബാലയെ ഇഷ്ടമായിരുന്നു.

അത് തിരിച്ചറിഞ്ഞപ്പോഴാണ് കോകിലയെ ബാല ജീവിതത്തിലേക്ക് കൂട്ടിയത്. കുടുംബത്തിൽ നിന്നുള്ള കുട്ടിയാണെന്നതിനാൽ കോകിലയോട് അതിന്റേതായ സ്നേഹവും അടുപ്പവും ബാലയ്ക്കുണ്ട്. ഒരു വർഷമായി ബാലയ്ക്കൊപ്പം കോകില കൊച്ചിയിലാണ് താമസം. വിവാഹം നടന്നത് അടുത്തിടെയാണെന്ന് മാത്രം. കോകില വന്നശേഷം തന്റെ ആരോ​ഗ്യവും മനസിന്റെ സന്തോഷവും മെച്ചപ്പെട്ടുവെന്നും ബാല പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബാല സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബ്ലെസ്ഡ് എന്ന തലക്കെട്ടിൽ കോകിലയെ മെൻഷൻ ചെയ്ത് ബാല പങ്കുവെച്ച വീഡിയോയിൽ കൂട്ടുകാർക്കും ഭാര്യയ്ക്കുമൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിടുന്ന ബാലയാണുള്ളത്. പക്ഷെ എന്തിനായിരുന്നു ഈ കേക്ക് മുറിച്ച് ആഘോഷമെന്ന് ബാല വ്യക്തമാക്കിയിട്ടില്ല.

Actor Bala kokila

എന്തായാലും ബാലയുടെ പിറന്നാൾ അല്ല. അതുകൊണ്ട് തന്നെ എന്ത് വിശേഷമാണെന്ന് ആരാധകർ ബാലയോട് കമന്റിലൂടെ ചോ​ദിക്കുന്നുണ്ട്. കോകില വന്നശേഷം എല്ലാ ദിവസവും ബാലയ്ക്ക് ആ​ഘോഷമാണ്. അടുത്തിടെ വിവാ​ഹശേഷമുള്ള ആ​ദ്യ ദീപാവലി ഇരുവരും ബാലയുടെ അമ്മയ്ക്കൊപ്പം തമിഴ്നാട്ടിൽ ആഘോഷിച്ചിരുന്നു.

ബാലയുടെ പുതിയ വീഡിയോ കോകിലയും ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ഇത്തവണയും വിമർശിച്ചും പരി​ഹസിച്ചും അനനുകൂലിച്ചുമെല്ലാം കമന്റുകൾ വന്നിട്ടുണ്ട്.

വളരെ കുറച്ച് ദിവസം മാത്രം കാണാറുള്ള.... മനോഹരമായ കാഴ്ച്ച, ഇതൊക്കെ കുറേ കണ്ടിട്ടുണ്ട്, എലിസബത്തിനെ ഓർമ്മ വരുന്നു എന്നിങ്ങനെ എല്ലാമാണ് വിമർശിച്ച് വന്ന കമന്റുകൾ. രണ്ടുപേരെയും ദൈവം അനു​ഗ്രഹിക്കട്ടേ..., ഇപ്പോഴാണ് നിങ്ങളോടൊപ്പം സന്തോഷമായി ചിരിച്ച മുഖത്തോടെ നിൽക്കുന്ന ഒരു ഭാര്യയെ കാണുന്നത്.

കോകിലയെ കാണാനും നല്ല ഐശ്വര്യമുണ്ട്. ഇതുപോലെ എന്നും സന്തോഷമായി മുന്നോട്ട് പോകൂ എന്നിങ്ങനെയാണ് ഇരുവർക്കും നല്ല ജീവിതം ആശംസിച്ച് വന്ന കമന്റുകൾ.

ബെർത്ത് ഡെ ആഘോഷമല്ലാത്ത സ്ഥിതിക്ക് കുഞ്ഞ് വരാൻ പോകുന്നുവെന്നുള്ള സൂചന കിട്ടിയതിന്റെ സന്തോഷമാണോയെന്നും ആ​രാധകർ ചോദിക്കുന്നുണ്ട്. ബാല ഒന്നിനോടും പ്രതികരിച്ചിട്ടില്ല. ഭാര്യയും കുഞ്ഞുമായി നല്ല കുടുംബജീവിതം ആ​ഗ്രഹിക്കുന്നത് കൊണ്ടാണ് വീണ്ടും വിവാ​ഹിതനാകാൻ തന്നെ തീരുമാനിച്ചതെന്ന് അടുത്തിടെ ബാല പറഞ്ഞിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X