twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി! ആ കോള്‍ റെക്കോര്‍ഡ് എങ്ങനെ ചോർന്നെന്ന് അറിയില്ലെന്ന് ബാല

    |

    നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി. ആദ്യം ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ടായിരുന്നു ഈ വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോഴിതാ തന്റെ പേരില്‍ ഉടലെടുക്കുന്ന് ചില വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍ ബാല. ഫേസ്ബുക്കിലൂടെ ലൈവ് വീഡിയോയിലെത്തിയാണ് താരം മനസ് തുറന്നത്.

    ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്ന് രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്ന് കൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ്.

    actor-bala

    ഒന്നര വര്‍ഷം മുന്‍പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്ത് വന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുകളെ വിളിച്ച് പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കമായിരുന്നു. പക്ഷേ അത് എന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാമെന്നും ബാല പറയുന്നു.

    രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തെയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2, ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോവുകയാണ്. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടത്തുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020 ല്‍ നടന്ന് കൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ലെന്നും ബാല പറയുന്നു.

    Read more about: bala ബാല
    English summary
    Actor Bala talks About Mammootty's Bilal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X