For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഇതെന്നെ ഓർമിപ്പിക്കുന്നു'; വീഡിയോയുമായി അമൃത സുരേഷ്!

  |

  ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലേക്ക് എത്തി പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച ആളാണ് അമൃത സുരേഷ്. നിരവധി ഗാനങ്ങൾ പാടി സോഷ്യൽമീഡിയയിലുൾപ്പെടെ ഏറെ ആരാധകരെ സ്വന്തമാക്കിയ അമൃത അടുത്തിടെയാണ് ആദ്യമായി സംഗീത സംവിധാനത്തിൽ ഹരിശ്രീ കുറിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അമൃതയുടേയും അഭിരാമിയുടേയും സ്വന്തം മ്യൂസിക്കൽ ബാൻഡായ അമൃതംഗമയ വഴി മധുർമ എന്ന വീഡിയോ ഗാനം പുറത്തിറക്കിയിരുന്നു ഇരുവരും. നീണ്ടകാലമായുള്ള ഇരുവരുടേയും സ്വപ്നമായിരുന്നു ആ ആൽബം.

  Also Read: 'സിനിമ കിട്ടിയില്ലെങ്കിൽ ചായ കട തുടങ്ങും'; സുശാന്ത് സിങിന്റെ പ്ലാൻ ബി ഇതായിരുന്നു, വൈറലായി വീഡിയോ!

  തന്റെ പക്വതയില്ലാത്ത തീരുമാനമായിരുന്നു എടുത്ത് ചാടിയുള്ള വിവാഹമെന്ന് പലപ്പോഴും അമൃത പറഞ്ഞിരുന്നു. ബാലയുമായുള്ള അമൃതയുടെ വിവാഹം പ്രണയമായിരുന്നു. ഇരുവർക്കും അവന്തിക എന്നൊരു മകളുണ്ട്. ബാലയിൽ നിന്നും വിവാഹമോചിതയായ ശേഷം മകൾ അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. ബാല അടുത്തിടെ വീണ്ടും വിവാഹിതനായിരുന്നു. വിവാഹമോചനം സംഭവിച്ചുവെന്നതിന്റെ പേരിൽ തളർന്നിരിക്കുകയല്ല അമൃത ചെയ്തത്. എല്ലാ കാര്യത്തിലും കൂടുതൽ ശക്തയായി പിന്നണി ​ഗാനരം​ഗത്തേക്ക് അടക്കം ശക്തമായി തിരിച്ചുവന്നു. പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്.

  Also Read: 'തോളിൽ കൈയ്യിട്ടിട്ട് പറഞ്ഞു, അളിയാ... നമുക്ക് പൊളിക്കാടാ'; പ്രണവിനെ പരിചയപ്പെട്ടതിനെ കുറിച്ച് അശ്വത് ലാൽ

  നേരത്തെ ചില ചിത്രങ്ങളിൽ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമായത്. കരിയർ കെട്ടിപ്പടുത്ത് തുടങ്ങിയ അമൃത നിരവധി ആൽബങ്ങളിലൂടെയും ശ്രദ്ധനേടി. വിവാഹ മോചനത്തിന് ശേഷമുള്ള തൻറെ കാൽവെയ്പ്പുകളെ കുറിച്ച് ഒരു യൂട്യൂബ് ചാനൽ പ്രോഗ്രാമിൽ അമൃത നടത്തിയ തുറന്നുപറച്ചിൽ ചലച്ചിത്ര മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. കരുത്തുറ്റ തൻറെ പോരാട്ടത്തിൽ കൂടെ നിന്നവർ എന്ന് പരിചയപ്പെടുത്തി,അമൃത തന്നെയാണ് സഹോദരി അഭിരാമി സുരേഷിനെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇതിൻറെ തുടർച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കൽ ബാൻഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സ്ഥാനം പിടിക്കാൻ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

  സോഷ്യൽ മീഡിയയിലും സജീവമായ അമൃത ഇപ്പോൾ ജീവിക്കുന്നത് മകളുടെ സന്തോഷത്തിന് വേണ്ടിയാണ്. മകൾക്ക് ചുറ്റുമാണ് അമൃതയുടെ ലോകവും. പാപ്പുവെന്നാണ് മകളെ അമൃതയും വീട്ടുകാരും ഓമനിച്ച് വിളിക്കുന്നത്. ലൈഫ് എന്ന് പറയുന്നത് വലിയ അവസരമാണെന്നും ശരിയായ രീതിയിൽ ഉപയോഗിക്കുക എന്നും പലപ്പോഴും അമൃത സോഷ്യൽമീഡിയ വഴി തന്റെ ആരാധകരോട് പറയാറുണ്ട്. അടുത്തിടെയാണ് അമൃത സ്വന്തമായി ഒരു വീട് വാങ്ങിയത്. വീട് വാങ്ങിയതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി അമ‍ൃത പങ്കുവെച്ചിരുന്നു. ഇപ്പോൾ അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. കാലിൽ ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ പങ്കിട്ട് അമൃത സുരേഷ് കുറിച്ച വാക്കുകളും വൈറലായി.

  Recommended Video

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  വലതുകാലിലാണ് അമൃതയുടെ പുതിയ ടാറ്റൂ. ഫീനിക്സ് പക്ഷിയെ ഓർമിപ്പിക്കും വിധത്തിലുള്ള ഡിസൈനാണ് അമൃത പച്ചകുത്തിയത്. ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോ പങ്കിട്ട് ഗായിക കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. 'ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുക. ഞാൻ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓർമിപ്പിക്കുന്നു. എപ്പോഴും എന്റെ ജീവിത യാത്രയിൽ ഫീനിക്സ് എന്നെ പിന്തുടരുകയാണ്. അന്ധകാരത്തിൽ നിന്നും സകല തിന്മകളിൽ നിന്നും അതെന്നെ സംരക്ഷിക്കുന്നു' എന്നാണ് അമൃത സുരേഷ് കുറിച്ചത്. അമൃത സുരേഷിന്റെ ടാറ്റൂ സ്പെഷൽ വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. സുഹൃത്തുക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്. അമൃതയെ പുതിയ രീതിയിൽ രൂപാന്തരപ്പെടുത്തിയതിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയ്ക്കും ഉണ്ടെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്.

  Read more about: amrutha suresh
  English summary
  Actor Bala's Ex-Wife Amrutha Suresh Revealed The Meaning Of Her New Tattoo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X