പെണ്‍കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന ബാല! ഈ കുട്ടിയേതാണെന്ന് ചോദ്യവുമായി ആരാധകരും, ചെന്നൈയിലെന്ന് നടന്‍
നടന്‍ ബാലയും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങളുമാണ് കുറച്ചു വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുള്ളത്. ഗായിക അമൃത സുരേഷുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതിനുശേഷമാണ് ബാലയുടെ ദാമ്പത്യത്തെ പറ്റിയുള്ള വാര്‍ത്തകള്‍ സജീവമാകുന്നത്. ഇടയ്ക്ക് വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള നടന്‍ രണ്ടാമതും വിവാഹം കഴിച്ചു.
രണ്ടാമത്തെ വിവാഹത്തോട് കൂടിയാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ആദ്യം വിമര്‍ശനങ്ങളായിരുന്നെങ്കില്‍ പിന്നീട് പരിഹാസമായിരുന്നു ബാലയെ തേടി എത്തിയത്. ഇപ്പോള്‍ നടന്റെ രണ്ടാമത്ത ദാമ്പത്യബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചുകാലമായി രണ്ടാം ഭാര്യയും ഡോക്ടറുമായ എലിസബത്തും തന്റെ കൂടെയില്ലെന്നു നടന്‍ വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ വേര്‍പിരിയാന്‍ മാത്രം എന്താണ് പ്രശ്‌നമുണ്ടായതെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും എലിസബത്തുമായി താരം പിരിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ ബാല ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നുമാണ് ബാല കേരളത്തില്‍ എത്തുന്നത്. മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയതോടെ നടന്‍ ഇവിടെ സജീവമാവുകയായിരുന്നു. എന്നാല്‍ ഇടയ്ക്ക് കേരളം ഉപേക്ഷിച്ച് പോകാമെന്ന തീരുമാനത്തിലേക്കും നടന്‍ എത്തിയിരുന്നു. ഇപ്പോള്‍ സ്വന്തം നാട്ടില്‍ ബന്ധുക്കളുടെ കൂടെയുള്ള സന്തോഷ നിമിഷങ്ങളാണ് വീഡിയോ രൂപത്തില്‍ നടന്‍ പങ്കുവെച്ചിരിക്കുന്നത്.
ഞായറാഴ്ച സ്‌പെഷ്യലായി ഉണ്ടാക്കിയ വിഭവങ്ങളൊക്കെ ചേര്‍ത്തൊരു വീഡിയോയാണ് ബാല പുറത്ത് വിട്ടത്. ബിരിയാണിയും മറ്റ് വിഭവങ്ങളുമൊക്കെ കഴിക്കാന്‍ എടുക്കുന്നതും ശേഷം അതൊരു പെണ്‍കുട്ടിയുടെ വായില്‍ വെച്ച് കൊടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത്രയൊക്കെ ഭക്ഷണമുണ്ടെങ്കിലും താന്‍ ഡയറ്റ് നോക്കുന്നത് ഇങ്ങനെയാണെന്നാണ് താരം പറയുന്നത്.

എന്നാല്‍ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇതിന് താഴെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ബാലയുടെ കൂടെ കണ്ട പെണ്‍കുട്ടി ആരാണെന്നും വീണ്ടും വിവാഹിതനായോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. മാത്രമല്ല നടന്റെ ഭാര്യയായിരുന്ന എലിസബത്തുമായി രൂപസാദൃശ്യമുള്ള കുട്ടിയാണ് വീഡിയോയിലുള്ളത്.
ഇതോടെ അത് എലിസബത്ത് ആണോന്നും നിങ്ങള്‍ വീണ്ടും ഒരുമിച്ചോ, നിങ്ങള്‍ ഒന്നിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വരുന്നത്. എന്നാല്‍ ബാലയുടെ ബന്ധുക്കളില്‍ ഒരാളാണ് ഈ കുട്ടിയെന്നാണ് വിവരം. ചെന്നൈയിലുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് പോയതായിരുന്നു നടന്‍. അവിടെ മാമന്റെ മകള്‍ കോകിലയുടെ പിറന്നാളും അവര്‍ ഉണ്ടാക്കി കൊടുത്ത ഫുഡും ആസ്വദിച്ച് കഴിച്ചതിനെ പറ്റിയാണ് നടന്‍ സൂചിപ്പിച്ചിരിക്കുന്നത്.
ബാലയെ പറ്റി പലപ്പോഴും തെറ്റായിട്ടുള്ള വാര്‍ത്തകളാണ് പുറത്ത് വരാറുള്ളത്. അതിന് പ്രധാന കാരണം സാഹചര്യം വെളിപ്പെടുത്താതെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ്. എന്നാല്‍ ഇത്തവണ ബന്ധുക്കളുടെ കൂടെയാണെന്ന് സൂചിപ്പിച്ചതിനാല്‍ മറ്റൊരു വിവാഹത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വഴിയില്ലെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും ഇത്തരം ചോദ്യങ്ങളാണ് കൂടുതലായും ഉയര്‍ന്ന് വരുന്നത്.


Click it and Unblock the Notifications