ഭാര്യയുടെ വക ട്രീറ്റാണ്; പുതിയൊരു സംരംഭത്തിനൊരുങ്ങുകയാണെന്ന് പറഞ്ഞ് ബാല, വീഡിയോ വൈറലാവുന്നു

നടന്‍ ബാലയുടെ രണ്ടാം വിവാഹവും അതിനോട് അനുബന്ധിച്ചുണ്ടായ വാര്‍ത്തകളുമൊക്കെ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഗായിക അമൃത സുരേഷുമായി ഉണ്ടായിരുന്ന വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഡോക്ടറായ എലിസബത്തും ബാലയും വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസ്പഷന്‍ നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹശേഷം ഭാര്യയുടെയും സ്വന്തം അമ്മയുടെയും കൂടെയുള്ള നിമിഷങ്ങളാണ് ബാല ആരാധകരുമായി പങ്കുവെച്ചിരുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി താരദമ്പതിമാരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇപ്പോഴിതാ വീണ്ടും പുതിയ സന്തോഷം ആരാധകരോട് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ബാല. സോഷ്യല്‍ മീഡിയ പേജില്‍ പുതിയ വീഡിയോ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍. വിശദമായി വായിക്കാം...

എന്റെ പുതിയ സംരംഭത്തിന് ഭാര്യയുടെ വക ട്രീറ്റ്

എന്റെ പുതിയ സംരംഭത്തിന് ഭാര്യയുടെ വക ട്രീറ്റ്. എല്ലാവരും ജീവിതത്തെ പൂര്‍ണമായും സ്‌നേഹിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.. എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ബാല എഴുതിയിരിക്കുന്നത്. എന്നാല്‍ പുതിയ സംരംഭം എന്താണെന്നോ മറ്റ് കാര്യങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല. 'ഒരു ഷോപ്പിങ് മാളില്‍ നിന്നോ മറ്റോ ഉള്ള ദൃശ്യങ്ങളാണ് ബാല വീഡിയോയില്‍ കാണിക്കുന്നത്. കൈ നിറയെ വലിയൊരു പഞ്ഞിമുട്ടായിയുമായി നില്‍ക്കുകയാണ് എലിസബത്ത്. ഇത്രയും കഴിച്ചാല്‍ എന്താവും എന്നൊക്കെ താരം ചോദിക്കുന്നുണ്ട്.

ഭാര്യയ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതും കാണാം

ശേഷം ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതാണ് കാണിക്കുന്നത്. ഭാര്യയ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതും ചിക്കന്‍ എടുക്കുന്നതിനെ കൈ പൊള്ളുമ്പോള്‍ എലിസബത്ത് സഹായിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. രസകരമായ ഈ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. വളരെ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയാണ് എലിസബത്ത്. പ്രവൃത്തികൡ നിന്നും സംസാരത്തില്‍ നിന്നുമൊക്കെ എലിസബത്തിന്റെ സ്വഭാവം മനസിലാവും. രണ്ടാളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. ബാലയ്ക്ക് സന്തോഷം നിറഞ്ഞൊരു ദാമ്പത്യ ജീവിതം ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.

ബാലയെ വിടാതെ തുടരുന്ന വിമർശനങ്ങൾ

അതേ സമയം വിമര്‍ശനങ്ങളുമായിട്ടും ചിലര്‍ എത്തിയിരുന്നു. സ്വന്തമായി ഒരു മകള്‍ ഉള്ളപ്പോള്‍ പുതിയ ജീവിതവും ഇങ്ങനെ തുറന്ന് പിടിച്ച് നടക്കുന്നത് മോശമാണെന്നാണ് ചിലരുടെ അഭിപ്രായം. മുന്‍പും ബാലയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ആദ്യ വിവാഹ ജീവിതവുമായി ബന്ധപ്പെട്ടാണ് നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യമേ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹതിരാവാന്‍ തീരുമാനിക്കുകയായിരുന്നു.

ഗായിക അമൃതയുമായിട്ടുള്ള ബന്ധം പിരിയാനുണ്ടായ കാരണമിത്

വിവാഹം കഴിഞ്ഞ്, മകള്‍ ജനിച്ചതിന് പിന്നാലെ താരങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലായി. വര്‍ഷങ്ങള്‍ക്കൊടുവില്‍ വിവാഹമോചിതരാവുകയും ചെയ്തു. അവിടുന്നിങ്ങോട്ട് ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ നടിമാരുടെ പേരുകള്‍ വെച്ചിട്ടും അഭ്യൂഹങ്ങള്‍ വന്നെങ്കിലും താരം മറ്റൊരു പ്രണയത്തിലാവുകയായിരുന്നു. ഡോ. എലിസബത്തിനെ പരിചയപ്പെട്ടതിനെ പറ്റിയും വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതിനെ പറ്റിയുമൊക്കെ നടന്‍ പല അഭിമുഖങ്ങളിലൂടെയുമായി പറഞ്ഞ് കഴിഞ്ഞു.

Recommended Video

കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

വീഡിയോ കാണാം

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X