'ഗോപി സുന്ദർ പക്ക ഫ്രോഡ്, എന്റെ സിനിമയുടെ മ്യൂസിക്ക് ചെയ്യാനിരുന്നതാണ്, ​പുറത്ത് അന്വേഷിച്ചാൽ അറിയാം'

മലയാളികൾക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെയായി ഇരുവരും വേർപിരിയുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ടായിരുന്നു. വിമർശനങ്ങളും കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഇരുവരും നേരിട്ടിരുന്നു. എങ്കിലും അവയെയൊക്കെ ഇരുവരും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുകയോ വീഡിയോ പങ്കുവെക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല.​ ​ഗോപി സുന്ദറിനൊപ്പമുള്ള ജീവിതം ആരംഭിച്ചശേഷം ​ഗോപി സുന്ദറിനെ ഭർത്താവ് എന്നാണ് അമൃത അഭിസംബോധന ചെയ്തിരുന്നത്. ​ഗോപി സുന്ദറുമായി അമൃതയുടെ മ​കൾ പാപ്പുവിനും അതിയായ അടുപ്പമുണ്ടായിരുന്നു.

Bala, Gopi Sundar

ബാല കരൾ രോ​ഗം ബാധിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്നപ്പോൾ അമൃത മകളെയും കൊണ്ട് കാണാൻ എത്തിയിരുന്നു. അന്ന് അമൃതയെ ആശുപത്രിയിൽ നിന്നും പിക്ക് ചെയ്യാൻ എത്തിയത് ​ഗോപി സുന്ദറായിരുന്നു. അമൃതയും ​ഗോപി സുന്ദറും ഒരുമിച്ച് ജീവിതം ആരംഭിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ബാല പറയാറുള്ളത് ​ഗോപി സുന്ദർ ഫ്രോഡാണെന്നാണ്.

ഇപ്പോഴിതാ തനിക്ക് അത്രയേറെ ഉറപ്പുള്ളതുകൊണ്ടാണ് ​ഗോപി സുന്ദർ ഫ്രോഡാണെന്ന കാര്യം വീണ്ടും വീണ്ടും തറപ്പിച്ച് പറയുന്നതെന്ന് പറയുകയാണ് ബാല സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ. സംശയമുള്ളവർ അന്വേഷിച്ചാ താൻ പറഞ്ഞത് ശരിയാണെന്ന് മനസിലാകുമെന്നും ബാല പറയുന്നു.

'ഞാൻ മരണക്കിടക്കയിൽ ആയിരുന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പലരും പേടിച്ചിട്ടാണ് വന്നത്. കാരണം എന്നോട് ചെയ്ത ദ്രോഹം അവർക്ക് അറിയാമല്ലോ. മാത്രമല്ല എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടെന്നും അവർക്ക് അറിയാം. അതുപോലെ അവർ രണ്ടുപേരെ (അമൃത സുരേഷ്, ​ഗോപി സുന്ദർ) കുറിച്ച് പറയാൻ എനിക്കോ നിങ്ങൾക്കോ അധികാരം ഇല്ല.'

'പക്ഷെ ഗോപി സുന്ദർ പക്ക ഫ്രോഡാണ്. ഇത് ഞാൻ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ പറയുന്നതല്ല. അതുമാത്രമല്ല തമിഴിൽ ‍ഞാൻ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ മ്യൂസിക്ക് ഡയറക്ടറായി നിശ്ചയിച്ചിരുന്നത് ​ഗോപി സുന്ദറിനെയായിരുന്നു. ചില കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല.'

Bala, Gopi Sundar

'ഒരിക്കലും പൊറുക്കാനാകാത്ത കാര്യങ്ങളാണ്. ഞാൻ ഇങ്ങനെ ഒരു അഭിമുഖത്തിൽ ഇത്രത്തോളം കോൺഫിഡൻസോടെ പറയണമെങ്കിൽ ഒന്ന് ചിന്തിച്ച് നോക്കൂ. അതുപോലെ ഇത് ഞാൻ മാത്രം പറയുന്നതല്ല. പുറത്ത് ഒന്ന് അന്വേഷിച്ച് നോക്കൂ. ​ഗ്രൂപ്പ് ആക്ടിവിറ്റീസിനെ കുറിച്ചൊക്കെ അറിയാം. ഇതിന് മുകളിൽ സംസാരിക്കാൻ എനിക്ക് താൽപര്യമില്ലെന്നാണ്', ബാല ​ഗോപി സുന്ദറിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നുവെന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്. പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്... എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവെച്ച് ഇരുവരും കുറിച്ചത്. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്.

അടുത്തിടെ ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവെച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അമൃതയുമായുള്ള ചിത്രങ്ങൾക്ക് പകരം അടുത്തിടെ പ്രിയ നായർ എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് ഗോപി സുന്ദറിന് മാത്രമല്ല ആ പെൺകുട്ടിക്കും രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

Read more about: bala gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X