'കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലുള്ള വിഷയങ്ങളുണ്ട്, ന്യൂസ് പബ്ലിക്കായത് പുള്ളിക്ക് വിഷമമായി'; എലിസബത്ത്
2019ലാണ് ബാലയും അമൃതയും വേർപിരിഞ്ഞത്. ശേഷമാണ് 2021 അവസാനത്തോടെ ബാല എലിസബത്തിനെ വിവാഹം ചെയ്തത്
കഴിഞ്ഞ ദിവസം കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് താരവുമായി ബനന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
ബാലയുടെ ശരീരഭാരം കുറയുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിൽ കൂടിയും ഒരിക്കൽ പോലും തനിക്ക് ഇത്തരത്തിലുള്ള അസുഖങ്ങളൊന്നും ഉള്ളതായി ബാല വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ നടനെ പെടുന്നനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അവസ്ഥ ഗുരുതരമാണെന്ന തരത്തിൽ വാർത്തകൾ വന്നതും ആരാധകരെ ആശങ്കയിലാഴ്ത്തി.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ബാലയുടെ വരവ്. തമിഴ്നാട് സ്വദേശിയാണെങ്കിൽ കൂടിയും ബാല സെറ്റിലായിരിക്കുന്നത് കേരളത്തിലാണ്. ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് തൃശൂർ സ്വദേശിനിയും മലയാളിയുമാണ്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളു.
ബാല സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. അടുത്തിടെ അഭിമുഖങ്ങളിലൂടെ വൈറലായ നടന്മാരിൽ ഒരാൾ കൂടിയാണ് ബാല. താരത്തിന്റെ അഭിമുഖങ്ങൾ വൈറലാവുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്തതോടെ ബാല കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതനാണ്.
അതേസമയം ഇപ്പോഴിത ആശുപത്രിയിൽ കഴിയുന്ന ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. ബാല ചേട്ടൻ ഐസിയുവിലാണെന്നും എങ്കിലും പേടിക്കേണ്ടതായ വിഷയങ്ങൾ ഇല്ലെന്നും ഭാര്യ എലിസബത്ത് ഉദയൻ കുറിച്ചു.
കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലുള്ള വിഷയങ്ങൾ ബാലക്കുള്ളതായും എലിസബത്ത് പുതിയ സോഷ്യൽമീഡിയ കുറിപ്പിൽ പറയുന്നു. 'ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു.'
'പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക' എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധി പേരാണ് ബാലയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ കഴിയുന്നത്. ബാല ആശുപത്രിയിലായ വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് സൂരജ് പാലാക്കാരനായിരുന്നു. സംഭവം വലിയ വാർത്തയായതോടെ സിനിമാക്കാർ അടക്കം ബാലയെ കാണാനായി എത്തി.

മുൻ ഭാര്യ അമൃതയും മകൾ അവന്തികയും മറ്റ് കുടുംബാംഗങ്ങളും ബാലയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കുഞ്ഞിനെ കാണണമെന്ന ആഗ്രഹം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ ബാല നിരന്തരമായി പറഞ്ഞിരുന്നു. അതിനാലാണ് സിനിമാക്കാർ അടക്കം ഇടപെട്ട് കുഞ്ഞും അമൃതയും ആശുപത്രിയിൽ എത്തിയത്.
മുക്കാൽ മണിക്കൂറുകളോളം ബാലയും അമൃതയും മകളും സംസാരിച്ചു. 2019ലാണ് ബാലയും അമൃതയും വേർപിരിഞ്ഞത്. ശേഷമാണ് 2021 അവസാനത്തോടെ ബാല എലിസബത്തിനെ വിവാഹം ചെയ്തത്. വളരെ നാളുകളായി സിംഗിൾ മദറായി ജീവിക്കുകയായിരുന്ന അമൃത ഇപ്പോൾ ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമായി പ്രണയത്തിലാണ്.
ഗോപി സുന്ദറും ബാലയെ സന്ദർശിക്കാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. ബാലയുടെ ഉറ്റ സുഹൃത്ത് ഉണ്ണി മുകുന്ദനും ബാലയെ കാണാനായി എത്തിയിരുന്നു. ഏറ്റവും അവസാനം ബാല അഭിനയിച്ചത് ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ്.
ചിത്രത്തിലെ ബാലയുടെ ഭാഗങ്ങളും ഡയലോഗുകളുമെല്ലാം ഹിറ്റായിരുന്നു. തമിഴിൽ അണ്ണാത്തയായിരുന്നു ബാല അഭിനയിച്ച് റിലീസിനെത്തിയ ചിത്രം. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ സിരുത്തെ ശിവ ബാലയുടെ സഹോദരനാണ്.


Click it and Unblock the Notifications











