For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സത്യങ്ങൾ പറയാൻ ആരേയും ഭയപ്പെടേണ്ടതില്ലല്ലോ'; ബാലയുമായി ഡിവോഴ്സായോ എന്ന ചോദ്യത്തിന് എലിസബത്ത് നൽകിയ മറുപടി!

  |

  നടൻ ബാലയും അ​ദ്ദേഹത്തിന്റെ കുടുംബ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയുന്ന ഒന്നാണ്. അടുത്തിടെയാണ് ബാലയുടെ രണ്ടാം വിവാഹ​ ജീവിതവും പാതി വഴിയിൽ അവസാനിച്ചത്. അ​ദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും.

  ആദ്യം വിവാഹ​ ജീവിതം തകർന്ന ശേഷം ബാല അമ്മയ്ക്കൊപ്പമായിരുന്നു താമസം. പിന്നീട് പെട്ടന്നൊരു ദിവസം ഇതാണെന്റെ ഭാര്യയെന്ന് പറഞ്ഞ് ഡോ. എലിസബത്ത് ഉദയനെ ബാല പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയായിരുന്നു.

  Also Read: ശ്രീദേവി ഗര്‍ഭിണിയായി, പിന്നെ ഞാനവിടെ എന്തിന് നില്‍ക്കണം; ബോണിയുടെ ആദ്യഭാര്യ പറഞ്ഞത്!

  ശേഷം ഇരുവരും ആർഭാടമായ ചടങ്ങിലൂടെ വിവാഹിതരായി. ബാലയുടെ രണ്ടാം വിവാഹവും താരനിബിഢമായിട്ടാണ് നടന്നത്. ഉണ്ണി മുകുന്ദൻ അടക്കമുള്ള താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്.

  വിവാഹശേഷം ബാലയ്ക്കൊപ്പം എപ്പോഴും എലിസബത്ത് ഉണ്ടാകുമായിരുന്നു. അഭിമുഖങ്ങളിലടക്കം എലിസബത്തും ബാലയ്ക്കൊപ്പം ഉണ്ടാകാറുണ്ടായിരുന്നു. പക്ഷെ പതിയെ പതിയെ എലിബത്ത് ബാലയ്ക്കൊപ്പമുള്ള വീഡിയോകളിൽ നിന്നും ഫോട്ടോകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി.

  ഇതോടെയാണ് എലിസബത്ത് എവിടെയെന്ന ചോദ്യം ബാലയോട് ആരാധകർ ചോദിച്ച് തുടങ്ങിയത്. പക്ഷെ ആദ്യമൊന്നും ചോദ്യങ്ങളോട് ബാല പ്രതികരിച്ചിരുന്നില്ല. അതിനാൽ വിവാഹമോചനം ​ഗോസിപ്പായി കോളങ്ങളിൽ നിറഞ്ഞു.

  ബാലയുടെ രണ്ടാം വിവാഹ ബന്ധവും മോചനത്തിന്റെ വക്കിലെന്ന വാർത്ത വന്നതോടെ ബാല തന്നെ സത്യം വെളിപ്പെടുത്തി രം​ഗത്തെത്തി. ലൈവ് വീഡിയോയിൽ വന്നാണ് എലിസബത്തുമായി എന്താണ് പ്രശ്നമെന്ന് ബാല വെളിപ്പെടുത്തിയത്.

  എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്നും അവര്‍ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരുകയാണെന്നുമായിരുന്നു ബാല പറഞ്ഞത്. ആരും അവരെ ഉപദ്രവിക്കരുതെന്നും എലിസബത്ത് സുഖമായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞിരുന്നു.

  Also Read: സ്ത്രീകളുമായി അകലം ഉണ്ടായിരുന്നു, നടിമാർ കെട്ടിപ്പിടിക്കാൻ വന്നാലും ഒഴിഞ്ഞു മാറും; രഞ്ജു രഞ്ജിമാർ

  ബാലയുടെ സ്ഥിരീകരണം വന്നതോടെ ആരാധകരിൽ ചിലർ എലിസബത്തിനോടും കമന്റുകളിലൂടെ കുടുംബ ജീവിതത്തെ കുറിച്ച് ചോ​ദിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് എലിസബത്തും ബാലയും പരിചയപ്പെട്ടത്. എലിസബത്ത് ബാലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു.

  ആദ്യം നിരസിച്ചുവെങ്കിലും ആ സ്‌നേഹം മനസിലാക്കിയതിന് ശേഷം വിവാഹത്തിന് തയ്യാറാവുകയായിരുന്നു താനെന്നും ബാല പറഞ്ഞിരുന്നു. എലിസബത്തും സോഷ്യൽമീഡിയിൽ സജീവമാണ്. കുറച്ച് നാളായി എലിസബത്ത് സോഷ്യൽമീഡിയയിൽ ആക്ടീവായിരുന്നില്ല.

  അടുത്തിടെയാണ് യുട്യൂബിൽ വീഡിയോ പങ്കിടാനും ഫേസ്ബുക്കിൽ കുറിപ്പുകളിടാനും എലിസബത്ത് ആരംഭിച്ചത്. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി തരാനുദ്ദേശിക്കുന്നില്ലെന്നായിരുന്നു ആദ്യം എലിസബത്ത് പറഞ്ഞത്.

  ശേഷം തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചുമുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെ എലിസബത്ത് പ്രതികരിച്ചിരുന്നു. താന്‍ എംബിബിഎസ് പൂര്‍ത്തിയാക്കി മെഡിസിനല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്തുവരികയാണെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു.

  കഴിഞ്ഞ ദിവസം നെ​ഗറ്റീവ് കമന്റുകൾ ഇടുന്നവർക്കെതിരേയും രസകരമായ കുറിപ്പ് എലിസബത്ത് പങ്കുവെച്ചിരുന്നു. 'നെഗറ്റീവ് കമന്റുകളെല്ലാം താഴെ എഴുതിയാല്‍ വായിക്കാം... വെറുതെ ഇരിക്കുകയാണെന്ന്' പറഞ്ഞാണ് എലിസബത്ത് കുറിപ്പ് പങ്കുവെച്ചത്.

  'ജോലി സമയത്ത് ചിലപ്പോള്‍ കമന്റുകള്‍ കണ്ടുവെന്ന് വരില്ല. കമന്റ് വേസ്റ്റായിപ്പോവണ്ട... കുറച്ച് നേരം ഇവിടെ കാണുമെന്നും കമന്റുകളുമെല്ലാം വായിക്കുമെന്നും' എലിസബത്ത് കുറിച്ചിരുന്നു. പച്ചത്തെറി വിളിക്കുന്നവരെ ബ്ലോക്ക് ചെയ്യുമെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. അതിനിടയിൽ ഒരാൾ കുറിച്ച കമന്റിന് എലിസബത്ത് നൽകിയ മറുപടിയാണ് വൈറലാകുന്നത്.

  'താങ്കളും ബാലയും ഇപ്പോള്‍ ഡിവോഴ്‌സാണോ? അതോ സെപ്പറേറ്റഡാണോ? നിങ്ങള്‍ രണ്ടുപേരും ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞ് കണ്ടില്ല... സത്യം തുറന്ന് പറയുന്നതില്‍ ആരേയും ഭയപ്പെടേണ്ട കാര്യമില്ലല്ലോ'യെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്റെ അറിവില്‍ ഡിവോഴ്‌സായിട്ടില്ലെന്നായിരുന്നു എലിസബത്തിന്റെ മറുപടി.

  ബാലയുടെ ആദ്യ വിവാഹം ​ഗായക അമ‍ൃത സുരേഷുമായിട്ടായിരുന്നു. വിവാഹിതയാകുമ്പോൾ അമൃത വളരെ ചെറുപ്പമായിരുന്നു. അത്ര ചെറുപ്പത്തിൽ വിവാഹിതയായത് തന്റെ തെറ്റായ തീരുമാനമായിരുന്നുവെന്ന് അമൃത പിന്നീട് പറഞ്ഞിരുന്നു.

  Read more about: bala
  English summary
  Actor Bala's Wife Elizabeth Udayan Answer To The Question Related To Her Divorce-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X