For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളരെ സന്തോഷമുള്ള കാര്യം സംഭവിച്ചു; വീഡിയോ സഹിതം സന്തോഷ വാര്‍ത്ത പുറത്ത് വിട്ട് ബാലയുടെ ഭാര്യ എലിസബത്ത്

  |

  നടന്‍ ബാലയുടെ രണ്ടാമത്തെ ദാമ്പത്യ ജീവിതം വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. വിവാഹം വലിയ ആഘോഷമാക്കിയത് പോലെ വിവാഹമോചന വാര്‍ത്തകളും വ്യാപകമായി പ്രചരിക്കപ്പെട്ടു. നടന്റെ വാക്കുകളില്‍ നിന്ന് വന്ന സൂചനകള്‍ ഏറ്റുപിടിച്ചാണ് വിവാഹമോചന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായത്. ഒടുവില്‍ ബാല തന്നെ പ്രതികരിക്കുകയും ചെയ്തു.

  അതേ സമയം താനും തന്റെ ഭര്‍ത്താവും തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടന്ന നിലപാടിലാണ് ബാലയുടെ ഭാര്യ എലിസബത്തുള്ളത്. ഒരു ഡോക്ടര്‍ കൂടിയായ എലിസബത്ത് യൂട്യൂബ് ചാനലില്‍ സജീവമാണ്. ഏറ്റവും പുതിയതായി തന്റെ ജീവിതത്തിലുണ്ടായ ചില സന്തോഷങ്ങളെ കുറിച്ചാണ് നടി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുന്നത്.

  Also Read: ബിഗ് ബോസിന് ഒരപകടം പറ്റി, സര്‍ജറി വേണം; ശബ്ദം കൊണ്ട് അത്ഭുതപ്പെടുത്തിയ ബിഗ് ബോസിനെ കുറിച്ച് ശാലിനി നായര്‍

  ബാലയുടെ ഭാര്യ എന്ന ലേബലിലാണ് ഡോ. എലിസബത്തിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ഭര്‍ത്താവ് പറയുന്നതെല്ലാം തലകുലുക്കി സമ്മതിച്ച് കാര്യമായി മിണ്ടാതെ നില്‍ക്കുന്ന പ്രകൃതമായിരുന്നു എലിസബത്തിന്റേത്. എന്നാല്‍ യൂട്യൂബ് ചാനലിന്റെ കാര്യമെടുത്ത് നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ക്കെല്ലാം മാറ്റമുണ്ട്. ചില അസുഖങ്ങളെ കുറിച്ചും അല്ലാത്ത വിഷയങ്ങളും മനോഹരമായി പറയാന്‍ എലിസബത്തിന് സാധിക്കാറുണ്ട്.

  Also Read: പ്രസവത്തിന് കൊണ്ട് പോയാല്‍ ഭര്‍ത്താവും കൂടെ നില്‍ക്കുന്ന പതിവില്ല; പ്രശ്നം അവിടുന്ന് തുടങ്ങിയെന്ന് നടി അനുശ്രീ

  'വളരെ സന്തോഷമുള്ളൊരു കാര്യം പങ്കുവെക്കാനാണ് ഞാന്‍ ഈ വീഡിയോ എടുക്കുന്നതെന്ന് പറഞ്ഞാണ് എലിസബത്ത് പുതിയ വ്‌ലോഗുമായി എത്തിയിരിക്കുന്നത്. എനിക്ക് നാല് സമ്മാനങ്ങള്‍ കിട്ടിയതിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഹോസ്പിറ്റല്‍ ഡോയോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച സ്‌പോര്‍ട്‌സ് വീക്ക് നടത്തി. അതില്‍ കുറച്ച് മത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കുകയും അതിനൊക്കെ സമ്മാനം ലഭിക്കുകയും ചെയ്‌തെന്ന്', എലിസബത്ത് പറയുന്നു.

  ഷോര്‍ട്ട്പുട്ടിന് ഒന്നാം സ്ഥാനവും ഡിസ്‌കസ്‌ത്രോ, ഓട്ടം, സ്പൂണ്‍ റൈസ് എന്നിവയ്ക്ക് രണ്ടാം സ്ഥാനം വീതവുമാണ് തനിക്ക് ലഭിച്ചത്. ഇത്രയും ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ താന്‍ സ്‌പോര്‍ട്‌സില്‍ ആക്ടീവായിരുന്നു. അന്ന് ഷോര്‍ട്ട്പുട്ട് മത്സരത്തില്‍ വിജയിച്ച് സബ്ജില്ല വരെ പോയിരുന്നു. വീണ്ടും അതിലൊക്കെ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം കൊണ്ടാണ് താനിപ്പോള്‍ വന്നിരിക്കുന്നതെന്ന് എലിസബത്ത് പറയുന്നു.

  ഇതിനൊപ്പം ഏഴാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപകനെ കാണാന്‍ സാധിച്ചതിന്റെ സന്തോഷവും എലിസബത്ത് പങ്കുവെച്ചു. ഇത്രയും കാര്യങ്ങള്‍ പറയാനാണ് താന്‍ വന്നതെന്ന് സൂചിപ്പിച്ച താരപത്‌നി തനിക്ക് ലഭിച്ച സമ്മാനങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചെറുതല്ലാത്ത ഈ വിജയങ്ങള്‍ കാണുമ്പോള്‍ സന്തോഷം തോന്നുകയാണെന്നാണ് എലിസബത്തിനോട് ആരാധകര്‍ പറയുന്നത്. ഇനിയും ഇതുപോലെ സ്‌പോര്‍ട്‌സ് മുന്നോട്ട് കൊണ്ട് പോവണമെന്ന് ചിലര്‍ പറയുന്നു.

  അതേ സമയം ബാലയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതൊക്കെ മറക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഹൃദയം കൊണ്ട് ബാല ശുദ്ധനാണെന്നും വാക്കുകളിലൂടെ വരുന്ന തെറ്റുകള്‍ ക്ഷമിക്കാവുന്നതാണെന്നും ചിലര്‍ പറയുന്നു. മാത്രമല്ല നിങ്ങള്‍ രണ്ട് പേരും ജീവിതം തുടങ്ങിയതേയുള്ളു. ഇതിനിടയിലൊരു വേര്‍പിരിയല്‍ ഞങ്ങളെയും വേദനിപ്പിക്കുന്നതാണെന്നും എലിസബത്തിന്റെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നു.

  Read more about: bala ബാല
  English summary
  Actor Bala's Second Wife Dr. Elizabath Udayan Shares Her New Happiness Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X