For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, അവൾ ജനിച്ചപ്പോൾ എന്നെ എയർപോട്ടിൽ തട‍ഞ്ഞ് വെച്ചിരിക്കുകയായിരുന്നു'; ബാല

  |

  സിനിമാ കുടുംബത്തിൽ നിന്നും എത്തി താരമായി മാറിയ നടനാണ് ബാല. ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാണെങ്കിലും ബാല ഇപ്പോൾ കൂടുതൽ സമയവും താമസിക്കുന്നത് കേരളത്തിലാണ്. തമിഴ്നാട്ടിലും കേരളത്തിലും ബാലയ്ക്ക് വീടുണ്ട്.

  തമിഴ് സിനിമകളിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും കൂടുതൽ സിനിമകൾ ബാല ചെയ്തിരിക്കുന്നത് മലയാളത്തിലാണ്. മലയാളത്തിൽ സിനിമകൾ ചെയ്തപ്പോഴാണ് നല്ല കഥാപാത്രങ്ങൾ ബാലയ്ക്ക് ലഭിച്ചതും.

  Also Read: പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ആലോചിച്ചു, പക്ഷെ വേണ്ടെന്ന് വെച്ചു; കാരണമിതാണ്: മെക്കാർട്ടിൻ പറയുന്നു

  നടനെന്നതിലുപരി സംവിധായകനും നിർ‌മാതാവുമെല്ലാമാണ് ബാല. വളരെ വിരളമായി മാത്രമാണ് ബാല സിനിമകൾ ചെയ്യുന്നതെങ്കിലും നിരന്തരമായി അഭിമുഖങ്ങൾ നൽകുന്നതിലൂടെ ബാല എപ്പോഴും ലൈം ലൈറ്റിലുണ്ട്.

  ബാലയുടെ അഭിമുഖങ്ങളും അതിലെ ചില ഡയലോ​ഗുകളും താരത്തിന്റെ ശരീര ഭാഷയും ചേഷ്ഠകളുമെല്ലാം മിമിക്രി കലാകാരന്മാരും ട്രോളന്മാരും നിരന്തരമായി ഉപയോ​ഗിക്കുന്നുണ്ട്. കഴിഞ്ഞ പത്തൊമ്പത് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ് ബാല.

  Also Read: 'സുരേഷേട്ടാ... നിങ്ങൾ പിന്മാറണം... ചേട്ടനല്ല മേനകയെ കെട്ടേണ്ടത്, എല്ലാവരും സുരേഷേട്ടനെ ശപിച്ചു'; മേനക സുരേഷ്!

  ബാലയുടെ സിനിമാ ജീവിതം പോലെ തന്നെ ആളുകൾക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ബാല തുറന്ന് പറയാറുമുണ്ട്. രണ്ട് തവണ വിവാഹിതനായ ബാല ആ രണ്ട് ബന്ധങ്ങളും പിരിഞ്ഞു.

  ആദ്യം ബാല വിവാഹം ചെയ്തത് ​ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ബാലയും അമൃതയും ആ ബന്ധത്തിൽ ഒരു മകളും ബാലയ്ക്കുണ്ട്. പക്ഷെ മകൾ പിറന്ന് വൈകാതെ ഇരുവരും വേർപിരിഞ്ഞു. മകൾ അവന്തിക ഇപ്പോൾ അമ‍ൃതയുടെ സംരക്ഷണയിലാണ്.

  Also Read: ഭർത്താവായി അഭിനയിക്കരുതെന്ന് ജോത്സ്യൻ പറഞ്ഞിട്ടുണ്ട്; മുകേഷിന്റെ ആശങ്കയെക്കുറിച്ച് സംവിധായകൻ

  രണ്ടാം വിവാഹം ചെയ്യും മുമ്പ് വരെ ബാല മകളെ ഇടയ്ക്കിടയ്ക്ക് കാണാൻ ചെല്ലുകയും മകൾക്കൊപ്പം സമയം ചെലവഴിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ എലിസബത്തിനെ വിവാ​ഹം ചെയ്തതോടെ ആ കുടുംബ ജീവിതവുമായി ബാല മുന്നോട്ട് പോവുകയായിരുന്നു.

  പതിവായി മകൾക്ക് പിറന്നാൾ ആശംസിക്കാറുണ്ടായിരുന്ന ബാല രണ്ടാം വിവാഹത്തിന് ശേഷം അത് നിർത്തി. അടുത്തിടെയാണ് ബാലയും രണ്ടാം ഭാര്യ എലിസബത്തും പിരിഞ്ഞത്. ഡോക്ടറാണ് എലിസബത്ത്. അവരിപ്പോൾ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.

  ബാലയ്ക്കൊപ്പം അമ്മ മാത്രമാണുള്ളത്. രണ്ടാം വിവാഹ ജീവിതത്തിലും പാളിച്ചകൾ സംഭവിച്ച ശേഷം നിരന്തരമായി അഭിമുഖങ്ങൾ നൽകുന്നുണ്ട് ബാല. അത്തരത്തിൽ ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മകള്‍ പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

  'ചെന്നൈയില്‍ ആയാലും കേരളത്തില്‍ ആയാലും ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് എന്റെ മകളെയാണ്. എന്താണ് സംഭവം എന്ന് നിങ്ങള്‍ക്ക് എല്ലാം അറിയുമായിരിക്കും.'

  'ആ വിഷയത്തില്‍ എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ല. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ചത് അവള്‍ ജനിച്ചു എന്ന വാര്‍ത്ത കേട്ടപ്പോഴാണ്. ആ സമയത്ത് ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. അഡ്മിറ്റ് ആയി എന്ന് പറഞ്ഞപ്പോള്‍ തിരക്ക് പിടിച്ച് എയര്‍ പോര്‍ട്ടിലേക്ക് ഓടി.'

  'തിരക്കിന് ഇടയില്‍ അബദ്ധത്തില്‍ ഒരു ചെറിയ കത്തി എന്റെ കീശയില്‍ ആയിപ്പോയി. എയര്‍ പോര്‍ട്ടില്‍ എത്തിയതും പൊലീസ് എന്നെ തടഞ്ഞു വെച്ചു. ആ സമയത്താണ് അവള്‍ ജനിച്ചുവെന്ന ഫോണ്‍ കോള്‍ വരുന്നത്.'

  'അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഓടിയണച്ച് ആശുപത്രിയില്‍ എത്തി. അവളുടെ മുഖം ആദ്യമായി കണ്ടു.'

  'അപ്പോഴൊരു ചിരിയുണ്ടായിരുന്നു മുഖത്ത്. ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് അത്. അവള്‍ ആദ്യമായി കുമ്പിട്ട് കിടന്നത് മുതല്‍ എല്ലാ കാര്യങ്ങളും മനോഹരമായ ഓര്‍മകളാണ്', ബാല വിശദീകരിച്ചു.

  Read more about: bala
  English summary
  Actor Bala Says That He Misses His Daughter Paappu, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X