ഞാന്‍ അങ്ങനൊരു ഡോക്ടറല്ല; തന്റെ പേരില്‍ വന്ന തെറ്റായ പ്രചരണം ചൂണ്ടി കാണിച്ച് ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത്
നടന്‍ ബാലയുടെ രണ്ടാം വിവാഹവും തകര്‍ന്നു, ഭാര്യ എലിസബത്തുമായി അദ്ദേഹം വേര്‍പിരിഞ്ഞു എന്നൊക്കെയുള്ള തരത്തില്‍ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. ഡോക്ടറായ എലിസബത്തിനെ കഴിഞ്ഞ വര്‍ഷമാണ് ബാല വിവാഹം കഴിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ബന്ധം അവസാനിച്ചോ എന്നത് ആരാധകരെയും ആശയക്കുഴപ്പത്തിലാക്കി.
ഇതിനിടയിലാണ് എലിസബത്തിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. തന്റെ ഭാര്യ ഒരു ഡോക്ടറാണെന്നും അവള്‍ നല്ല രീതിയില്‍ ജോലി എടുക്കുകയാണെന്നും ബാല അടുത്തിടെയും പറഞ്ഞിരുന്നു. എന്ത് ഡോക്ടറാണെന്ന് പറഞ്ഞില്ലെങ്കിലും എലിസബത്ത് ഒരു സൈക്കാട്രിസ്റ്റാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

തന്റെ പ്രൊഫഷനെ പറ്റി വന്ന വാര്‍ത്ത ശരിയല്ലെന്ന് പറഞ്ഞാണ് എലിസബത്തിപ്പോള്‍ എത്തിയിരിക്കുന്നത്. യൂട്യൂബിലൂടെയാണ് തന്നെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം വിശദീകരണം നല്‍കി കൊണ്ട് എലിസബത്ത് എത്തിയത്. വീഡിയോയില്‍ വ്യക്തി ജീവിതത്തെ കുറിച്ചും പ്രൊഫഷനെ കുറിച്ചുമൊക്കെ എലിസബത്ത് സംസാരിച്ചിരുന്നു. വിശദമായി വായിക്കാം...

'എന്നെ കുറിച്ച് പല വാര്‍ത്തകളും വരുന്നുണ്ട്. പേഴ്‌സണല്‍ ജീവിതത്തെ കുറിച്ചും അല്ലാത്തതുമായിട്ടുള്ള വാര്‍ത്തകളാണ് അതൊക്കെ. പേഴ്‌സണല്‍ ജീവിതത്തെ കുറിച്ചൊന്നും ഞാനിപ്പോള്‍ സംസാരിക്കുന്നില്ല. രണ്ടാമത്തെ കാര്യം എന്നെ ബാധിക്കുന്നതാണ്. എന്റെ പ്രൊഫഷനെ പറ്റിയാണ് ആ പ്രചരിക്കുന്നതില്‍ പറയുന്നത്. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ ചില അസുഖങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കാറുണ്ട്. അത് വച്ചാണ് ചിലര്‍ ഭാവനയിലുള്ള കാര്യങ്ങള്‍ പറയുന്നത്. അതൊന്നും ഇനി വേണ്ടെന്നാണ്', എലിസബത്ത് പറയുന്നത്.

ഞാന്‍ സൈക്കാട്രിക് ഡോക്ടറാണ്, സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക് ചെയ്യുന്ന ഡോക്ടറാണ് എന്നൊക്കെയുള്ള തരത്തിലാണ് ചില വാര്‍ത്തയില്‍ പറഞ്ഞത്. ഒരിക്കലുമില്ല, ഞാന്‍ എംബിബിഎസ് മാത്രമേ കംപ്ലീറ്റ് ചെയ്തിട്ടുള്ളു. എനിക്ക് പിജി ഇല്ല. പിജി എന്‍ട്രന്‍സിനായി തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണമെന്നുണ്ട്. മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ ഡോക്ടറായായിച്ചാണ്ണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നതെന്ന് എലിസബത്ത് വ്യക്തമാക്കുന്നു.

മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് പറഞ്ഞത് മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് തെറ്റി കേട്ടതാവാം. എന്തായാലും അത് ശരിയല്ലെന്നാണ് എലിസബത്ത് പറയുന്നത്. തന്റെ ഡോക്ടര്‍ പദവിയെ കുറിച്ചും പഠനത്തെ കുറിച്ചുമൊക്കെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടിരുന്നു. അതൊക്കെ എല്ലാവരും തിരുത്തണം. ഞാനൊരു എംബിബിഎസ് ഡോക്ടര്‍ മാത്രമാണെന്നും താരപത്‌നി വ്യക്തമാക്കി. അതിനൊപ്പം പിസിഒഡി എന്ന അസുഖത്തെ കുറിച്ചുള്ള കാര്യങ്ങളാണ് എലിസബത്ത് യൂട്യൂബ് വീഡിയോയിലൂടെ പറയുന്നത്.

വേറൊരു കാര്യം കൂടി ഞാന്‍ പറയണമെന്ന് വിചാരിച്ചിരുന്നു. പിന്നെ വേണ്ടെന്ന് വെച്ചു. എല്ലാവരും ഹാപ്പിയായി ഇരിക്കണം. ഓരോരുത്തരും ഹാപ്പിയാവണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. വേറെ ആര്‍ക്കും മറ്റൊരാള്‍ സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കില്ല. ഡിപ്രഷന്‍ അടിച്ചിരിക്കുന്ന ആളുകള്‍ക്കുള്ള സന്ദേശമായിരുന്നു എലിസബത്ത് പറഞ്ഞത്. ഇതിനെ കുറിച്ച് മറ്റൊരു വീഡിയോയിലൂടെ താന്‍ പറയാമെന്നും പറഞ്ഞ് താരം വീഡിയോ അവസാനിപ്പിക്കുന്നു.


Click it and Unblock the Notifications