പേഴ്സണല്‍ ലൈഫിലെ പ്രശ്നങ്ങള്‍ പൃഥ്വിക്കും ടൊവിക്കും അറിയാരുന്നു, ബാലയുടെ തുറന്നുപറച്ചില്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബാല. തമിഴാണെങ്കിലും മലയാളിയായാണ് അദ്ദേഹത്തെ എല്ലാവരും കാണുന്നത്. മലയാളികളുടെ സ്‌നേഹത്തെക്കുറിച്ചും പിന്തുണയെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ബാലയ്‌ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവെക്കാനായി ടൊവിനോ തോമസ് എത്തിയത്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇരുതാരങ്ങളും. മണ്ണിലിറങ്ങിയ താരങ്ങളായാണ് ഇവര്‍ ഇരുവരേയും വിശേഷിപ്പിക്കുന്നത്.

ടൊവിനോ എന്നെ അഭിനന്ദിച്ച് മെസ്സേജ് അയച്ചിരുന്നു. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ദേഹം കാണുന്നുണ്ട്. അഭിനേതാക്കളിനും അപ്പുറത്ത് സഹോദരനെപ്പോലെയാണ് ടൊവിനോ എനിക്കെന്ന് ബാല പറയുന്നു. നല്ലൊരു കാര്യം ചെയ്യാമെന്ന് പറഞ്ഞായിരുന്നു ടൊവിനോ വന്നത്. നല്ലത് കാണുമ്പോള്‍ അഭിനന്ദിക്കുകയെന്നുള്ളത് അടിസ്ഥാനപരമായ കാര്യമാണ്. ഫുള്‍ ക്രൂവുമായിട്ടാണ് ടൊവിനോ വന്നിട്ടുള്ളത്. ആദ്യമായിട്ട് നമ്മള്‍ എവിടെയാണ് കണ്ടതെന്നത് ഓര്‍ക്കുന്നുണ്ടോയെന്നായിരുന്നു ബാല ചോദിച്ചത്.

എന്ന് നിന്റെ മൊയ്തീന്‍ ഷൂട്ടിനിടയില്‍ വെച്ചാണ് ആദ്യം കണ്ടത്. നിങ്ങളൊക്കെ നേരത്തെ എത്തിയിരുന്നു. ഞാന്‍ വന്ന സമയത്ത് ഒരു സീന്‍ ഷൂട്ടുണ്ടായിരുന്നു. ഹോട്ടലിന്റെ അവിടെ വെച്ച് ചേട്ടന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. ടൊവിനോ വന്ന് ചേട്ടാ എന്നെ മനസ്സിലായോ എന്ന് ചോദിച്ച് സംസാരിക്കുകയായിരുന്നു. എന്നെ അണ്ണായെന്നാണ് വിളിച്ചത്. ഞാന്‍ കോയമ്പത്തൂരിലായിരുന്നല്ലോ പഠിച്ചതെന്നായിരുന്നു ടോവിനോ പറഞ്ഞത്. ആദ്യം കണ്ടപ്പോള്‍ തന്നെ വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെയാണ് തോന്നിയത്.

Tovino Thomas

ഫോണില്‍ സംസാരിച്ച് എക്‌സര്‍സൈസ് ചെയ്യുന്നുണ്ടോയെന്നായിരുന്നു ടൊവിനോ ചോദിച്ചത്. എന്തോ ദേഷ്യപ്പെടുന്ന കാര്യമായിരുന്നു ഫോണില്‍ സംസാരിച്ചിരുന്നത്. അന്നെത്രത്തോളം നടന്നുവെന്നത് ഇപ്പോള്‍ ഓര്‍മ്മയില്ല. പൃഥ്വിരാജ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളെല്ലാം അവനറിയാം. നല്ല സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പേഴ്‌സണല്‍ ലൈഫില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ടൊവിനോ അന്ന് എന്നെ ഒറ്റക്ക് വിട്ടിരുന്നില്ല. സഹോദരനെപ്പോലെ കൂടെ നിന്നു. ഒന്നും ചോദിക്കില്ല. കൂടെത്തന്നെ വന്നിരിക്കും. അവനെല്ലാം അറിയാം. അന്ന് അവനെ എങ്ങനെ കണ്ടോ ഇന്നും അത് പോലെ തന്നെയാണ്. താടിയും മുടിയും മീശയും കുറച്ച് വളര്‍ന്നുവെന്ന് മാത്രം.

ഷൂട്ടിന് വേണ്ടി വരുന്നത് സമയത്ത് എത്ര ദിവസം ഷൂട്ട് കാണുമെന്ന് ചോദിച്ചാണ്. 45 ദിവസം കൊണ്ടൊക്കെ തീരുമെന്നാണ് പറഞ്ഞത്. എന്‍രെ കല്യാണമാണ്. 45 ദിവസം കൊണ്ട് ഷൂട്ട് തീര്‍ന്നുമില്ല. അതേ കൃതാവൊക്കെ വെച്ചായിരുന്നു കല്യാണത്തിന് പോയത്. കരിയറില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയപ്പോഴും മറ്റുള്ളവരെ സഹായിക്കാനായി ടൊവിനോ എന്നും മുന്നിലുണ്ടായിരുന്നുവെന്നും ബാല പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X