For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും, പ്രതിഷേധവുമായി ബാല

  |

  കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്‍ ബാലയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ബാലയുടെ തമിഴ് കലര്‍ന്ന സംസാരം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ വലിയ തമാശയായി മാറി. ഇതിനിടയിലാണ് നടന്മാരായ ടിനി ടോമും രമേഷ് പിഷാരടിയും ബാലയുടെ സംഭാഷണത്തില്‍ ട്രോളുമായി എത്തുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ വച്ചാണ് ഇരുവരും തമാശ നിറഞ്ഞ ഡയലോഗ് പറഞ്ഞത്. ഇത് വൈറലാവുകയും ചെയ്തു.

  ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ ബാല. ടിനി ടോമിനോടും രമേഷ് പിഷാരടിയോടും തനിക്ക് തോന്നിയ ദേഷ്യത്തെ കുറിച്ചും ബാല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്താപ്പൂക്കളം എന്ന പരിപാടിയില്‍ അവതാരകനായി ടിനി എത്തിയപ്പോള്‍ ബാല അതിഥിയായിട്ടാണ് വന്നത്.

  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത് ബാലയുടെ ഡയലോഗുകളാണ്. അതിന് കാരണക്കാരന്‍ ഞാനാണ്. അതില്‍ മാപ്പ് പറഞ്ഞ് കൊണ്ടാണ് ടിനി ടോം ബാലയോട് സംസാരിക്കുന്നത്. ബാലയോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് ആളുകള്‍ അത് ഏറ്റെടുത്തത്. മാങ്ങയുള്ള മാവിലേ എറിയൂ എന്നും ബാലയെ പോലെ സൈബര്‍ ബുള്ളിങ് നേരിടുന്ന ആളാണ് ഞാനും എന്നുമൊക്കെ ടിനി പറഞ്ഞിരുന്നു.

  Also Read: നീയൊക്കെ എന്ത് തേങ്ങ ചെയ്താലും എനിക്ക് പ്രശ്നമില്ല, എൻ്റെ പേര് പറയാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് റോബിൻ

  എനിക്ക് അത്ര സന്തോഷമൊന്നുമില്ല. ശരിക്കും നിങ്ങളെ നേരിട്ട് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് ബാല പറയുമ്പോള്‍ അതുകൊണ്ടാണ് ഞാന്‍ ചാനലില്‍ കൂടി നേരിട്ടെത്തിയതെന്ന് ടിനി പറയുന്നു. 'എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്‌മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നെന്ന്' ബാല പറയുന്നു.

  Also Read: വിവാഹിതനുമായുള്ള ബന്ധം വിഷാദ രോ​ഗിയാക്കി; തുറന്നു പറഞ്ഞ ആൻഡ്രിയ ജെർമിയ

  'ടിനിയേക്കാള്‍ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ലെന്ന്', ബാല പറഞ്ഞു.

  Also Read: മഷുവിന്റെ വീട്ടിലേക്ക്, ഈ സമയത്ത് ദൂരെ യാത്രകളും പുറത്ത് നിന്നുമുള്ള ഫുഡും ഒഴിവാക്കി കൂടെയെന്ന് ആരാധകർ

  ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ലെന്ന് തന്നെ ബാല പറയുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയതെന്ന് പറഞ്ഞ് അദ്ദേഹം ഇത് ഞാനുമായി ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവിടെ ഇരുന്നു കാണുമ്പോള്‍ ചിലപ്പോള്‍ മനസിലാകില്ല. സത്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്.

  ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് തിരിച്ചുകിട്ടാന്‍ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ലൈം ടീ എന്നായിരിക്കും. അതിനെക്കാളും നല്ലത് ഞാന്‍ ചെന്നൈയിലായിരിക്കുന്നതാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദി. ഞാന്‍ അടുത്ത കൊല്ലം ടിനി ചെയ്തത് പോലെ പോലെ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കുമെന്നും' ബാല പറയുന്നു.

  Read more about: bala tini tom
  English summary
  Actor Bala's Reaction Against Tiny Tom On His Latest Troll Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X