For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കര്‍മ്മയാണ് വിജയിക്കുന്നത്; രണ്ടാം വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷമാക്കി നടന്‍ ബാല

  |

  നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നു എന്നാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്. ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്.

  ലേശം ഹോട്ട് ആയി മാളവിക മോഹനൻ, നടിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുന്നു

  ''പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം. കര്‍മ ഓണ്‍ലി വിന്‍സ് എന്നുമാണ് വീഡിയോയുടെ അവസാനം ബാല സൂചിപ്പിച്ചിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ക്ക് അത്തരമൊരു ക്യാപ്ഷന്‍ കൊടുത്തതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ ഭാര്യയായ അമൃത സുരേഷുമായുള്ള ബന്ധത്തെ കുറിച്ചാണോ സൂചിപ്പിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ കൂടുതല്‍ സന്തുഷ്ടനാണിപ്പോഴെന്ന് ബാല പറയാതെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

  ഭാര്യയ്ക്ക് സര്‍പ്രൈസുകളൊരുക്കി ശിവന്‍; അഞ്ജലിയുമായിട്ടുള്ള പ്രണയം പറയാതെ പറഞ്ഞ് സാന്ത്വനത്തിലെ കലിപ്പന്‍

  രണ്ടാള്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. നിങ്ങള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടേ. പുതിയ ജീവിതവും നല്ലൊരു കുടുംബവും വന്ന് ചേരട്ടേ എന്നുമാണ് ബാലയുടെ പോസ്റ്റിന് താഴെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. അതേ സമയം ബാലയുടെ പുതിയ വിവാഹത്തെ കുറിച്ചും രണ്ട് ഭാര്യമാരെയും താരതമ്യം ചെയ്തുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. കാണാന്‍ കൊള്ളില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് കമന്റിട്ട ആള്‍ക്ക് ബാലയുടെ ആരാധകര്‍ തന്നെ മറുപടി കൊടുത്തിട്ടുമുണ്ട്.

  'ബാല ഇത്ര വലിയ നടനായിട്ടും വലിയ ധനികന്‍ ആയിട്ടും ഒരു കാര്യവുമില്ല. കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ യോഗമില്ല. ആദ്യത്തെ ഭാര്യയെ ഒരു ഭംഗിയും ഇല്ലായിരുന്നു. ഇപ്പൊ അതിനെക്കാളും വളരെ വളരെ കാണാന്‍ കൊള്ളില്ലാത്ത ഒരു സ്ത്രീയെ ആണ് കിട്ടിയിരിക്കുന്നത്. രണ്ട് സ്ത്രീകളും ബാലയുടെ പ്രശസ്തിയും പണവും മോഹിച്ചു ബാലയെ വീഴിച്ചെടുത്തതാണ്. ഇങ്ങനെ അവനവന്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇതും ഒരുപാട് കാലം നിലനില്‍ക്കില്ല. നാട്ടില്‍ നിന്നൊരു പെണ്‍കുട്ടിയാണ് വേണ്ടിയിരുന്നത്. ആദ്യത്തെ ഭാര്യ സമ്പത്തിന്റെ പകുതിയും ജീവനാംശമായി കൊണ്ടു പോയി. ഇനി രണ്ടാമത്തെ ഭാര്യ ബാക്കിയുള്ള സ്വത്തും കൊണ്ടു പോകും. അവസാനം ബാല കേരളത്തില്‍ വരുന്ന സാധാരണ പാണ്ടികളുടെ തൊഴില്‍ ചെയ്യേണ്ടി വരുമെന്നാണ് ഒരാള്‍ വിമര്‍ശന രൂപേണ പറയുന്നത്

  ബാലയുടെ ഭാര്യയെ മലയാളികളെ കാണിച്ച് ശ്രീശാന്ത്..വീഡിയോ കണ്ടോ

  അതേ സമയം മുഖത്തെ സൗന്ദര്യം നോക്കി ബന്ധങ്ങളുടെ വില അളക്കരുതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ആദ്യ ബന്ധം അത്ര നന്നായി പോവാത്തത് കൊണ്ട് വേര്‍പിരിഞ്ഞു. അമൃതയോ ബാലയോ പരസ്പരം മോശമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഉള്ളപ്പോള്‍ മറ്റുള്ളവര്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ച് സൗന്ദര്യത്തിന്റെ പേരില്‍ ചൊറിയാന്‍ നില്‍ക്കുന്നതിന് പിന്നിലെ വികാരം എന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. മനസില്‍ നന്മ ഉള്ളത് കൊണ്ട് ബാല സന്തുഷ്ടനായി ജീവിക്കുമെന്നും കമന്റുകളില്‍ പറയുന്നു.

  Read more about: bala ബാല
  English summary
  Actor Bala Shared New Video With Wife Ellu In Onam Celebration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X